scorecardresearch

ജനങ്ങള്‍ക്ക് ഉപകാരമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയം: മന്‍മോഹന്‍ സിങ്

രാജ്യത്തിന്റെ സമ്പദ്‌വ്യ‌വസ്ഥ നേരെയാക്കണമെങ്കില്‍ എന്താണ് ഇവിടുത്തെ പ്രശ്‌നമെന്ന് മനസിലാക്കാന്‍ സർക്കാരിന് ആദ്യം സാധിക്കണമെന്നും മൻമോഹൻ സിങ്

രാജ്യത്തിന്റെ സമ്പദ്‌വ്യ‌വസ്ഥ നേരെയാക്കണമെങ്കില്‍ എന്താണ് ഇവിടുത്തെ പ്രശ്‌നമെന്ന് മനസിലാക്കാന്‍ സർക്കാരിന് ആദ്യം സാധിക്കണമെന്നും മൻമോഹൻ സിങ്

author-image
WebDesk
New Update
2g case, A raja, kanimozhi, 2g scam verdict, 2g verdict,manmohan singh, P Chidambaram, UPA, Congress, Indian Express, 2G Verdict, 2G Scam, 2G spectrum, 2G Case, 2G Judgement, 2G Case Verdict

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം ജനങ്ങള്‍ക്ക് ഉപകാരമുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ജനോപകാരപ്രദമായ പദ്ധതികള്‍ വിഭാവനം ചെയ്യുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനകളെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

Advertisment

"ജനങ്ങള്‍ക്ക് ഉപകാരമുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ബിജെപിക്ക് താല്‍പ്പര്യമില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യ‌വസ്ഥ നേരെയാക്കണമെങ്കില്‍ എന്താണ് ഇവിടുത്തെ പ്രശ്‌നമെന്ന് മനസിലാക്കാന്‍ സർക്കാരിന് ആദ്യം സാധിക്കണം." മന്‍മോഹന്‍ സിങ് പറഞ്ഞു.

Read Also: ഇന്ത്യയുമായുള്ള സഹകരണം തുടരുമെന്നു ഡച്ച് രാജാവ്

"സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനു പകരം പ്രതിപക്ഷത്തെ എങ്ങനെ കുറ്റപ്പെടുത്താം എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തൊഴിലില്ലായ്​മക്ക്​ പരിഹാരം കാണാൻ സർക്കാറിന്​ സാധിച്ചിട്ടില്ല. വ്യവസായങ്ങൾ വളരാൻ അവസരം നൽകുകയാണ്​ തൊഴിലില്ലായ്​മ പരിഹരിക്കാനുള്ള വഴി. മഹാരാഷ്‌ട്രയിലെ യുവാക്കളിൽ മൂന്നിലൊരാൾക്ക് തൊഴിലില്ലാത്ത അവസ്ഥയാണ്. നിക്ഷേപകരെ ആകർഷിക്കുന്നതിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മഹാരാഷ്ട്രയാണ് ഇപ്പോൾ കർഷക ആത്മഹത്യയിൽ ഒന്നാം സ്ഥാനത്ത്" മൻമോഹൻ സിങ് കുറ്റപ്പെടുത്തി.

ജനാധിപത്യത്തെ സ്നേഹിക്കുന്നതും മുതലാളിത്തത്തെ ബഹുമാനിക്കുന്നതുമായ അന്തരീക്ഷമുള്ള ഇന്ത്യയേക്കാൾ മികച്ചയിടം നിക്ഷേപകർക്ക് ലോകത്ത് കണ്ടെത്താൻ കഴിയില്ലെന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പറഞ്ഞത്. പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐ‌എം‌എഫിന്റെ ആസ്ഥാനത്ത് രാജ്യാന്തര നിക്ഷേപകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ നിർമല സീതാരാമൻ പറഞ്ഞു.

Advertisment

Read Also: മോദിയോടും ഇമ്രാനോടും ചോദിക്കൂ; ഇന്ത്യ-പാക് പരമ്പരയെക്കുറിച്ച് ഗാംഗുലി

“ഇന്നും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. പരിഷ്കരണങ്ങൾക്കായി പ്രവർത്തിക്കാൻ ഏറ്റവും മികച്ച മാനവവിഭവശേഷിയും സർക്കാരും ഇവിടെയുണ്ട്. എല്ലാത്തിനും മുകളിൽ ജനാധിപത്യവും നിയമവാഴ്ചയുമുണ്ട്,” എന്തുകൊണ്ട് ഇന്ത്യ നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷമാകുന്നുവെന്ന് വിശദീകരിച്ചുകൊണ്ട് നിർമല സീതാരാമൻ പറഞ്ഞു.

“കോടതി സംവിധാനം അൽപ്പം വൈകിയാലും ഇന്ത്യ സുതാര്യവും തുറന്നതുമായ സമൂഹമാണ്. നിയമസംവിധാനങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കാലതാമസം കുറയ്ക്കുന്നതിനായി ധാരാളം പരിഷ്കാരങ്ങൾ നടക്കുന്നുണ്ട്,” നിക്ഷേപകർ എന്തിനാണ് ഇന്ത്യയ്ക്ക് ഫണ്ട് അനുവദിക്കേണ്ടതെന്ന ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു.

Nirmala Sitharaman Indian Economy Manmohan Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: