/indian-express-malayalam/media/media_files/2025/03/11/Gq7mpJDmoO0OsMhAPUoI.jpg)
ചിത്രം: എക്സ്
ഡൽഹി: ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ അനുമതി. സ്റ്റാർലിങ്കിന് ടെലികോം മന്ത്രാലയത്തന്റെ ലൈസൻസ് ലഭിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. ഇന്ത്യയിൽ വാണിജ്യപരമായ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സ്റ്റാർലിങ്കിന്റെ പ്രധാന തടസ്സം ഇതോടെ നീങ്ങിയതായാണ് വിവരം.
രാജ്യത്ത് സാറ്റലൈറ്റ് കണക്റ്റിവിറ്റിക്കായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ നിന്ന് ലൈസൻസ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് സ്റ്റാർലിങ്ക്. യൂട്ടെൽസാറ്റിന്റെ വൺവെബിനും റിലയൻസ് ജിയോയ്ക്കും നേരത്തെ അനുമതി ലഭിച്ചിരുന്നു. അതേസമയം, അനുമതിയുമായി ബന്ധപ്പെട്ട് സ്റ്റാർലിങ്കോ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പോ പ്രതികരിച്ചിട്ടില്ല.
Also Read: യു.എസ്. സർക്കാരിൽ നിന്നുള്ള രാജിയ്ക്ക് പിന്നാലെ ട്രംപ്-മസ്‌ക് പോര് മുറുകുന്നു
ഇന്ത്യയിൽ വാണിജ്യപരമായി പ്രവർത്തിക്കാനുള്ള ലൈസൻസുകൾക്കായി 2022 മുതൽ സ്റ്റാർലിങ്ക് കാത്തിരിപ്പിലാണ്. ദേശീയ സുരക്ഷാ ആശങ്കകൾ ഉൾപ്പെടെ ഉയർന്നതോടെയാണ് ലൈസൻസിൽ കാലതാമസം നേരിട്ടത്. ആമസോണിന്റെ Kuiper-ന് ഇതുവരെ ഇന്ത്യയിൽ അനുമതി ലഭിച്ചിട്ടില്ല. അടുത്തിടെ, രാജ്യത്തെ സാറ്റലൈറ്റ് സേവനങ്ങൾക്ക് സ്പെക്ട്രം അനുവദിക്കണമെന്നതുമായി ബന്ധപ്പെട്ട് സ്റ്റാർലിങ്കും ജിയോയും തർക്കം ഉന്നയിച്ചിരുന്നു.
Also Read: ട്രംപ് ഭരണകൂടത്തിൽ നിന്ന് എലോൺ മസ്‌ക് പടിയിറങ്ങി
എന്താണ് സ്റ്റാർലിങ്ക്?
സാറ്റലൈറ്റ് ഇൻറർനെറ്റ് ആക്സസ് നൽകുന്നതിനായി സ്പേസ് എക്സ് നിർമ്മിക്കുന്ന ഉപഗ്രഹങ്ങളുടെ കൂട്ടമാണ് സ്റ്റാർലിങ്ക്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാറ്റലൈറ്റ് വഴി നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനെയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എന്ന് പറയുന്നത്. വിദൂര പ്രദേശങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ലിങ്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും നേരിട്ട് അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണിത്.
Read More: മസ്‌ക് സ്ഥിരമായി ലഹരി ഉപയോഗിക്കും; ആരോപണം ട്രംപ് ഭരണകൂടത്തിൽ നിന്ന രാജിവെച്ചതിന് പിന്നാലെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.