scorecardresearch

ആകാശവിസ്‌മയമൊരുക്കി 2020 ലെ ആദ്യ ചന്ദ്രഗ്രഹണം

നാലു മണിക്കൂര്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചന്ദ്രഗ്രഹണമാണ് ഇപ്പോള്‍ കാണുന്നത്

നാലു മണിക്കൂര്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചന്ദ്രഗ്രഹണമാണ് ഇപ്പോള്‍ കാണുന്നത്

author-image
WebDesk
New Update
lunar eclipse, lunar eclipse july 2020, lunar eclipse 2020 date and time, lunar eclipse 2020 india, lunar eclipse timings, lunar eclipse india 2020, chandra grahan, chandra grahan 2020, chandra grahan 2020 date and time, chandra grahan 2020 facts, chandra grahan 2020 india, chandra grahan news, lunar eclipse facts, partial lunar eclipse 2020, partial lunar eclipse july 2020, ചന്ദ്ര ഗ്രഹണം, ഗ്രഹണം, ഗ്രഹണം നാളെ, ഗ്രഹണം ഇന്ന്, ഗ്രഹണം ഇന്ത്യയിൽ, ഗ്രഹണം കേരളത്തിൽ, ഗ്രഹണത്തിന്റെ സമയം, ഗ്രഹണ സമയം

തിരുവനന്തപുരം: 2020 ലെ ആദ്യ ചന്ദ്രഗ്രഹണം ആരംഭിച്ചു. ഇന്ന് രാത്രി 10.37 നാണ് ചന്ദ്രഗ്രഹണം ആരംഭിച്ചത്. നാലു മണിക്കൂര്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചന്ദ്രഗ്രഹണമാണ് ഇപ്പോള്‍ കാണുന്നത്. ശനിയാഴ്‌ച പുലര്‍ച്ചെ 2.42 ന് ചന്ദ്രഗ്രഹണം അവസാനിക്കും. ശനിയാഴ്‌ച പുലർച്ചെ 12.40 ന് പൂർണ ഗ്രഹണം സാധ്യമാകും.

Advertisment

Read Also: 2020 ലെ ആദ്യ ചന്ദ്രഗ്രഹണത്തെക്കുറിച്ച് കൂടുതൽ​ അറിയാം

ഇന്നലെ കണ്ട പൂര്‍ണ്ണ ചന്ദ്രന്‍ ഈ വര്‍ഷത്തെ ആദ്യത്തെ പൂര്‍ണ്ണ ചന്ദ്രനാണ്. അതിനാല്‍ ഇന്ന് നടക്കുന്ന ചന്ദ്ര ഗ്രഹണത്തെ 'വുള്‍ഫ് മൂണ്‍ എക്ലി‌പ്‌സ്' എന്നാണ് പറയുക.

Read Also: ഇന്ന് മുസ്‌ലിങ്ങളെ വേട്ടയാടുന്നു, നാളെ എല്ലാവരെയും; ആര്‍എസ്എസിനെതിരെ പിണറായി

ഈ വര്‍ഷത്തില്‍ നടക്കുന്ന നാല് ചന്ദ്രഗ്രഹണത്തില്‍ ആദ്യത്തേതാണ് ഇത്. ഗ്രഹണ സമയത്ത് ചന്ദ്രനെ ചാര നിറത്തിലാണ് കാണാന്‍ കഴിയുക. ഇന്ത്യയില്‍ എവിടെ നിന്നും ചന്ദ്ര ഗ്രഹണം നേരിട്ട് കാണാന്‍ സാധിക്കുമെന്ന് എംപി ബിര്‍ള പ്ലാനറ്റോറിയം ഡയറക്ടര്‍ ഡെബി പ്രോസാദ് ദുരൈ അറിയിച്ചിരുന്നു.

Advertisment

യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം വ്യക്തമായി കാണാന്‍ സാധിക്കുമെന്ന് ദുരൈ വ്യക്തമാക്കി. അതേസമയം അമേരിക്ക, കാനഡ, സൗത്ത് അമേരിക്ക എന്നിവിടങ്ങളില്‍ ചന്ദ്രഗ്രഹണം ദൃശ്യമാവില്ല.

Lunar Eclipse Lunar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: