scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

ഫിന്‍സെന്‍ ഫയല്‍: ദാവൂദ് ഇബ്രാഹിമിന്റെ, ലഷ്‌കർ ബന്ധമുള്ള സാമ്പത്തികദാതാവ് യുഎസ് നിരീക്ഷണത്തില്‍

ലഷ്‌കറെ തയിബ, ദാവൂദ് ഇബ്രാഹിം, അല്‍-ഖ്വയ്ദ, ജയ്‌ഷെ മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളയാണ് ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന സാമ്പത്തിക ദാതാവും പാക്കിസ്ഥാൻ സ്വദേശിയുമായ അല്‍താഫ് ഖനാനി

FinCEN Files, ഫിന്‍സെന്‍ ഫയലുകൾ, FinCEN Files expose, ഫിന്‍സെന്‍ ഫയൽ വെളിപ്പെടുത്തൽ, FinCEN Files indian express, ഫിന്‍സെന്‍ ഫയൽ ഇന്ത്യൻ  എക്‌സ്‌പ്രസ്, Offshore Leaks, money laundering FinCEN Files, കള്ളപ്പണം വെളുപ്പിക്കൽ: ഫിന്‍സെന്‍ ഫയലുകൾ, Indians in FinCEN Files, ഫിന്‍സെന്‍ ഫയലുകളിലെ ഇന്ത്യൻ സാന്നിധ്യം, Dawood Ibrahim, ദാവൂദ് ഇബ്രാഹിം, US Treasury Department, യുഎസ് ട്രഷറി വകുപ്പ്, Lashkar e Taiba funding, ലഷ്‌കറെ തയിബ ഫണ്ടിങ്,  terror funding, what is FinCEN files, FinCEN Files CBI,ഫിന്‍സെന്‍ ഫയൽ സിബിഐ, FinCEN Files Enforcement Directorate, ഫിന്‍സെന്‍ ഫയൽ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്, US probe money-laundering, Swiss Leaks, Panama Papers, Paradise Papers, Indian Express investigation, ഇന്ത്യൻ  എക്‌സ്‌പ്രസ് അന്വേഷണം,Express investigation, IE Malayalam,ഐഇ മലയാളം, Malayalam News, മലയാളം വാർത്തകൾ, Crime News in Malayalam, ക്രൈം വാർത്തകൾ മലയാളത്തിൽ, Latest Malayalam Breaking News, പുതിയ മലയാളം ബ്രേക്കിങ് വാർത്തകൾ

FinCEN Files: അധോലോക നായന്‍ ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന സാമ്പത്തിക ദാതാവായ അല്‍താഫ് ഖനാനി കള്ളപ്പണം വെളുപ്പിക്കാനായി നടത്തിയ ഇടപാടുകളുടെ ശൃംഖല കണ്ടെത്തി ഫിന്‍സെന്‍. ലഷ്‌കറെ തയിബ, ദാവൂദ് ഇബ്രാഹിം, അല്‍-ഖ്വയ്ദ, ജയ്‌ഷെ മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളയാണ് ഖനാനി.

കള്ളപ്പണം തടയുന്നതിനുള്ള യുഎസ് റെഗുലേറ്ററി ഏജന്‍സിയായ ഫിന്‍സെന് (ഫിനാന്‍ഷ്യല്‍ ക്രൈംസ് എന്‍ഫോഴ്സ്മെന്റ് നെറ്റ്‌വര്‍ക്ക്) ന്യൂയോര്‍ക്കിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് സമര്‍പ്പിച്ച സംശയകരമായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍(എസ്എആര്‍)ള്ളതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് അന്വേഷണത്തിലാണു വെളിപ്പെട്ടത്.

ഖനാനിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ സംഘടനയുടെയും (എംഎല്‍ഒ) അല്‍ സറൂണി എക്സ്ചേഞ്ചിന്റെയും ഇടപാടുകള്‍ വ്യക്തമാക്കുന്നതാണ് ഈ എസ്എആറുകള്‍. ഖനാനിയും എംഎല്‍ഒയും പതിറ്റാണ്ടുകളായി പ്രതിവര്‍ഷം 1400 മുതല്‍ 1600 കോടി ഡോളര്‍ വരെ, മയക്കുമരുന്ന് കടത്തിനും അല്‍-ഖ്വയ്ദ, ഹിസ്ബുള്ള, താലിബാന്‍ പോലുള്ള തീവ്രവാദ സംഘടനകള്‍ക്കുമായി മാറ്റുന്നുണ്ട്.

Also Read: FinCEN Files: ഇന്ത്യക്കാരുടെ സംശയാസ്പദ ബാങ്ക് ഇടപാടുകള്‍ നിരീക്ഷിച്ച് അമേരിക്ക

ഭൂഖണ്ഡാന്തര രഹസ്യ ഓപ്പറേഷനെത്തുടര്‍ന്ന് ഖനാനി 2015 സെപ്റ്റംബര്‍ 11 ന് പനാമ വിമാനത്താവളത്തില്‍വച്ച് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് മിയാമി ജയിലില്‍ അടച്ചു. ഈ വര്‍ഷം ജൂലൈയില്‍ തടവ് അവസാനിച്ച ഖനാനിയെ നാടുകടത്താനായി യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ക്കു കൈമാറേണ്ടതായിരുന്നു. ഇയാളെ പാകിസ്ഥാനിലേക്കോ യുഎഇയിലേക്കോ നാടുകടത്തിയോയെന്ന് വ്യക്തമല്ല.

അറസ്റ്റിനുശേഷം ഖനാനിക്കെതിരെ ഉപരോധ നോട്ടീസ് നല്‍കിയപ്പോള്‍ ഇയാള്‍ക്കു ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം യുഎസ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ (ഒഎഎസി) രേഖപ്പെടുത്തിയിരുന്നു.

2015 ഡിസംബര്‍ 11 നു പുറത്തിറക്കിയ നോട്ടീസില്‍ ഇങ്ങനെ പറയുന്നു: ”തീവ്രവാദികള്‍ക്കും മയക്കുമരുന്ന് കടത്തുകാര്‍ക്കും ക്രിമിനല്‍ സംഘടനകള്‍ക്കുമായി ലോകമെമ്പാടുനിന്നും കോടിക്കണക്കിനു ഡോളര്‍ സമാഹരിക്കാന്‍ ഖനാനി എംഎല്‍ഒ ധനകാര്യ സ്ഥാപനങ്ങളുമായുള്ള ബന്ധം ഉപയോഗപ്പെടുത്തുന്നു. ഖനാനി എല്‍എഒയുടെ തലവന്‍ അല്‍താഫ് ഖനാനിയും അല്‍ സറൂണി എക്സ്ചേഞ്ചും താലിബാനുവേണ്ടി ധനസമാഹരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അല്‍താഫ് ഖാനാനിക്ക് ലഷ്‌കറെ തയിബ, ദാവൂദ് ഇബ്രാഹിം, അല്‍-ഖ്വയ്ദ, ജയ്‌ഷെ മുഹമ്മദ് എന്നിവരുമായി ബന്ധമുണ്ട്.”

Read More: Fincen Files — On US radar: Dawood Ibrahim’s financier, his laundering, funding of Lashkar, Jaish

ഐപിഎൽ സ്പോൺസറും നിരീക്ഷണത്തിൽ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ലേലങ്ങളും വന്‍കിട സ്‌പോണ്‍സര്‍മാരും ഫിന്‍സെന്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു പ്രമുഖ യുഎസ് ബാങ്ക്, അറിയപ്പെടുന്ന യുകെ കമ്പനി, ഒരു ഐപിഎല്‍ ടീമിന്റെ കൊല്‍ക്കത്ത ആസ്ഥാനമായുള്ള സ്‌പോണ്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന തട്ടിപ്പും വ്യാജരേഖ ചമയ്ക്കലും ആരോപിക്കപ്പെട്ട ഇടപാടുകള്‍ നിരീക്ഷിക്കപ്പെട്ടു. ഇന്ത്യന്‍ എക്‌സ്പ്രസ് അന്വേഷിച്ച രേഖകള്‍ പ്രകാരം ഫിന്‍സെനു സമര്‍പ്പിച്ച എസ്എആറുകളുടെ കേന്ദ്ര ഘടകങ്ങള്‍ ഇവയാണ്.

