scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

FinCEN Files: ഇന്ത്യക്കാരുടെ സംശയാസ്പദ ബാങ്ക് ഇടപാടുകള്‍ നിരീക്ഷിച്ച് അമേരിക്ക

യുഎസ് ട്രഷറിയുടെ സാമ്പത്തിക കുറ്റകൃത്യ നിയമനിര്‍വഹണ ശൃംഖലയ്ക്ക് ബാങ്കുകള്‍ നല്‍കിയ രഹസ്യ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍നിന്ന് ഉരുക്ക് വ്യവസായരംഗത്തെ പ്രധാനി മുതല്‍ ഐപില്‍ സ്‌പോണ്‍സര്‍, ഇഡി, സിബിഐ നിരീക്ഷണത്തിലുള്ള രത്‌നവ്യാപാരികള്‍ വരെയുള്ള നിരവധി ഇന്ത്യന്‍ വ്യക്തികളും സ്ഥാപനങ്ങളും…

FinCEN Files, FinCEN Files expose, FinCEN Files indian express, Offshore Leaks, money laundering FinCEN Files, Indians in FinCEN Files, Dawood Ibrahim, US Treasury Department, Lashkar e Taiba funding, terror funding, what is FinCEN files, FinCEN Files CBI, FinCEN Files Enforcement Directorate, US probe money-laundering, Swiss Leaks, Panama Papers, Paradise Papers, Indian Express investigation, Express investigation, IE Malayalam, Malayalam News, Crime News in Malayalam, Latest Malayalam Breaking News

FinCEN Files: ന്യൂഡല്‍ഹി/മുംബൈ: സ്വിസ് ലീക്ക്‌സ് (2015), പനാമ രേഖകള്‍ (2016), പാരഡൈസ് രേഖകള്‍ (2017) എന്നീ അന്വേഷണ പരമ്പരകള്‍ക്കുശേഷം ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന രാജ്യാന്തര പണമൊഴുക്കിന്റെ നിര്‍ണായക രഹസ്യവുമായി ഇന്ത്യന്‍ എക്‌സ്പ്രസ് വീണ്ടും. ഫിന്‍സെന്‍ ഫയലുകളിലെ രഹസ്യങ്ങളാണ് ഇത്തവണ പുറത്തുവിടുന്നത്.

ഇന്ത്യയുമായി ബന്ധമുള്ള രണ്ടായിരത്തിലേറെ രഹസ്യരേഖകളെക്കുറിച്ചുള്ള അന്വേഷണം ഇന്നു മുതല്‍ ആരംഭിക്കുന്നു. രേഖകളുടെ അതിവ രഹസ്യ സ്വഭാവം കാരണം ഇതേ കുറിച്ചു സ്ഥിരീകരിക്കാന്‍ പോലും തയാറല്ല ബാങ്കുകള്‍. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദം, മയക്കുമരുന്ന് ഇടപാട്, സാമ്പത്തികത്തട്ടിപ്പ് എന്നിവ സംബന്ധിച്ച് അമേരിക്കയിലെ സാമ്പത്തിക നിരീക്ഷണ ഏജന്‍സിയായ ട്രഷറി ഡിപ്പാര്‍ട്‌മെന്റിന്റെ ഫിനാന്‍ഷ്യല്‍ ക്രൈം എന്‍ഫോഴ്‌സ്‌മെന്റ് നെറ്റ്‌വര്‍ക്കിന്(ഫിന്‍സെന്‍) മുന്നറിയിപ്പുനല്‍കിയ രേഖകളെ കേന്ദ്രീകരിച്ചാണ് ഈ അന്വേഷണം.

ഫിന്‍സെന്‍ ഫയലുകള്‍ ഉള്‍ക്കൊള്ളുന്ന സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ (Suspicious Activity Reports) അഥവാ എസ്എആര്‍ എന്നു വിളിക്കുന്ന ഈ രേഖകള്‍ നിയമലംഘനത്തിന്റെ തെളിവുകളല്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതു പരിശോധിക്കുന്ന, സാമ്പത്തിക കുറ്റകൃത്യങ്ങളുടെ മുദ്രകളുള്ള മുന്‍ ഇടപാടുകള്‍ അല്ലെങ്കില്‍ ഉയര്‍ന്ന അപകട സാധ്യതയുള്ളവരുമായി ബന്ധമുള്ള ഇടപാടുകള്‍ അല്ലെങ്കില്‍ മുന്‍കാലങ്ങളിലെ നിയമവിരുദ്ധകാര്യങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്ന ബാങ്കുകളിലെ കമ്പ്ലയന്‍സ് ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടുകളാണ് അവ പ്രതിഫലിപ്പിക്കുന്നത്.

ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്ന നിര്‍ണായക മുന്നറിയിപ്പുകളാണ് തുടര്‍ അന്വേഷണങ്ങളിലേക്ക് നിയമപാലകരെ എത്തിക്കുന്നത്. എസ്എആറുകളുമായി ബന്ധപ്പെട്ട് അമേരിക്കയിലെ നീതിന്യായ വകുപ്പ് അന്വേഷണം ആരംഭിക്കുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

ഫിന്‍സെന്‍ 1999നും 2017 നുമിടയില്‍ ഫയല്‍ ചെയ്ത ഈ എസ്എആറുകളില്‍ ഇന്ത്യന്‍ സ്ഥാപനങ്ങളും ബാങ്കുകളുമുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് 88 രാജ്യങ്ങളിലെ മാധ്യമങ്ങളുമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് (ഐസിഐജെ), ബസ്ഫീഡ് ന്യൂസ് എന്നിവയുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തില്‍ ലെ മോണ്ടെ (ഫ്രാന്‍സ്), അസാഹി ഷിംബുന്‍ (ജപ്പാന്‍), സുഡെറ്റ്‌ഷെ സീതുങ് (ജര്‍മനി), ആഫ്റ്റന്‍പോസ്റ്റണ്‍ (നോര്‍വേ), എന്‍ബിസി (യുഎസ്), ബിബിസി, ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ എന്നിവയും പങ്കാളികളായിരുന്നു.

ഈ 10 എസ്എആറുകളില്‍ എട്ടിലധികവും ഫയല്‍ ചെയ്തത് ഡോയ്ച്ച് ബാങ്ക്, ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെലണ്‍ (ബിഎന്‍വൈഎം), സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, സിറ്റി ബാങ്ക്, ജെപി മോര്‍ഗന്‍ ചെയ്‌സ് എന്നിവയാണ്. ഈ എസ്എആറുകളില്‍ ഉള്‍പ്പെടുന്ന മൊത്തം ഇടപാടുകളുടെ മൂല്യം രണ്ടു ലക്ഷം കോടി ഡോളറാണ്.

ബിസിനസുകാരും രാഷ്ട്രീയക്കാരും അവരുടെ കമ്പനികളും തങ്ങളുടെ സമ്പത്ത് വെളിപ്പെടുന്നതു തടയാനോ നികുതി ഒഴിവാക്കാനോ രാജ്യത്തിനു പുററേത്തക്കു മാറ്റുന്നതിനു ലോകമെമ്പാടുമുള്ള ബാങ്കിങ് ചാന്‍ലസ് ഉപയോഗപ്പെടുത്തുന്നത് എങ്ങനെയെന്നതിലേക്കുള്ള അപൂര്‍വമായ എത്തിനോട്ടമാണ് എസ്എആറുകള്‍ നല്‍കുന്നത്.

എസ്ആറുകളിലെ ഇന്ത്യന്‍ പാദമുദ്രകളെ സംബന്ധിച്ച ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അന്വേഷണം മൂന്നുമാസത്തിലേറെ നീണ്ടതായിരുന്നു. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഇതിനകം പരിശോധനയ്ക്കു വിധേയരായവരെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ നിര്‍ണായക വിവരങ്ങളാണു ലഭിച്ചത്. വാസ്തവത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷിച്ച വ്യക്തികളും കമ്പനികളും ഫിന്‍സെനു മുന്നിലെത്തിയ എസ്എആറുകളുടെ ഭാഗമാണെന്നാണു പ്രധാന കണ്ടെത്തല്‍.

2ജി കുംഭകോണം, ആഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതി, റോള്‍സ് റോയ്‌സ് കൈക്കൂലി കേസ്, എയര്‍സെല്‍-മാക്‌സിസ് കേസ് എന്നിവയ്‌ക്കൊപ്പം പേരുള്ളതും മറ്റു കൈക്കൂലി, തീരുവ വെട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ടതുമായ ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ഇടപാടുകള്‍ ഫിന്‍സെന്‍ ഫയലുകളില്‍ പ്രധാനമായും ഇടംപിടിക്കുന്നു.

സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയര്‍ക്ടറേറ്റ് (ഇഡി), ഡയര്‍ക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) എന്നീ രാജ്യത്തെ പ്രധാന ഏജന്‍സികള്‍ അന്വേഷിക്കുന്നവയാണ് ഈ കേസുകളെല്ലാം.

ജയിലില്‍ കഴിയുന്ന കലാ-പുരാവസ്തു കള്ളക്കടത്തുകാരന്‍, നിരവധി രഹസ്യ ബാങ്ക് അക്കൗണ്ടകളെ കുറിച്ചുള്ള വെളിപെടുത്തലുകളില്‍ പരാമര്‍ശിക്കപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ ആഗോള രത്‌നസ്ഥാപനം, ഒരു പ്രധാന ആരോഗ്യപരിചരണ- ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ്, പാപ്പരായ ഉരുക്ക് സ്ഥാപനം, വന്‍തോതില്‍ ആസ്തിയുള്ള, നിരവധി വ്യക്തിളെ കബളിപ്പിച്ച ആഡംബര കാര്‍ ഡീലര്‍, ബഹുരാഷ്ട്ര ഇന്ത്യന്‍ വ്യവസായ ഭീമന്‍, ഒരു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടീമിന്റെ സ്‌പോണ്‍സര്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയര്‍ക്ടറേറ്റിനുള്ളില്‍ വന്‍ ഏറ്റുമുട്ടലിന് വഴിയൊരിക്കിയ ഹവാല ഇടപാടുകാരന്‍ എന്ന് കരുതപെടുന്ന വ്യക്തി, ഒരു അധോലോക നായകന്റെ പ്രധാന സാമ്പത്തിക ദാതാവ് ഉള്‍പ്പെടെയുള്ള നിരവധി വ്യക്തികളുടെയും കമ്പനികളുടെയും ഇടപാടുകള്‍ അന്വേഷണത്തില്‍ വെളിപ്പെട്ടു.

ഭൂരിഭാഗം കേസുകളിലും ഇന്ത്യന്‍ ബാങ്കുകളുടെ ആഭ്യന്തര ശാഖകളാണു തുക സ്വീകരിക്കാനും അയയ്ക്കാനും ഉപയോഗപ്പെടുത്തിയത്. ചില കേസുകളില്‍ ഇന്ത്യന്‍ ബാങ്കുകളുടെ വിദേശശാഖകളും ഇടപാടുകള്‍ക്ക് ഉപയോഗപ്പെടുത്തി. പ്രധാനമായും 44 ഇന്ത്യന്‍ ബാങ്കുകളാണ് ഫിന്‍സെന്‍ ഫയലുകളില്‍ ഇടംപിടിച്ചിരിക്കുന്നത്. എസ്എആറുകളില്‍ ഉള്‍പ്പെട്ട വിദേശബാങ്കുകളുമായി ഇടപാടുകള്‍ നടത്തുന്ന ബാങ്കുകളാണിവ. പഞ്ചാബ് നാഷണല്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, കാനറാ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവയാണ് ഈ പട്ടികയിലെ പ്രധാനികള്‍.

153 കോടി ഡോളര്‍ മൂല്യം വരുന്ന 3201 ഇടപാടുകളാണു ‘സംശയാസ്പദം’ എന്ന തരത്തില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അയച്ചവര്‍, ബാങ്കുകള്‍, ഗുണഭോക്താക്കള്‍ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പൂര്‍ണമായി ഇന്ത്യന്‍ വിലാസമുള്ളവ മാത്രമാണിത്.

ഇവയെല്ലാം ഓരോ എസ്എആറിലും സ്‌പ്രെഡ് ഷീറ്റുകളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ വ്യക്തികളും സ്ഥാപനങ്ങളുമായി ബന്ധമുള്ള, പക്ഷേ വിദേശവിലാസമുള്ള ആയിരക്കണക്കിന് ഇടപാടുകള്‍ (അയച്ചവരും ഗുണഭോക്താക്കളുമായി) വേറെയുമുണ്ട്. ഇവ എസ്എആറുകളിലെ പ്രധാനഭാഗത്ത് ഇടംപിടിച്ചിട്ടുണ്ട്.

ആഗോളതലത്തിലെ പ്രധാന വെളിപ്പെടുത്തലുകളില്‍ ചൈനയിലെ വുഹാനിലെ ലാബിലേക്ക് റോഡ് ഐലന്‍ഡിലെ മയക്കുമരുന്ന് ഇടപാടുകാരന്‍ പണം അയച്ചത് ഉള്‍പ്പെടുന്നു. ആഫ്രിക്കയിലെയും കിഴക്കന്‍ യൂറോപ്പിലെയും സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ച അഴിമതികള്‍, പുരാതന ബുദ്ധമത കലാവസ്തുക്കള്‍ മോഷ്ടിച്ചു ന്യൂയോര്‍ക്കിലെ ഗാലറികള്‍ക്കു വിറ്റവര്‍, പൊതു പാര്‍പ്പിട പദ്ധതികളില്‍നിന്നും ആശുപത്രികളില്‍നിന്നും പണമൂറ്റുന്ന വെനിസ്വേലയിലെ വ്യവസായ പ്രമുഖര്‍, പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സ്വര്‍ണശുദ്ധീകരണ ശാല എന്നിവയും, ഈ അതി വിപുലവും ഒരിക്കലും വെളിപ്പെടുത്താതുമായ യുഎസിന്റെ പണം വെളിപ്പിക്കലിനെകുറിച്ചുള്ള അന്വേഷണത്തില്‍ ഉള്‍പ്പെടുന്നു.

രേഖകളില്‍ ഇപടംപിടിച്ച ഡസണ്‍ കണക്കിനു രാഷ്ട്രീയ വ്യക്തിതങ്ങളില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ക്യാമ്പയിന്‍ മാനേജറും വഞ്ചനയ്ക്കും നികുതിവെട്ടിനും ശിക്ഷിക്കപ്പെട്ടയാളുമായ പോള്‍ മനഫോര്‍ട്ടും ഉള്‍പ്പെടുന്നു.

മനഫോര്‍ട്ടിന്റെയുംം കൂട്ടാളികളുടെയും കടലാസ് കമ്പനികള്‍ തമ്മില്‍ 10 വര്‍ഷത്തിലേറെയായി നടത്തിയ അഞ്ച് കോടി ഡോളറിന്റെ ഇടപാട് കൈകാര്യം ചെയ്തത് ജെപി മോര്‍ഗനാണ്. റഷ്യന്‍ ബന്ധമുള്ള യുക്രേനിയന്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്നുള്ള കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തെത്തുടര്‍ന്ന് ക്യാമ്പയിന്‍ മാനേജര്‍ രാജിവച്ച് 14 മാസത്തിനുള്ളിലുള്ളതാണ് ഇതില്‍ 65 ലക്ഷം ഡോളറിന്റെ ഇടപാടുകള്‍.

ഈ അന്വേഷണ പരമ്പര വരുന്നു എന്നറിയിച്ച ഫിന്‍സെന്‍ ഈ മാസം ആദ്യം ന്യൂയോര്‍ക്കില്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അത് ഇങ്ങനെയായിരുന്നു: ‘എസ്എആറുകളുടെ അനധികൃത വെളിപ്പെടുത്തല്‍ അമേരിക്കയുടെ ദേശീയസുരക്ഷയെയും നിയമനിര്‍വഹണ അന്വേഷണങ്ങളെയും ബാധിക്കുന്ന, വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്നതുമായ കുറ്റമാണ്.’ ഇത് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിന്റെയും യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്് ട്രഷറിയുടെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫീസിന്റെയും പരിഗണനയ്ക്കു വിട്ടതായും ഫിന്‍സെന്‍ പറഞ്ഞു.

എന്നാല്‍, ഫിന്‍സെന്‍ ഫയലുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് ഉചിതവും നിയമാനുസൃതവുമാണെന്നാണ് ഇതിനോടുള്ള ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സിന്റെ(ഐസിഐജെ) പ്രതികരണം. ‘തടയാനുള്ള സംവിധാനമുണ്ടായിട്ടും കള്ളപ്പണം ഒഴുകാന്‍ അനുവദിച്ചതിലൂടെ ബാങ്കുകളും നിയന്ത്രണ ഏജന്‍സികളും പൊതുജനങ്ങളെ എങ്ങനെ പരാജയപ്പെടുത്തിയെന്ന് തുറന്നുകാട്ടുന്നതാണ് ഞങ്ങളുടെ റിപ്പോര്‍ട്ട്,’ ഐസിഐജെ വ്യക്തമാക്കി.

Read in Indian Express : FinCEN Files: Suspicious bank transactions of Indians are red-flagged to top US regulator

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Fincen files money laundering us treasury department india list icij