/indian-express-malayalam/media/media_files/2024/12/01/0XCnGIkUlXE8Zl4AD48m.jpg)
യുഎസ് കുറ്റാന്വേഷണ ഏജൻസിയുടെ പുതിയ തലവനായി ഇന്ത്യൻ വംശജൻ
ന്യൂയോർക്ക്: ഇന്ത്യൻ വംശജനെ അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ തലവനായി നിശ്ചയിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗുജറാത്തി മാതാപിതാക്കളുടെ മകനായ കശ്യപ് പട്ടേലിനെയാണ് സുപ്രധാന പദവിയിൽ നിയമിക്കുന്നത്. രാജ്യത്തെ മുൻനിര കുറ്റാന്വേഷണ ഏജൻസിയുടെ തലപ്പത്തേക്കാണ് കശ്യപ് പട്ടേൽ എത്തുന്നത്. അഴിമതി തുറന്നുകാട്ടുന്നതിനും നീതിയെ സംരക്ഷിക്കുന്നതിനും അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിനുമായി തന്റെ കരിയർ ചെലവഴിച്ച മിടുക്കനായ അഭിഭാഷകൻ, അന്വേഷകൻ, 'അമേരിക്ക ഫസ്റ്റ്' പോരാളി എന്നിങ്ങനെയാണ് പട്ടേലിനെ ട്രംപ് പ്രശംസിച്ചത്.
അമേരിക്കയിൽ ജനിച്ചുവളർന്ന കശ്യപ് ട്രംപിന്റെ ഏറ്റവും വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ഈസ്റ്റ് ആഫ്രിക്കയിൽ നിന്നാണ് കശ്യപിന്റെ മാതാപിതാക്കൾ അമേരിക്കയിലേക്ക് കുടിയേറിയത്. ഒന്നാം ട്രംപ് ഭരണകൂടത്തിൽ തീവ്രവാദ വിരുദ്ധ സേനയുടെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ചത് കശ്യപ് ആയിരുന്നു. അന്ന് നിരവധി ഓപ്പറേഷനുകളാണ് പട്ടേൽ നടത്തിയത്. ഐസിസിനും അൽ-ഖ്വയ്ദക്കും എതിരെയുള്ള അന്താരാഷ്ട്ര ഓപറേഷനുകൾക്ക് പിന്നിൽ കശ്യപ് ആയിരുന്നു. ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെയും അൽ-ഖ്വയ്ദ കമാൻഡർ കാസിം അൽ റിമിയെയും വധിച്ച പദ്ധതികൾക്ക് രൂപം നൽകിയത് കശ്യപ് ആയിരുന്നു.
പ്രതിരോധ വിഭാഗത്തിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് കശ്യപ്. ട്രംപിന്റെ ആദ്യ ടേമിന്റെ അവസാനം കശ്യപ് സിഐഎ ഡെപ്യൂട്ടി ഡയറക്ടറായി നാമനിർദേശം ചെയ്യപ്പെട്ടെങ്കിലും സിഐഎയിൽ നിന്നു തന്നെ എതിർപ്പുയർന്നു. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് അന്താരാഷ്ട്ര നിയമത്തിൽ ബിരുദം നേടിയിട്ടുണ്ട്. അഭിഭാഷകനായി ജോലി ആരംഭിച്ച കശ്യപ് ക്രിമിനൽ, മയക്കുമരുന്ന്, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ആഗോള ഭീകരവിരുദ്ധ ഓപ്പറേഷനുകളിലും കശ്യപ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
Read More
- പശ്ചിമേഷ്യയിൽ ആശ്വാസം; ഇസ്രയേൽ - ഹിസ്ബുല്ല വെടിനിർത്തൽ പ്രാബല്യത്തിൽ
- ചൈനയെ ലക്ഷ്യമിട്ട് ട്രംപ്; അധിക നികുതി ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം; കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനം
- അദാനി ഫൗണ്ടേഷന്റെ 100 കോടി വേണ്ട; സര്വകലാശാലയ്ക്ക് വാഗ്ദാനം ചെയ്ത നിക്ഷേപം നിരസിച്ച് തെലങ്കാന സര്ക്കാര്
- അദാനി ഗ്രൂപ്പുമായുള്ള കരാർ പുനഃപരിശോധിക്കാൻ ബംഗ്ലാദേശ്, തീരുമാനം മന്ത്രിസഭയ്ക്ക് വിട്ട് ശ്രീലങ്ക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.