scorecardresearch

പാക്കിസ്ഥാനിലെ ഓരോ സ്ഥലങ്ങളും ബ്രഹ്മോസിന്റെ റേഞ്ചിനുള്ളിൽ: രാജ്‌നാഥ് സിങ്

ഉത്തർപ്രദേശിലെ ബ്രഹ്മോസ് യൂണിറ്റിൽ നിർമിച്ച മിസൈലുകൾ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകായിരുന്നു പ്രതിരോധ മന്ത്രി

ഉത്തർപ്രദേശിലെ ബ്രഹ്മോസ് യൂണിറ്റിൽ നിർമിച്ച മിസൈലുകൾ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകായിരുന്നു പ്രതിരോധ മന്ത്രി

author-image
WebDesk
New Update
rajnathsing

രാജ്‌നാഥ് സിങ്

ന്യുഡൽഹി:ഓപ്പറേഷൻ സിന്ദൂർ കേവലം ട്രെയിലർ മാത്രമാണെന്നും ബ്രഹ്മോസിൽ നിന്ന് രക്ഷപ്പെടാൻ പാക്കിസ്ഥാന് കഴിയില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ് പറഞ്ഞു. ബ്രഹ്മോസിന്റെ റേഞ്ചിനുള്ളിലാണ് പാക്കിസ്ഥാനിലെ ഓരോ സ്ഥലങ്ങളും. രാജ്യത്തിന്റെ വിശ്വാസം കാത്ത മിസൈലിലാണ് ബ്രഹ്മോസെന്നും അദ്ദേഹം പറഞ്ഞു.

Advertisment

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; ഇന്ത്യ സഖ്യത്തിലും സീറ്റുധാരണ, 61 സീറ്റുകൾ കോൺഗ്രസിന്

ഉത്തർപ്രദേശിലെ ബ്രഹ്മോസ് യൂണിറ്റിൽ നിർമിച്ച മിസൈലുകൾ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകായിരുന്നു പ്രതിരോധ മന്ത്രി. ഇന്ത്യയുടെ സൈനിക ശക്തിവിജയം നമുക്കൊരു ശീലമായി മാറി. പ്രതിരോധ മന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ മിലൈസുകളുടെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ചത്. 

Also Read:ആർഎസ്എസ് പ്രവർത്തനം നിയന്ത്രിക്കാൻ നിയമനിർമാണവുമായി കർണാടക സർക്കാർ

Advertisment

കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ആണ് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ഇത് രൂപകൽപ്പന ചെയ്തത്. റഷ്യയുടെ പി-800 ക്രൂയിസ് മിസൈലിനെ ആധാരമാക്കിയാണ് ബ്രഹ്മോസ് നിർമിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയുടെ മോസ്‌കോ നദിയുടെയും ആദ്യാക്ഷരങ്ങൾ ചേർത്താണ് ഈ മിസൈലുകൾക്ക് ബ്രഹ്മോസ് എന്ന് പേര് നൽകിയത്. 

Also Read:ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ വൻ തീ പിടിത്തം; തീയണയ്ക്കാൻ തീവ്രശ്രമം

ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഏറിയ ക്രൂയിസ് മിസൈലുകളുടെ പട്ടികയിലാണ് ബ്രഹ്മോസുള്ളത്. കര-കടൽ-ആകാശം തുടങ്ങി എവിടെ നിന്നും വിക്ഷേപിക്കാവുന്ന തരത്തിലാണ് ഇവ രൂപകൽപ്പന ചെയ്തത്. ഇതിന്റെ തന്നെ ഹൈപ്പർ സോണിക് വിഭാഗത്തിലുള്ള ബ്രഹ്മോസ് -2 ഇന്ത്യ വികസിപ്പിച്ചുവരികയാണ്.

Read More:സ്വയംപര്യാപ്തരായ ജീവിതപങ്കാളിക്ക് ജീവനാംശം നൽകാനാകില്ല: ഡൽഹി ഹൈക്കോടതി

Rajnath Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: