scorecardresearch

നീറ്റ് യുജി: പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 17 പേർക്ക് ഒന്നാം റാങ്ക്

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചതിന് പിന്നാലെയാണ് പുതുക്കിയ മെറിറ്റ് ലിസ്റ്റ്

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചതിന് പിന്നാലെയാണ് പുതുക്കിയ മെറിറ്റ് ലിസ്റ്റ്

author-image
Education Desk
New Update
NTA NEET UG Result 2024 Live

NTA NEET UG Result 2024 Live

ഡൽഹി: നീറ്റ് യുജി പരീക്ഷകളുടെ പുതുക്കിയ സ്കോർകാർഡും അന്തിമ ഉത്തര സൂചികയും പ്രസിദ്ധീകരിച്ചു. ഫിസിക്സ് ചോദ്യങ്ങളുടെ ശരിയായ ഓപ്ഷൻ പരിഗണിച്ചാണ് പുതുക്കിയ മെറിറ്റ് ലിസ്റ്റ്, ദേശിയ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് "exams.nta.ac.in/NEET/" എന്ന ലിങ്കിൽ സ്കോർകാർഡും അന്തിമ ഉത്തര സൂചികയും പരിശോധിക്കാം.

Advertisment

പുതുക്കിയ നീറ്റ് യുജി ഫലം അടുത്ത രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ജൂലൈ 23 ചൊവ്വാഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. പുതുക്കിയ അന്തിമഫലത്തിൽ, 17 പേർക്കാണ് ഒന്നാം റാങ്ക്. കേരളത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥിക്ക് ഒന്നാം റാങ്ക്‌ ലഭിച്ചു. കണ്ണൂർ സ്വദേശി ശ്രീനാഥ് ശർമ്മിളിനാണ് ഒന്നാം റാങ്ക്‌. ഇത് നാലാം തവണയാണ് നീറ്റ് യുജി ഫലം പുറത്തുവരുന്നത്. ആദ്യ ഫലം ജൂൺ 4നും, രണ്ടാമത്തേത് ജൂൺ 30നും, മൂന്നാമത്തേത് 2024 ജൂലൈ 20നും പ്രസിദ്ധീകരിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് നീറ്റ് പരീക്ഷ റദ്ദാകില്ലെന്ന വിധി പ്രഖ്യാപിച്ചത്. വ്യാപക ചോർച്ച തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. പരീക്ഷ റദ്ദാക്കിയാൽ അത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 40 ലധികം ഹർജികളാണ് സുപ്രീം കോടതിക്കു മുന്നിലെത്തിയത്. പരീക്ഷ നടന്ന മേയ് 5നാണ് ചോദ്യപേപ്പർ ചോർന്നതെന്ന കേന്ദ്രസർക്കാരിന്റെ വാദം സുപ്രീം കോടതി ഇന്നലെ വാദം കേൾക്കവേ തള്ളിയിരുന്നു. മേയ് 4നു മു‍ൻപു തന്നെ ചോദ്യപ്പേപ്പർ ചോർന്നതായി അന്വേഷണം നടത്തിയ ബിഹാർ പൊലീസ് സൂചിപ്പിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

Neet Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: