മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു, 84 വയസായിരുന്നു.

തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനാല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കുറച്ച് ദിവസങ്ങളായി വഷളായിരുന്നു.

1960കളുടെ അവസാനത്തോടെയാണ് മുഖർജി രാഷ്ട്രീയത്തിൽ സജീവമാവുന്നത്

012 ൽ ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നതിനുമുമ്പ് അദ്ദേഹം വിവിധ ഘട്ടങ്ങളിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ ചീഫ് വിപ്പും വിവിധ മന്ത്രിസഭകളിലെ ഒരു പ്രധാന ചുമതലകൾ വഹിച്ച മന്ത്രിയുമായിരുന്നു

ഏഴ് തവണ പാർലമെന്റ് അംഗമായ അദ്ദേഹം മൂന്നു പ്രധാനമന്ത്രിമാരുടെ കീഴിൽ കേന്ദ്ര മന്ത്രിയായി സേവനമനുഷ്ടിച്ചിരുന്നു

1984 ൽ ഇന്ദിരാഗാന്ധി വധത്തിനു ശേഷവും 2004ൽ കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം സോണിയ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വ്യക്തമാക്കിയ ശേഷവുമാണ് മുഖർജിയുടെ പേര് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ടത്

രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനുശേഷം നരസിംഹറാവു പ്രധാനമന്ത്രിയായി. മുഖർജിയെ ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനായും പിന്നീട് 1995ൽ വിദേശകാര്യ മന്ത്രിയായും നിയമിച്ചു.

1997 ൽ സോണിയ ഗാന്ധി കോൺഗ്രസ് അംഗവും ഒരു വർഷത്തിനുശേഷം കോൺഗ്രസ് പാർട്ടി പ്രസിഡന്റുമായിരുന്നപ്പോൾ മുഖർജി അവർക്ക് ഉപദേശങ്ങൾ നൽകുന്നതിൽ മുഖർജി വലിയ പങ്കുവഹിച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook