/indian-express-malayalam/media/media_files/FgSwjvsGAfA8MtSGnIo4.jpg)
ധനുഷിന്റെയും രജനികാന്തിൻ്റെ മകൾ ഐശ്വര്യയുടെയും രണ്ടുമക്കളിൽ മൂത്തയാളാണ് യാത്ര രാജ്
ലൈസൻസും ഹെൽമറ്റുമില്ലാതെ ബൈക്ക് ഓടിച്ച സംഭവത്തിൽ നടൻ ധനുഷിന്റെ മകൻ യാത്ര രാജിന് പിഴ ചുമത്തി പൊലീസ്.17കാരനാണ് യാത്ര രാജ്.
രജനീകാന്തിന്റെ വീട്ടിൽ നിന്ന് ബൈക്കിൽ ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു യാത്ര രാജ്. ലൈസൻസും ഹെൽമെറ്റുമില്ലാതെ യാത്ര രാജ് ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ പൊലീസ് പിഴ ഈടാക്കിയിരിക്കുന്നത്. 1000 രൂപയാണ് പിഴ. മോട്ടോർ സൈക്കിൾ ഓടിക്കുന്നതിന് 18 വയസാണ് നിയമപരമായ പ്രായം.
ധനുഷിന്റെയും രജനികാന്തിൻ്റെ മകൾ ഐശ്വര്യയുടെയും രണ്ടുമക്കളിൽ മൂത്തയാളാണ് യാത്ര രാജ്. ധനുഷും ഐശ്വര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവരും വേർപിരിഞ്ഞതിനു ശേഷം പോയസ് ഗാർഡനിൽ അടുത്തടുത്ത വീടുകളിലാണ് ഇരുവരും താമസിക്കുന്നത്.
Read more
- ധനുഷും ഐശ്വര്യയും വേർപിരിയാൻ കാരണം കുടുംബ പ്രശ്നങ്ങളെന്ന് പിതാവ് കസ്തൂരി രാജ
- താടിയും മുടിയും നീട്ടി പുത്തൻ ലുക്കിൽ ധനുഷ്; ഇതാര് ബാബാ രാംദേവോ എന്ന് ആരാധകർ
- 18 വർഷത്തെ ദാമ്പത്യവും സൗഹൃദവും; ധനുഷ്-ഐശ്വര്യ വിവാഹ ജീവിതത്തിന്റെ നാൾവഴികൾ
- അച്ഛനും അമ്മയ്ക്കുമായി കൊട്ടാരം കെട്ടി ധനുഷ്; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us