/indian-express-malayalam/media/media_files/2025/10/24/k-srikanth-krishna-kumar-2025-10-24-16-19-07.jpg)
ശ്രീകാന്ത്, കൃഷ്ണകുമാർ
ചെന്നൈ: തമിഴ് നടൻമാരായ ശ്രീകാന്തിനും കൃഷ്ണകുമാറിനും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റിന്റെ (ഇ.ഡി) നോട്ടീസ്. ഈ മാസം 28 ന് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ശ്രീകാന്തിന് നിർദേശം നൽകിയിരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. 29 ന് ഹാജരാകാനാണ് കൃഷ്ണകുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇ.ഡിയുടെ ചെന്നൈ സോൺൽ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. നിയമവിരുദ്ധമായി പണം സമ്പാദിച്ചു, കൊക്കെയ്‌ൻ ഉപയോഗിച്ചു എന്നിവയിലടക്കം ചോദ്യം ചെയ്യുമെന്നാണ് വിവരം. കൊക്കെയ്ൻ വിൽപ്പന ആരോപിച്ച് ഗ്രേറ്റർ ചെന്നൈ പൊലീസ് (ജിസിപി) രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം.
Also Read: ഡൽഹിയിൽ ഭീകരാക്രമണ ശ്രമം തകർത്തു; രണ്ടുപേർ പിടിയിൽ, ഐഎസിന്റെ പിന്തുണയുള്ളവരെന്ന് സൂചന
നേരത്തെ, ചെന്നൈ പൊലീസ് ശ്രീകാന്തിനെയും കൃഷ്ണയെയും അറസ്റ്റു ചെയ്തിരുന്നു. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ മുൻ എഐഎഡിഎംകെ നേതാവായ പ്രസാദ് എന്നയാളുടെ മൊഴിയെ തുടര്‍ന്നാണ് ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തത്. ഇരുവർക്കും പിന്നീട് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ പ്രദീപ്, പ്രശാന്ത്, ജവഹർ എന്നിവർ നിലവിൽ ജയിലിലാണ്.
Also Read:ആന്ധ്രാ ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന
2002 ൽ ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'റോജ കൂട്ടം' എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 'ഏപ്രിൽ മാദത്തില്‍, ജൂഡ്, പോസ്, വർണജാലം, പൂ' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ, 'രുകം, കൊഞ്ച കാതൽ, കൊഞ്ച കോട്ഷാഖർ' എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.
Read More: ബിഹാർ തിരഞ്ഞെടുപ്പ്; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us