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമസ്ഥരായ കെപിഎച്ച് ഡ്രീം ക്രിക്കറ്റ്, ടീം സ്‌പോണ്‍സറായിരുന്ന എന്‍വിഡി സോളാര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡിനെതിരെ 2013 ല്‍ കോടതിയെ സമീപിച്ചിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് ഫീസില്‍ 30 ലക്ഷം ഡോളര്‍ നല്‍കാതെ വഞ്ചിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഇക്കാര്യത്തില്‍ എന്താണു സംഭവിച്ച
തെന്നു സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള വെല്‍സ് ഫാര്‍ഗോ ബാങ്ക് സമര്‍പ്പിച്ച എസ്എആര്‍ സൂചന നല്‍കുന്നു.

2013 ല്‍ ലണ്ടനിലെ ഡച്ച് ബാങ്ക് എജിയില്‍നിന്ന് കെപിഎച്ച് ഡ്രീം ക്രിക്കറ്റിന്റെറ പേരില്‍ വെല്‍സ് ഫാര്‍ഗോ ബാങ്കിന് 2,975,460 ഡോളര്‍ എസ്ബിഎല്‍സി (സ്റ്റാന്‍ഡ്ബൈ ലെറ്റര്‍ ഓഫ് ക്രെഡിറ്റ്) ലഭിച്ചു. ടീമുമായോ സ്‌പോണ്‍സറുമായോ യാതൊരു ബന്ധവുമില്ലാത്ത, എയര്‍ ട്യൂബ് നിര്‍മാതാക്കളായ എയ്റോകോം യുകെ ലിമിറ്റഡ് ഏകദേശം 30 ലക്ഷം ഡോളറിന്റെ എസ്ബിഎല്‍സി തേടി.

”ബംഗ്ലാദേശ് ധാക്കയിലെ എന്‍വിഡി സോളാര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ബാധ്യത പരാജയപ്പെട്ടാല്‍ കരാര്‍ വ്യവസ്ഥകള്‍ തുക അടയ്‌ക്കേണ്ടതാണ്” എന്ന് എസ്ബിഎല്‍സി പറഞ്ഞു. എന്നാല്‍ എസ്ബിഎല്‍സി വഞ്ചനയായി മാറിയെന്ന് വെല്‍സ് ഫാര്‍ഗോ സമര്‍പ്പിച്ച എസ്എആര്‍ വ്യക്തമാക്കുന്നു.

അപേക്ഷകനായ എയ്റോകോം, ഗുണഭോക്താവായ കെപിഎച്ച് ഡ്രീം ക്രിക്കറ്റ്, പണം നല്‍കാമെന്ന് ഉറപ്പുനല്‍കിയ എന്‍വിഡി സോളാര്‍ എന്നിവ ബാങ്കിന്റെ ഉപഭോക്തൃ പട്ടികയില്‍ ഇല്ലെന്ന് വെല്‍സ് ഫാര്‍ഗോ ബാങ്കിന്റെ എസ്ബിഎല്‍സി യൂണിറ്റ് കണ്ടെത്തി. ഈ ഇടപാടിന്റെ രസീത് വെല്‍സ് ഫാര്‍ഗോ ഇലക്ട്രോണിക് മെസേജിങ് സിസ്റ്റത്തിലെ തിരയലില്‍ കാണിക്കാത്തതിനാല്‍ ‘എസ്ബിഎല്‍സി വ്യാജമെന്ന് കരുതുന്നു’ എന്ന് എസ്എആര്‍ അഭിപ്രായപ്പെട്ടു.

Read More: FinCEN Files: Bank reported fraud, UK link of an IPL team sponsor

ജിന്‍ഡാല്‍ സ്റ്റീൽസിന്റെ സംശയാസ്പദ ഇടപാടുകൾ

ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് (ജെഎസ്പിഎല്‍) സ്വീകരിച്ചതും അയച്ചതുമായ ഫണ്ടുകള്‍ സംബന്ധിച്ച് ഡോയ്ച്ച് ബാങ്ക് ട്രസ്റ്റ് കമ്പനി അമേരിക്കാസ് (ഡിബിടിസിഎ) പുറപ്പെടുവിച്ച മൂന്ന് വ്യത്യസ്ത എസ്എആറുകള്‍, മൗറീഷ്യസ്, ജര്‍മനി, യുകെ എന്നിവിടങ്ങള്‍ ആസ്ഥാനമായുള്ള കമ്പനികള്‍ക്ക് പണം അയച്ച ഇടപാട് രീതി സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുന്നു. യുകെ, ദുബായ്, സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള കമ്പനികളില്‍നിന്ന് അതേ ദിവസങ്ങളില്‍ ജെഎസ്പിഎല്‍ ഫണ്ട് സ്വീകരിച്ചതായും ദി ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

2014 നവംബര്‍ 24 നും 2015 ജനുവരി 28 നും ഇടയില്‍ മൗറീഷ്യസ് ആസ്ഥാനമായുള്ള ട്രാന്‍സ് ഗ്ലോബല്‍ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് കോര്‍പ്പറേഷന് (ടിജിഎംഎം) ജെഎസ്പിഎല്‍ 17.99 ലക്ഷം ഡോളര്‍ അയച്ചു. ജര്‍മനി ആസ്ഥാനമായുള്ള ഓഷ്യന്‍വൈഡ് സര്‍വീസസ് ജിഎംബിഎച്ചിലേക്ക് 13 ലക്ഷം ഡോളറും അയച്ചു. ഇതേ കാലയളവില്‍ ജെഎസ്പിഎല്ലിനു ദുബായ് ആസ്ഥാനമായുള്ള പവര്‍ പ്ലാന്റ് ഇപിസി ലിമിറ്റഡില്‍നിന്ന് 13.23 ലക്ഷം ഡോളര്‍ ലഭിച്ചു.

2015 ഏപ്രില്‍ 27 നും 2015 ജൂണ്‍ ഒന്നിനുമിടയില്‍ ടിജിഎംഎമ്മിന് 45.3 ലക്ഷം ഡോളറും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ ബള്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന് 3,21,209 ഡോളറും ജെഎസ്പിഎല്‍ അയച്ചു. ഇതേ കാലയളവില്‍ പവര്‍ പ്ലാന്റ് ഇപിസി ലിമിറ്റഡില്‍നിന്ന് ജെഎസ്പിഎല്ലിനു 24.8 ലക്ഷം ഡോളര്‍ ലഭിക്കുകയും ചെയ്തു.

സമാനമായ ഒരു ഇടപാട് രീതി ഒരു വര്‍ഷത്തിനുശേഷമുണ്ടായി. 2016 ജൂണ്‍ 23 നും 2016 ഒക്ടോബര്‍ 26 നും ഇടയില്‍ ജെഎസ്പിഎല്‍ 94.8 ലക്ഷം ഡോളര്‍ ടിജിഎംഎമ്മിന് അയച്ചു. മേയ് മുതല്‍ സെപ്റ്റംബര്‍ വരെ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സിബിഎംഎം ഏഷ്യ പ്രൈവറ്റ് ലിമിറ്റഡിന് 18.3 ദശലക്ഷം ഡോളറും മേയ് 31 നും ഒക്ടോബര്‍ 24 നും ഇടയില്‍ നവാല്‍മാര്‍ (യുകെ) ലിമിറ്റഡിന 15.2 ലക്ഷം ഡോളറും അയച്ചു. എന്നാല്‍, ജൂണ്‍ 27 നും ജൂലൈ 21 നും ഇടയില്‍ 1.68 കോടി ഡോളര്‍ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ട്രാന്‍സ് ഗ്ലോബല്‍ എജിയില്‍നിന്ന് ജെഎസ്പിഎല്ലിനു ലഭിച്ചു.

ഫിന്‍സെന്‍ എസ്എആറുകളിലെ മൊത്തം ഇടപാടുകളിലും വരുന്ന പൊതു പേര് ട്രാന്‍സ് ഗ്ലോബല്‍ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് കോര്‍പ്പറേഷന്‍ (ടിജിഎംഎം) ആണ്. മൗറീഷ്യസിലെ രജിസ്റ്റേര്‍ഡ് വിലാസമുള്ള കമ്പനി 2006 ല്‍ സൈപ്രസില്‍ സംയോജിപ്പിച്ചതാണെന്നാണ് എസ്എആറുകള്‍ വ്യക്തമാക്കുന്നത്.

Read More: FinCEN Files — Revealed: how Jindal Steel sent funds abroad, and got them in same period

ഫിന്‍സെന്‍ ഇന്ത്യയ്ക്കു നൽകുന്ന സന്ദേശമെന്ത്?

ലോകത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക ഇടപാട് നിയന്ത്രണ ഏജന്‍സിയായ ഫിന്‍സെന്‍ സാമ്പത്തിക തട്ടിപ്പ്, അഴിമതി കേസുകള്‍ നിരീക്ഷിക്കുന്നത് ഇന്ത്യയിലെ ഏജന്‍സികള്‍ക്കുള്ള വ്യക്തമായ സന്ദേശമാണ്. കാരണം ഫിന്‍സെന്‍ ഫയലുകളിലെ എസ്എആറുകളില്‍ നിരവധി ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാമ്പത്തിക ചരിത്രവും ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണവും പരാമര്‍ശിക്കുന്നു. റൗണ്ട് ട്രിപ്പിങ്, കള്ളപ്പണം വെളുപ്പിക്കല്‍ അല്ലെങ്കില്‍ കടലാസ് കമ്പനികളുമായുള്ള ഇടപാടുകള്‍ എന്നിവ സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കുന്ന വിശദാംശങ്ങള്‍ ഈ എസ്എആറുകളിലുണ്ട്.

ഇന്ത്യയില്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്-ഇന്ത്യ (എഫ്‌ഐയു-ഇന്‍ഡ്) ആണ് യുഎസില്‍ ഫിന്‍സെന്‍ ചെയ്യുന്ന അതേ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്വീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായുള്ള നോഡല്‍ ഏജന്‍സിയായി ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ 2004 എഫ്‌ഐയു രൂപീകരിച്ചത്.

പണമിടപാട് റിപ്പോര്‍ട്ടുകള്‍ (സിടിആര്‍), സംശയാസ്പദമായ ഇടപാടുകളുടെ റിപ്പോര്‍ട്ടുകള്‍ (എസ്ടിആര്‍), രാജ്യത്തിനുപുറത്തുനിന്നുള്ള ഇടപാടുകളുടെ റിപ്പോര്‍ട്ടുകള്‍ എന്നിവ സ്വകാര്യ, പൊതുമേഖലാ ബാങ്കുകളില്‍നിന്ന് ഓരോ മാസവും തേടാന്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) ഏജന്‍സിക്ക് അധികാരമുണ്ട്.

10 ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍, തത്തുല്യമായ തുകയ്ക്കുള്ള വിദേശ കറന്‍സിയിലുള്ള ഇടപാടുകള്‍, 10 ലക്ഷം രൂപയില്‍ കൂടുതലുള്ളതോ അല്ലെങ്കില്‍ തത്തുല്യമായ തുകയ്ക്കു വിദേശ കറന്‍സിയിലോ ഉള്ള സംയോജിത ഇടപാടുകളുടെ
പരമ്പര എന്നിവ സംബന്ധിച്ച് രാജ്യത്തെ ബാങ്കുകള്‍ എഫ്‌ഐയുവിനു നിര്‍ബന്ധമായും പ്രതിമാസ സിടിആര്‍ നല്‍കണം.

എസ്ടിആറുകളും സിടിആറുകളും എഫ്ഐയു വിശകലനം ചെയ്യുകയും കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഭീകരവാദ ധനസഹായം എന്നിവ പരിശോധിക്കുന്നിതായി സംശയാസ്പദമായ ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി തുടങ്ങിയ ഏജന്‍സികളുമായി വിവരങ്ങള്‍ പങ്കിടുകയും ചെയ്യും.

നോട്ട് നിരോധനത്തെത്തുടര്‍ന്ന് റെക്കോര്‍ഡ് സംഖ്യയായ 14 ലക്ഷം എസ്ടിആറുകള്‍ ലഭിച്ചതായി എഫ്ഐയുവിന്റെ 2017-2018 വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് മുന്‍ സാമ്പത്തികവര്‍ഷം ലഭിച്ച എസ്ടിആറുകളുടെ മൂന്നിരട്ടിയാണ്. രാജ്യത്ത് 2019 പകുതി വരെ 1,564 കോടി രൂപയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പ്രഖ്യാപിക്കാത്ത നികുതിയിനത്തില്‍ പിരിച്ചെടുത്തത്.

Read More: Swiss Leaks, Panama Papers, now SARs: bank reports that alert law-enforcement agencies

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Fincen files on us radar dawood ibrahims financier lashkar e tayiba al qaida and jaish e mohammed money laundering