scorecardresearch

നിയമ ലംഘനങ്ങൾ കണ്ടെത്താത്തതിനാൽ നീറ്റ് പരീക്ഷ റദ്ദാക്കിയിട്ടില്ല; സുപ്രീം കോടതി

നിയമ ലംഘനങ്ങൾ കണ്ടെത്താത്തതിനാൽ  നീറ്റ് പരീക്ഷ  റദ്ദാക്കിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

നിയമ ലംഘനങ്ങൾ കണ്ടെത്താത്തതിനാൽ  നീറ്റ് പരീക്ഷ  റദ്ദാക്കിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

author-image
WebDesk
New Update
Neet UG 2024 FI

2024 നീറ്റ് യുജി പരീക്ഷ

ഡൽഹി:  വിവാദമായ 2024 നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിക്കളഞ്ഞതിൻ്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി  വിശദമായ വിധി പ്രസ്താവന നടത്തി. നിയമ ലംഘനങ്ങൾ കണ്ടെത്താത്തതിനാൽ  നീറ്റ് പരീക്ഷ  റദ്ദാക്കിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്നാൽ നാഷണൽ ടെസ്റ്റ് ഏജൻസി വ്യക്തമായ ഒരു നിലപാടെടുക്കണം എന്നും ബെഞ്ച് ചൂണ്ടികാട്ടി.

Advertisment

കേന്ദ്രം നിയോഗിച്ച മുൻ ഐഎസ്ആർഒ മേധാവി കെ രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പാനൽ എൻടിഎയുടെ പ്രവർത്തനം അവലോകനം ചെയ്യത് പരീക്ഷാ പരിഷ്കാരങ്ങൾ ശുപാർശ ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരീക്ഷ സമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കാൻ സമിതി റിപ്പോർട്ട് സമർപ്പിക്കാൻ സെപ്റ്റംബർ 30 വരെ സുപ്രീം കോടതി സമയം അനുവദിച്ചിട്ടുണ്ട്.

രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പാനൽ പരീക്ഷ സംവിധാനത്തിൻ്റെ സുതാര്യത ശക്തിപ്പെടുത്തുന്നതിന് കാര്യക്ഷമമായ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നത് പരിഗണിക്കണം എന്ന് ബഞ്ച് നിർദ്ദേശിച്ചു. കൂടാതെ നീറ്റ-യുജി പരീക്ഷ ക്രമക്കേട് സംബന്ധിച്ചുണ്ടായ പ്രശ്നങ്ങൾ കേന്ദ്രം നേരിട്ട് ഇടപെട്ട് പരിഹരിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.


കഴിഞ്ഞ മാസമാണ്  നീറ്റ് യുജി  2024 പരീക്ഷ വീണ്ടും നടത്തണം എന്ന് ആവശ്യപ്പെട്ടുള്ള ഒന്നിലധികം ഹർജികൾക്ക് ഉത്തരം നൽകിക്കൊണ്ട് എസ്‌സി ബെഞ്ച് ഇടക്കാല വിധി പുറപ്പെടുവിച്ചത്. അതിൽ  പരീക്ഷ നടപടിക്രമങ്ങളെ ആകെ ബാധിക്കുന്ന വിധമുള്ള ക്രമക്കേടാണോ നടന്നത് എന്നതിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ അത് റദ്ദാക്കാൻ സാധിക്കൂ എന്ന് വ്യക്തമാക്കിയിരുന്നു. ഇതേസമയം പതുക്കിയ നീറ്റ്-യുജി ഫലം എൻടിഎ പ്രസിദ്ധീകരിച്ച് കൗണസിലിംങും ആരംഭിച്ചു. 

Read more

Advertisment
Higher Education Exam Results Neet Exam Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: