scorecardresearch

2020 ലെ ആദ്യ ചന്ദ്രഗ്രഹണത്തെക്കുറിച്ച് കൂടുതൽ​ അറിയാം

ഇന്ത്യയിൽ ജനുവരി 10ന് രാത്രി 10.37ന് പെൻ‌ബ്രൽ ചന്ദ്രഗ്രഹണം തുടങ്ങി ജനുവരി 11ന് പുലർച്ചെ 2.42ന് അവസാനിക്കും

2020 ലെ ആദ്യ ചന്ദ്രഗ്രഹണത്തെക്കുറിച്ച് കൂടുതൽ​ അറിയാം

ന്യൂഡൽഹി:  2020 ലെ ആദ്യ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. ജനുവരി 10 ന് യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ചന്ദ്രഗ്രഹണം ദർശിക്കാനാവും. ഈ വർഷം സംഭവിക്കാനിരിക്കുന്ന നാല് ചന്ദ്രഗ്രഹണങ്ങളിൽ ആദ്യത്തേതാകും ഇത്.

എന്താണ് പെൻബ്രൽ ചന്ദ്രഗ്രഹണം?

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനിടയിൽ ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുന്നതാണ് ചന്ദ്രഗ്രഹണം. ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിലാകുന്നതിനെ പൂർണ ചന്ദ്രഗ്രഹണം എന്ന് പറയുന്നു.

ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ പെൻ‌ബ്രൽ ചന്ദ്രഗ്രഹണം സംഭവിക്കുന്നു. സൂര്യപ്രകാശം ചന്ദ്രന്റെ ഉപരിതലത്തിൽ പതിക്കുന്നത് ഭൂമി തടയുകയും ചന്ദ്രോപരിതലത്തിൻ്റെ തൊണ്ണൂറ് ശതമാനവും അതിന്റെ നിഴലിനാൽ മറക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് പെൻ‌ബ്രൽ ചന്ദ്രഗ്രഹണം എന്നറിയപ്പെടുന്നത്.

Read Also: 2019 ലെ സൂര്യഗ്രഹണം കാണാൻ സാധിച്ചില്ലേ? നിരാശപ്പെടേണ്ട അടുത്ത ഗ്രഹണം 2020ൽ

ഗ്രഹണം എപ്പോൾ കാണാം?

ഇന്ത്യയിൽ ജനുവരി 10ന് രാത്രി 10.37ന് പെൻ‌ബ്രൽ ചന്ദ്രഗ്രഹണം തുടങ്ങി ജനുവരി 11ന് പുലർച്ചെ 2.42ന് അവസാനിക്കും. ഗ്രഹണ ദിവസം ചന്ദ്രോപരിതലത്തിന്റെ 90 ശതമാനവും ഭാഗികമായി ഭൂമിയാൽ മൂടപ്പെടും. അതിനാൽ ഗ്രഹണം നാല് മണിക്കൂറിലധികം നീണ്ടുനിൽക്കും.

Read Also: വലയ സൂര്യഗ്രഹണം കണ്ട് കേരളം

മുൻകരുതലുകൾ ആവശ്യമാണോ?

പെൻ‌ബ്രൽ ചന്ദ്രഗ്രഹണം ചന്ദ്രന്റെ ഉപരിതലത്തിൽ നേരിയ മങ്ങൽ മാത്രമേ ഉണ്ടാക്കൂ. അതിനാൽ നഗ്നനേത്രങ്ങളിലൂടെ കാണാൻ പ്രയാസമായിരിക്കും. എന്നാൽ ഈ ഗ്രഹണം നിരീക്ഷിക്കുന്നതിന് പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Here is everything you want to know about lunar eclipse

Best of Express