/indian-express-malayalam/media/media_files/U6vIlvfG506oTtLzvxBD.jpg)
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു (ഫയൽ ചിത്രം)
ഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് ഡൽഹിയിൽ കർഷക മഹാപഞ്ചായത്ത് നടക്കും. രാം ലീല മൈതാനിയിലാണ് കർഷക തൊഴിലാളി സംഘടനകളുടെ മഹാപഞ്ചായത്ത് നടക്കുക. അഖിലേന്ത്യാ കിസാൻ സഭ നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് ഇന്നത്തെ പ്രതിഷേധം.
കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് സംയുക്ത കിസാൻ മോർച്ച ഉയർത്തുന്നത്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷകർ ഡൽഹിയിലേക്ക് ട്രെയിൻ മാർഗം എത്തുന്നുണ്ട്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.
Read More:
- ബെംഗളൂരു കഫേ സ്ഫോടനക്കേസിൽ പുതിയ വഴിത്തിരിവ്; നിർണായകമായത് സിസിടിവി ദൃശ്യം?
- 22,217 ഇലക്ടറൽ ബോണ്ടുകൾ വാങ്ങി; 22,030 എണ്ണം പിൻവലിച്ചു; സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങൾ പുറത്ത്
- റഷ്യൻ 'യുദ്ധ വിസ' കേസിൽ മുഖ്യപ്രതി ബിജെപി നേതാവിന്റെ മകൻ; നിഗൂഢ ഓഫീസ് തിരഞ്ഞ് സിബിഐ
- മുബൈ സെൻട്രൽ ഇനി 'നാനാ ജഗന്നാഥ് സ്റ്റേഷൻ;' 8 റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ അനുമതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.