scorecardresearch

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്; ടെക്‌സസിലെ മാളില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

Gunfire, Fisherman, Fort Kochi, Indian Navy
പ്രതീകാത്മക ചിത്രം

വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സസിലെ മാളിലുണ്ടായ വെടിവയ്പ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ഡെല്ലാസിന് വടക്ക് തിരക്കേറിയ മാളിന് വെടിന് പുറത്താണ്‌വയ്പ്പ് നടന്നത്. ഒമ്പത് പേരെ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ടെക്സസിലെ അല്ലെനിലുള്ള അലന്‍ പ്രീമിയം ഔട്ട്ലെറ്റ് മാളിന് പുറത്ത് റോഡിലൂടെ നടന്നുപോകുകയായിരുന്ന അക്രമി ഒരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയതായി നഗര പൊലീസ് മേധാവി ബ്രയാന്‍ ഹാര്‍വി പത്രസമ്മേളനത്തില്‍ പറഞ്ഞു. അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

ആക്രമണത്തിന്റെ കാരണവും പരിക്കേറ്റവരുടെ വിവരങ്ങളും പുറത്തുവന്നിട്ടില്ല.വെടിയേറ്റ ഒമ്പത് പേരെ ആശുപത്രികളിലേക്ക് കൊണ്ടുപോയതായി അലന്‍ അഗ്‌നിശമന വകുപ്പ് മേധാവി ജോണ്‍ ബോയ്ഡ് അതേ പത്രസമ്മേളനത്തില്‍ പറഞ്ഞു, പ്രദേശത്ത് 16 ആശുപത്രികള്‍ നടത്തുന്ന മെഡിക്കല്‍ സിറ്റി ഹെല്‍ത്ത്കെയര്‍, 5 മുതല്‍ 61 വയസ്സ് വരെ പ്രായമുള്ള പരിക്കേറ്റ എട്ട് പേര്‍ക്ക് തങ്ങളുടെ ട്രോമ സെന്ററുകള്‍ ചികിത്സ നല്‍കുന്നുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു. അവര്‍ ഏത് അവസ്ഥയിലാണെന്ന് ആശുപത്രി വ്യക്തമാക്കിയിട്ടില്ല.

അക്രമം അരങ്ങേറിയതിന് ശേഷം ഡെല്ലാസില്‍ നിന്ന് 25 മൈല്‍ (40 കിലോമീറ്റര്‍) വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന മാളില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ പുറത്തേക്ക് പോകുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് സംഭവത്തെ ‘പറഞ്ഞറിയിക്കാനാവാത്ത ദുരന്തം’ എന്ന് വിശേഷിപ്പിച്ചു, പ്രാദേശിക അധികാരികള്‍ക്ക് ആവശ്യമായ ഏത് സഹായവും നല്‍കാന്‍ സംസ്ഥാനം തയ്യാറാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ടെക്‌സാസിലെ അലന്‍, ഏകദേശം 100,000 ആളുകളുള്ള ഒരു സമൂഹമാണ്. ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പറയുന്നതനുസരിച്ച് 2023-ല്‍ ഇതുവരെ 198 വെടിവെപ്പുകള്‍ നടന്നതായാണ് കണക്കുകള്‍.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Texas mall shooting gunman killed police