scorecardresearch

കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർമാരുടെ സമരം ഭാഗികമായി അവസാനിപ്പിച്ചു

സംസ്ഥാനത്തെ പ്രളയ സാഹചര്യം കൂടി കണക്കിലെടുത്താണ് കടുത്ത സമരത്തിൽ നിന്ന് പിന്മാറുന്നതെന്ന് സമരത്തിന് നേതൃത്വം നൽകുന്ന ഡോക്ടർമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു

സംസ്ഥാനത്തെ പ്രളയ സാഹചര്യം കൂടി കണക്കിലെടുത്താണ് കടുത്ത സമരത്തിൽ നിന്ന് പിന്മാറുന്നതെന്ന് സമരത്തിന് നേതൃത്വം നൽകുന്ന ഡോക്ടർമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു

author-image
WebDesk
New Update
doctor

സമരം ഭാഗികമായി അവസാനിപ്പിച്ചതിനെ തുടർന്ന ജൂനിയർ ഡോക്ടർമാർ നടത്തുന്ന വാർത്താസമ്മേളനം (എക്‌സ്പ്രസ് ഫൊട്ടോ)

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം ഭാഗികമായി അവസാനിപ്പിച്ചു. ശനിയാഴ്ച്ച മുതൽ അത്യാഹിത വിഭാഗങ്ങളിൽ തിരികെ ഡ്യൂട്ടിക്ക് കയറുമെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം ഒപി ബഹിഷ്‌കരണം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

Advertisment

ഇന്ന് കൊൽക്കത്തയിൽ റാലി നടത്തി സമരം അവസാനിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ പ്രളയ സാഹചര്യം കൂടി കണക്കിലെടുത്താണ് കടുത്ത സമരത്തിൽ നിന്ന് പിന്മാറുന്നതെന്ന് ഡോക്ടർമാരുടെ സംഘടനാ ഭാരവാഹികൾ പറഞ്ഞു.

സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ജോലിക്കു കയറണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ബംഗാളിൽ ജൂനിയർ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാരിനു കഴിയാത്തത് ബംഗാളിലെ ആരോഗ്യമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Read More

Advertisment

doctor strike Kolkata

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: