scorecardresearch

എല്ലാ വിഷയങ്ങളിലും ഒന്നാമതായിരുന്ന പെണ്‍കുട്ടി; ഫാത്തിമയുടെ ആത്മഹത്യയില്‍ ചോദ്യങ്ങള്‍ ബാക്കി

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്

author-image
Arun Janardhanan
New Update
Fathima Latheef

കൊല്ലം: മദ്രാസ് ഐഐടിയിലെ ഒന്നാം വര്‍ഷ എംഎ വിദ്യാഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ വിശ്വസിക്കാനാകാതെ അധ്യാപകരും സുഹൃത്തുക്കളും. ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുടെ കാരണം തേടുകയാണ് സുഹൃത്തുക്കൾ. നന്നായി പഠിച്ചിരുന്ന വിദ്യാര്‍ഥിനിയാണ് ഫാത്തിമയെന്നും ആത്മഹത്യാ പ്രേരണയുള്ള ആളാണെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ലെന്നും ഐഐടിയിലെ അധ്യാപകരും പറയുന്നു.

Advertisment

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മകളുടെ മരണത്തില്‍ സംശയമുണ്ടെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഫാത്തിമ ലത്തീഫിന്റെ പിതാവും കൊല്ലം സ്വദേശിയുമായ ലത്തീഫ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് ഫാത്തിമയുടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.

Read Also: വിദ്യാര്‍ഥി പ്രതിഷേധം ഫലം കണ്ടു; ജെഎന്‍യുവിലെ ഫീസ് വര്‍ധന ഭാഗികമായി പിന്‍വലിച്ചു

എംഎ ഹ്യുമാനിറ്റീസ് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫിനെ കഴിഞ്ഞ ശനിയാഴ്ചയാണ് മദ്രാസ് ഐഐടിയിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ലാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ഫാത്തിമയെന്നാണ് അധ്യാപകര്‍ പറയുന്നത്.

Advertisment

അധ്യാപകരുടെ മാനസിക പീഡനം മൂലമാണു പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണു കുടുംബത്തിന്റെ ആരോപണം. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ ഐഐടിയിലെ അധ്യാപകനെതിരെ പരാമര്‍ശമുണ്ടെന്നാണ് പിതാവ് അബദുള്‍ ലത്തീഫ് പറയുന്നത്. ഫോണില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രൊഫസറാണ് തന്റെ മകളുടെ മരണത്തിനു കാരണമെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ലത്തീഫ് പറഞ്ഞു.

മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ആരോപണവിധേയനായ പ്രൊഫസറുടെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല. ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് തങ്ങള്‍ക്കറിയില്ലെന്നാണ് ഹ്യുമാനിറ്റീസ് വിഭാഗം തലവന്‍ ഉമാകാന്ത് പറയുന്നത്.

Read Also: പശുവില്‍ വേവിക്കുന്ന ജാതീയത

"ആത്മഹത്യാ പ്രേരണ കാണിച്ചിരുന്ന വിദ്യാര്‍ഥിയല്ല ഫാത്തിമ. അവളുടെ പ്രവര്‍ത്തികളിലൊന്നും അങ്ങനെ തോന്നിയിട്ടുമില്ല. മാനസികമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഫാത്തിമ നേരിട്ടിരുന്നില്ല. ആത്മഹത്യയ്ക്കു പിന്നിലെ കാരണം പുറത്തുകൊണ്ടുവരണം. മൊബൈല്‍ ഫോണില്‍ പറഞ്ഞിട്ടുള്ള പ്രൊഫസറെക്കുറിച്ച് ഫാത്തിമ പലപ്പോഴും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്," ഫാത്തിമയുടെ സുഹൃത്തുക്കള്‍ തന്നോട് കരഞ്ഞുകൊണ്ട് പറഞ്ഞതായി ലത്തീഫ് ഓര്‍ക്കുന്നു. ഹോസ്റ്റലിലെ ഭക്ഷണ ഹാളില്‍ തനിച്ചിരുന്ന് പല രാത്രികളിലും ഫാത്തിമ കരയാറുണ്ടെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഭക്ഷണ ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ലത്തീഫ് ആവശ്യപ്പെടുകയും ചെയ്തു.

ഐഐടിയിലെ അധികൃതര്‍ക്കെതിരെ ലത്തീഫ് രംഗത്തുവന്നു. ഫാത്തിമ മരിച്ച ശേഷം അടുത്ത 45 ദിവസത്തേക്ക് കോളേജ് അധികൃതര്‍ ക്ലാസുകള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. പരീക്ഷകള്‍ ഡിസംബര്‍ മാസത്തേക്ക് മാറ്റിയിട്ടുണ്ട്. വിദ്യാര്‍ഥികളോട് വീട്ടില്‍ തന്നെ നിന്നാല്‍ മതിയെന്നാണ് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്ന് ലത്തീഫ് പറഞ്ഞു. ഏറ്റവും അവസാനം നടന്ന ഐഐടി എന്‍ട്രന്‍സ് പരീക്ഷയില്‍ ദേശീയ തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് ഫാത്തിമയാണെന്നും ലത്തീഫ് പറഞ്ഞു.

എന്നാല്‍ ക്ലാസുകളും പരീക്ഷകളും റദ്ദാക്കിയെന്ന ആരോപണം ഉമാകാന്ത് ഡാഷ് നിഷേധിച്ചു. ''ക്ലാസുകളൊന്നും റദ്ദാക്കിയിട്ടില്ല, പതിവുപോലെ നടക്കുന്നുണ്ട്. ചില വിഷയങ്ങളില്‍ അടുത്തയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റേണല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ഫാത്തിമയുടെ ക്ലാസിലെ ചില വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂട്ടുകാരിയുടെ വിയോഗത്തില്‍നിന്ന് അവര്‍ ഇതുവരെ മോചിതരായിട്ടില്ല. പരീക്ഷാ കാര്യത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഞങ്ങള്‍ ഏര്‍പ്പെടുത്തും,'' ഹ്യുമാനിറ്റീസ് വിഭാഗം തലവന്‍ ഉമാകാന്ത് ഡാഷ് പറഞ്ഞു.

Read Also: ശബരിമല പുനഃപരിശോധനാ വിധി: സാധ്യതകള്‍ എന്തെല്ലാം?

ഉമാകാന്ത് വിഷയങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ: "കഴിഞ്ഞ ആഴ്ച നടന്ന ഒരു പരീക്ഷയില്‍ ഫാത്തിമയ്ക്ക് മാര്‍ക്ക് കുറഞ്ഞതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ആരോപണം. ആ വിഷയം എടുത്തിരുന്ന പ്രൊഫസര്‍ക്കെതിരെയാണ് ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ ആരോപണമുള്ളത്. എല്ലാ വിഷയങ്ങളിലും ഫാത്തിമ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍, ആരോപണ വിധേയനായ പ്രൊഫസര്‍ എടുക്കുന്ന വിഷയത്തില്‍ മാത്രം ഫാത്തിമ രണ്ടാം സ്ഥാനത്തായി. മൂന്ന് മാര്‍ക്ക് കൂടി ആ വിഷയത്തില്‍ ഫാത്തിമയ്ക്ക് ലഭിക്കാനുണ്ടായിരുന്നു. അക്കാര്യം ഞാന്‍ പറയുകയും ചെയ്തു. 20 ല്‍ ആയിരുന്നു പരീക്ഷ. അതില്‍ മൂന്ന് മാര്‍ക്ക് കുറഞ്ഞതിനാണോ ഫാത്തിമ ആത്മഹത്യ ചെയ്തത്? ഇത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്."

'വിദ്യാര്‍ഥികള്‍ വെറും ഇരകളാ'ണെന്നു മദ്രാസ് ഐഐടിയിലെ മറ്റു ആത്മഹത്യാ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മുതിര്‍ന്ന പ്രഫസര്‍ പറഞ്ഞു. ''സ്‌കൂള്‍, കോച്ചിങ് ക്ലാസ് തലത്തില്‍  ആ രീതിയിലാണു വിദ്യാര്‍ഥികള്‍ ഒരുക്കപ്പെടുന്നത്. അവര്‍ക്ക് തോല്‍വി ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അവര്‍ പരീക്ഷകളെ യുദ്ധമായാണു കാണുന്നത്,'' പ്രഫസര്‍ പറഞ്ഞു.

വാര്‍ത്തയുടെ പൂര്‍ണ രൂപം ഇംഗ്ലീഷില്‍ വായിക്കാം: Class topper in all subjects but one, IIT-Madras student kills self

Madras Iit Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: