scorecardresearch

കാർഷിക നിയമത്തിനെതിരായ പ്രതിഷേധം; ദേശവ്യാപക ചക്ര സ്തംഭന സമരം ഇന്ന്

റിപ്പബ്ലിക് ദിന ട്രാക്ടർ റാലിക്ക് ശേഷം കർഷക സംഘടനകൾ ആഹ്വാനം ചെയ്യുന്ന ആദ്യത്തെ വലിയ പ്രതിഷേധ പരിപാടിയാണിത്.

റിപ്പബ്ലിക് ദിന ട്രാക്ടർ റാലിക്ക് ശേഷം കർഷക സംഘടനകൾ ആഹ്വാനം ചെയ്യുന്ന ആദ്യത്തെ വലിയ പ്രതിഷേധ പരിപാടിയാണിത്.

author-image
WebDesk
New Update
farmer protests, കർഷക പ്രതിഷേധം, കർഷക സമരം, delhi farmers protests, govt farmer talks, police security delhi borders, delhi city news, indian express news, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ രാജ്യ വ്യാപകമായി പ്രഖ്യാപിച്ച ചക്ക ജാം അഥവാ ചക്ര സ്തംഭന സമരം ഇന്ന് (ശനിയാഴ്ച) നടക്കും. റിപ്പബ്ലിക് ദിന ട്രാക്ടർ റാലിക്ക് ശേഷം ആദ്യത്തെ വലിയ പ്രതിഷേധ പരിപാടിയാണിത്..

Advertisment

ചക്ര സ്തംഭന സമരം നടത്താൻ കാരണം

കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന 40 കർഷക യൂണിയനുകളുടെ കൂട്ടായ്മയ സംയുക്ത് കിസാൻ മോർച്ചയാണ് ‘ചക്ക ജാം’ സമരത്തിന് ആഹ്വാനം നൽകിയത്. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ കർഷകരുടെ ആവശ്യങ്ങൾ അവഗണിക്കുകയും, കർഷക സമരം നടക്കുന്ന ഡൽഹി അതിർത്തികളിൽ ഇന്റർനെറ്റ് വിലക്കുകയും ചെയ്തതടക്കമുള്ള നടപടികളിൽ പ്രതിഷേധിച്ചാണ് ഈ സമരം എന്ന കർഷക സംഘടനകൾ വ്യക്തമാക്കി.

ഏത് ഭാഗങ്ങളെ ബാധിക്കും

ദേശീയ തലസ്ഥാന മേഖലയുടെ ഡൽഹി ഒഴികെയുള്ള ഭാഗങ്ങളിൽ സമരം നടക്കും. ഇതിന് പുറമെ തെക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യങ്ങൾ മറ്റു ഭാാഗങ്ങളിലും ഉപരോധം നടക്കും.

“ഞങ്ങൾ ഡൽഹിയിൽ ഒന്നും ചെയ്യാൻ പോകുന്നില്ല. അവിടെ ഞങ്ങൾ പ്രത്യേകിച്ച് ഉപരോധം നടത്തേണ്ട ആവശ്യമില്ല. അവിടത്തെ രാജാവ് ഇതിനകം തന്നെ അത് ശക്തമാക്കിയിട്ടുണ്ട്,” എന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച ഭാരതീയ കിസാൻ യൂണിയൻ (ബി കെ യു) നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു.

Advertisment

Read More: ഒരു പ്രത്യേക സംസ്ഥാനത്തുള്ള കർഷകർ തെറ്റിദ്ധരിപ്പിക്കപ്പെട്ടു: മന്ത്രി നരേന്ദ്രസിങ് തോമർ

സമരം എത്ര നേരം

റോഡുകളിലും ഹൈവേകളിലും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ മൂന്ന് മണിക്കൂറാണ് ഉപരോധം സംഘടിപ്പിക്കുക. പിടിച്ചിടുന്ന വാഹനങ്ങളിലുള്ളവർക്ക് ഭക്ഷണവും വെള്ളവും നൽകുമെന്ന് ടിക്കായത്ത് പറഞ്ഞു. ഈ ആളുകൾക്ക് ചന, നിലക്കടല തുടങ്ങിയവയും നൽകും, കൂടാതെ കർഷകരോട് സർക്കാർ എന്താണ് ചെയ്യുന്നതെന്ന് അവരെ അറിയിക്കുകയും ചെയ്യുമെന്നും കർഷകർ പറഞ്ഞു.

കർഷകരുടെ നേതൃത്വത്തിലുള്ള ‘പ്രത്യയശാസ്ത്ര വിപ്ലവം’ എന്ന് ടിക്കായത്ത് ‘ചക്ക ജാം’ സമരത്തെ വിശേഷിപ്പിച്ചു. സിങ്കു, ഗാസിപൂർ, തിക്രി അതിർത്തികളിലെ കർഷക പ്രതിഷേധ ഇടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതിനെ പരാമർശിച്ച് ഫോണുകളോ വാട്‌സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോ ഉപയോഗിച്ച് നടത്തുന്ന വിപ്ലവമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷാ ക്രമീകരണങ്ങൾ

ദേശവ്യാപക ‘ചക്ക ജാം’ സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പോലീസ് ദേശീയ തലസ്ഥാനത്തെ എല്ലാ അതിർത്തി മേഖലകളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഗാസിപൂർ അതിർത്തിയിൽ വാഹനങ്ങളെ തടയാണ പോലീസ് മൾട്ടി ലെയർ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ആളുകൾ കാൽനടയായെത്തുന്നത് തടയാൻ മുള്ളുവേലികളും സ്ഥാപിച്ചിട്ടുണ്ട്.

Read More: ചെങ്കോട്ടയിൽ നടന്ന സംഭവങ്ങൾ ക്യാപിറ്റോൾ ഹിൽ സംഭവത്തിന് സമാനമായ വികാരങ്ങളുയർത്തിയെന്ന് വിദേശകാര്യ മന്ത്രാലയം

ക്രമസമാധാന പാലനത്തിനായി ഹരിയാന പോലീസും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.പ്രധാന ജംഗ്ഷനുകളിലും റോഡുകളിലും സുരക്ഷ ഉറപ്പാക്കാനും ഗതാഗത ക്രമീകരണങ്ങളിൽ വ്യക്തിപരമായി മേൽനോട്ടം വഹിക്കാനും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

സമരം കേരളത്തിൽ

കേരളത്തിൽ ചക്രസ്തംഭനം സമരം നടത്തുമെന്ന് സംസ്ഥാനത്തെ കർഷക സംഘടനകളൊന്നും നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ചക്രസ്തംഭനത്തോട് ഐക്യധാർഢ്യം പ്രഖ്യാപിച്ചുള്ള പരിപാടികൾ  ശനിയാഴ്ച  സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് സംഘടനകൾ അറിയിച്ചു. ശനിയാഴ്ച രാവിലെ 10.30ന് കർഷക സംഗമങ്ങൾ പ്രാദേശിക അടിസ്ഥാനത്തിൽ സംഘടിപ്പിക്കുമെന്നും ഡൽഹിയിൽ സമരം തുടരുന്ന കർഷകർക്ക് ഐക്യധാർഢ്യം പ്രഖ്യാപിക്കുമെന്നുമാണ് കർഷക സംഘം പ്രതിനിധികളിൽ നിന്നുള്ള വിവരം.

Farmers Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: