scorecardresearch

രാഷ്ട്രീയ സംഭാവനകള്‍: രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ 90 ശതമാനം ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റഴിച്ചു

ഇലക്ടറല്‍ ബോണ്ട് സ്‌കീം 2018 ജനുവരിയിലാണ് ആരംഭിച്ചത്.

ഇലക്ടറല്‍ ബോണ്ട് സ്‌കീം 2018 ജനുവരിയിലാണ് ആരംഭിച്ചത്.

author-image
WebDesk
New Update
electoral-bonds-sales

electoral-bonds

ന്യൂഡല്‍ഹി:രാഷ്ട്രീയ സംഭാവനകളില്‍ അഞ്ച് നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ന്യൂഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ഇതുവരെ 90 ശതമാനം ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റഴിച്ചപ്പോള്‍ ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമായ ബെംഗളൂരുവില്‍ വിറ്റഴിച്ചത് വെറും രണ്ട് ശതമാനം മാത്രം. ഇന്ത്യന്‍ എക്‌സ്പ്രസ് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊത്തവില്‍പ്പനയുടെ കണക്കുകള്‍ പ്രകാരമാണിത്.

Advertisment

2018-ല്‍ പദ്ധതി ആരംഭിച്ചത് മുതല്‍ ഏപ്രിലില്‍ 26-ാം തീയതി വരെ 12,979.10 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റഴിച്ചതായി മെയ് 4 ന് എസ്ബിഐ അറിയിച്ചു. ഇതേ കാലയളവില്‍ 12,955.26 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കി മാറ്റി. ഇന്ത്യന്‍ പൗരന്മാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരം ഈ ബോണ്ടുകള്‍ വീണ്ടെടുക്കാന്‍ 25 രാഷ്ട്രീയ പാര്‍ട്ടികള്‍ ബാങ്കില്‍ അക്കൗണ്ടുകള്‍ ആരംഭിച്ചതായി വിവരാവകാശ അപേക്ഷയ്ക്കുള്ള എസ്ബിഐ മറുപടിയില്‍ പറയുന്നു.

2017 മുതല്‍, വിവിധ കാരണങ്ങളാല്‍ പദ്ധതിയുടെ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനിലുണ്ട്. കേസ് ഭരണഘടനാ ബെഞ്ചിന് വിടണോ എന്ന കാര്യത്തില്‍ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കോടതിയുടെ ഓട്ടോമേറ്റഡ് ലിസ്റ്റിംഗ് സിസ്റ്റം അനുസരിച്ച്, അടുത്ത വാദം മെയ് 9 ന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

Advertisment

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ഇതുവരെ വിറ്റഴിച്ച മൊത്തം ഇലക്ടറല്‍ ബോണ്ടുകളുടെ 26.16% വിറ്റു, ഈ പദ്ധതിയുള്ള 29 എസ്ബിഐ ശാഖകളില്‍ ഏറ്റവും ഉയര്‍ന്നതാണിത്(3,395.15 കോടി രൂപ). കൊല്‍ക്കത്ത, ഹൈദരാബാദ്, ന്യൂഡല്‍ഹി, ചെന്നൈ എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തി. വില്‍പ്പനയില്‍ യഥാക്രമം 2,704.62 കോടി രൂപ (20.84%) 2,418.81 കോടി രൂപ (18.64%); 1,847 കോടി രൂപ (14.23%); യഥാക്രമം 1,253.20 കോടി രൂപ (9.66%). എന്നിങ്ങനെയാണ് കണക്കുകള്‍.

407.26 കോടി രൂപ അഥവാ വില്‍പ്പനയുടെ 3.14% നേടിയ ഭുവനേശ്വറിന് ശേഷം 266.90 കോടി രൂപയുടെ വില്‍പ്പനയുമായി അല്ലെങ്കില്‍ മൊത്തത്തില്‍ 2.06% നേടിയ ബെംഗളൂരു ഏഴാം സ്ഥാനത്താണ്. പ്രധാനമായും അഞ്ച് വന്‍ നഗരങ്ങളില്‍ നിന്നാണ് പാര്‍ട്ടികള്‍ക്കുള്ള ഫണ്ട് ഒഴുകുന്നതെന്ന് വില്‍പ്പന ഡാറ്റ കാണിക്കുമ്പോള്‍, ഇലക്ടറല്‍ ബോണ്ടുകള്‍ വീണ്ടെടുക്കാന്‍ എസ്ബിഐയുടെ ന്യൂഡല്‍ഹി ബ്രാഞ്ചാണ് തിരഞ്ഞെടുക്കുന്നത്. ഇതുവരെ റിഡീം ചെയ്ത മൊത്തം ബോണ്ടുകളുടെ 64.55% അല്ലെങ്കില്‍ 8,362.84 കോടി രൂപ ദേശീയ പാര്‍ട്ടികള്‍ക്ക് അവരുടെ അക്കൗണ്ടുകളുണ്ടാക്കാന്‍ സാധ്യതയുള്ള ന്യൂഡല്‍ഹിയില്‍ പണമാക്കി മാറ്റി.

12.37% (1,602.19 കോടി രൂപ) നേടിയ ഹൈദരാബാദ് രണ്ടാം സ്ഥാനത്തും 10.01% (1,297.44 കോടി രൂപ) യുമായി കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തും, 5.96% (771.50 കോടി രൂപ), ഭുവനേശ്വര്‍ 5.11% (രൂപ. 662.55 കോടി രൂപ) എന്നിവയുമായി ചെന്നൈയും. മൊത്തം വില്‍പ്പനയുടെ 26% മുംബൈയിലാണെങ്കിലും, എല്ലാ ഇലക്ടറല്‍ ബോണ്ടുകളുടെയും 1.51% മാത്രമേ റിഡീം ചെയ്തിട്ടുള്ളൂ.

ഇലക്ടറല്‍ ബോണ്ട് സ്‌കീം 2018 ജനുവരിയിലാണ് ആരംഭിച്ചത്. ആ വര്‍ഷം മാര്‍ച്ചില്‍ വില്‍പ്പനയുടെ ആദ്യ ഘട്ടം നടന്നു. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ 10 ദിവസം വീതവും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒരു വര്‍ഷത്തേക്ക് 30 ദിവസത്തെ അധിക കാലയളവുമാണ് പദ്ധതി ആദ്യം അവതരിപ്പിച്ചത്. 2022 നവംബറില്‍, നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഏത് വര്‍ഷവും 15 ദിവസം കൂടി വില്‍പ്പന നടത്താന്‍ ധനമന്ത്രാലയം പദ്ധതിയില്‍ ഭേദഗതി വരുത്തി.

ഇലക്ടറല്‍ ബോണ്ടുകള്‍ വീണ്ടെടുക്കാന്‍, ഒരു പാര്‍ട്ടിക്ക് 29 അംഗീകൃത എസ്ബിഐ ശാഖകളില്‍ ഒന്നില്‍ ഒരു നിയുക്ത ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം കൂടാതെ ഒരു അക്കൗണ്ട് തുറക്കാന്‍, പാര്‍ട്ടി ഏറ്റവും പുതിയ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 1% വോട്ട് നേടിയിരിക്കണം, ഒരു സംസ്ഥാന പാര്‍ട്ടിയാണെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വോട്ടിങ് ശതമാനം നേടിയിരിക്കണം. പേര് പറയാതെ സംഭാവനകള്‍ നല്‍കുന്ന പദ്ധതിയായതിനാല്‍, പാര്‍ട്ടികള്‍ക്ക് ഏത് ശാഖയിലാണ് അക്കൗണ്ട് ഉള്ളതെന്ന് എസ്ബിഐ വെളിപ്പെടുത്തുന്നില്ല.

Politics Sbi India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: