/indian-express-malayalam/media/media_files/uploads/2020/09/Fincen.jpg)
ന്യൂഡൽഹി: കള്ളപ്പണം തടയുന്നതിനുള്ള അമേരിക്കൻ ഏജന്‍സിയായ ഫിന്‍സെന്റ (ഫിനാന്‍ഷ്യല്‍ ക്രൈംസ് എന്‍ഫോഴ്സ്മെന്റ് നെറ്റ്‌വര്‍ക്ക്) ഫയലുകളിൽ ഇടംപിടിച്ച ഇന്ത്യക്കാരുടെ സംശയകരമായ ബാങ്കിങ് ഇടപാടുകൾ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പരിശോധിക്കും. ഇന്ത്യൻ എക്‌സ്‌പ്രസ് നടത്തിയ വെളിപ്പെടുതത്തലുകൾ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡി (സിബിഡിടി)ന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതായും ഇതുസംബന്ധിച്ച് ധനമന്ത്രാലയവും സിബിഡിടി പാനലും യോഗം ചേരുമെന്നും എസ്‌ഐടി തലവൻ പറഞ്ഞു.
Read More: ഫിന്‍സെന്‍ ഫയല്‍: ദാവൂദ് ഇബ്രാഹിമിന്റെ, ലഷ്‌കർ ബന്ധമുള്ള സാമ്പത്തികദാതാവ് യുഎസ് നിരീക്ഷണത്തില്‍
ഇന്ത്യയിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംശയകരമായ ഇടപാടുകൾ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ, തിങ്കളാഴ്ച ഉച്ചയോടെ ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും സിബിഡിടിയുമായും സംസാരിച്ചിരുന്നതായി എസ്‌ഐടി ചെയർമാനായ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എംബി ഷാ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
"വെളിപ്പെടുത്തലുകൾ പരിശോധിക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് കുറച്ചുസമയം നൽകിയ ശേഷം, പ്രത്യേക അന്വേഷണ സംഘം അഹമ്മദാബാദിൽ യോഗം വിളിക്കും. അങ്ങനെ ഇക്കാര്യം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും,” ജസ്റ്റിസ് ഷാ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
സിബിഡിടി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ എസ്‌ഐടിയുടെ ഭാഗമായ എല്ലാ ഏജൻസികളെയും യോഗം വിളിക്കുമ്പോൾ അറിയിക്കുമെന്ന് ജസ്റ്റിസ് ഷാ കൂട്ടിച്ചേർത്തു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ഇതു മുന്നോട്ടുകൊണ്ടുപോകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ജസ്റ്റിസ് ഷാ പറഞ്ഞു.
ഫിൻസെൻ ഫയലുകളിലെ ഇന്ത്യയെ സംബന്ധിച്ച വെളിപ്പെടുത്തലുകൾ എസ്‌ഐടി ഗൗവരവമായി പരിശോധിക്കുമെന്ന് എസ്‌ഐടി വൈസ് ചെയർമാൻ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരിജിത് പസായത്ത് പറഞ്ഞു.
Read More: FinCEN Files: ഇന്ത്യക്കാരുടെ സംശയാസ്പദ ബാങ്ക് ഇടപാടുകള്‍ നിരീക്ഷിച്ച് അമേരിക്ക
സുപ്രീം കോടതിയുടെ നിർദേശപ്രകാരം കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിനായി 2014 മേയിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം കൈക്കൊണ്ട ആദ്യ സുപ്രധാന തീരുമാനമായിരുന്നു ഇത്.
കള്ളപ്പണം സംബന്ധിച്ച് അന്വേഷണം പൂർത്തിയാകുകയോ, ആരംഭിക്കുകയോ, അന്വേഷണം നടക്കുകയോ, അല്ലെങ്കിൽ തീർപ്പുകൽപ്പിക്കാതിരിക്കുകയോ ചെയ്ത എല്ലാത്തരം കേസുകളിലും പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് അധികാരം നൽകിയിരുന്നു. അതിനുശേഷം എസ്‌ഐടി നിരവധി റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിക്കുകയും ഈ റിപ്പോർട്ടുകൾ 2017 ൽ 2005 ലെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുത്തുകയും ചെയ്തു.
ഫിൻസെൻ ഫയലുകളിലെ വെളിപ്പെടുത്തലുകൾ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടർ എസ് കെ മിശ്രയും പ്രതികരിച്ച് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. റിപ്പോർട്ടുകളിൽ പരാമർശിച്ചിരിക്കുന്ന ചില കേസുകൾ തങ്ങൾ ഇതിനകം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന ബാങ്കിങ് ഇടപാടുകൾ സംബന്ധിച്ച് ചില പുതിയ വിവരങ്ങൾ വരാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു
Read in English: FinCEN Files — Key agencies alerted on revelations, meeting soon: black money SIT head
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us