/indian-express-malayalam/media/media_files/uploads/2017/01/mehbooba-mufti.jpg)
സമാനമായ ആരോപണവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും രംഗത്തെത്തി
ശ്രീനഗർ: മെയ് 7 ന് പ്രഖ്യാപിച്ചിരുന്നു ജമ്മു കശ്മീരിലെ അനന്ത്നാഗ്-രജൗരി പാർലമെന്റ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി വെച്ചതിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. ബിജെപിയെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടാണ് തിരഞ്ഞെടുപ്പ് മെയ് 25 ലേക്ക് മാറ്റി വെച്ചിരിക്കുന്നതെന്ന് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന പിഡിപി നേതാവും ജമ്മു മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ആരോപിച്ചു. സമാനമായ ആരോപണവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും രംഗത്തെത്തി.
താൻ വിജയിക്കുന്നത് തടയാനും ബി.ജെ.പിയുടെ “പ്രൊക്സികളെ” സഹായിക്കാനുമുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണ് തിരഞ്ഞെടുപ്പ് മാറ്റാനുള്ള തീരുമാനമെന്ന് ബിജെപിയെ വിമർശിച്ചുകൊണ്ട് മുഫ്തി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു, “എന്റെ റോഡ്‌ഷോകളിലും മീറ്റിംഗുകളിലും ആളുകളുടെ പ്രതികരണം കണ്ട് അവർ (ബിജെപി) നിരാശരാണ്, അങ്ങനെ എനിക്കെതിരെ അവർ സംഘം ചേർന്നുള്ള നീക്കം നടത്തുകയാണ്. അവർക്ക് മെഹബൂബ മുഫ്തിയെ പാർലമെന്റിൽ ആവശ്യമില്ല, കാരണം ഞാൻ അവിടെ എത്തിയാൽ സത്യം പറയും. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കശ്മീരികളുടെ വിശ്വാസം നശിപ്പിക്കുന്നതിന്, അതിൽ അവശേഷിക്കുന്നതെന്തും അവരുടെ പ്രോക്സികളെ സഹായിക്കാനാണ് ഈ നാടകങ്ങളെല്ലാം. നിസ്സാര നേട്ടങ്ങൾക്കായി അവർ വീണ്ടും ദേശീയ താൽപ്പര്യം ത്യജിച്ചു,” മുഫ്തി പറഞ്ഞു.
അനന്ത്നാഗ്-രജൗരി പാർലമെന്റ് മണ്ഡലത്തിലെ വോട്ടെടുപ്പ് ദിവസം മെയ് 25 ലേക്ക് മാറ്റിക്കൊണ്ട് ഇന്നലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിറങ്ങിയത്.
"മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ന്യായമായ അവസരങ്ങളുടെ അഭാവത്തിന് തുല്യമാണ്", പ്രചാരണത്തിന് തടസ്സമായ "കണക്റ്റിവിറ്റിയുടെ സ്വാഭാവിക തടസ്സം", ലോജിസ്റ്റിക് പ്രശ്‌നങ്ങൾ എന്നിവ കാരണം പോളിംഗ് തീയതി മാറ്റാൻ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് അഭ്യർത്ഥന ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. എന്നാൽ ജമ്മുവിലെ രണ്ട് പ്രധാന പാർട്ടികളായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), നാഷണൽ കോൺഫറൻസ് (എൻസി) എന്നിവ ഇക്കാര്യത്തിൽ എതിർപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനെ മറികടന്നാണ് കമ്മീഷന്റെ തീരുമാനം.
ബിജെപി, കശ്മീർ അപ്നി പാർട്ടി, പീപ്പിൾസ് കോൺഫറൻസ് തുടങ്ങിയ പാർട്ടികളാണ് വോട്ടെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇസിക്ക് അപേക്ഷ നൽകിയത്. നിയോജക മണ്ഡലത്തിന്റെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള ഏക റോഡ് ലിങ്കായ മുഗൾ റോഡ് - താഴ്‌വരയിലെ ദക്ഷിണ കശ്മീരും ജമ്മുവിലെ പിർ പഞ്ചലും കനത്ത മഴ മൂലം ഗതാഗത തടസം നേരിടുന്നു എന്നതാണ് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നുള്ള ആവശ്യത്തിന് കാരണമായി മൂന്ന് പാർട്ടികളും ചൂണ്ടിക്കാട്ടിയത്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 56 പ്രകാരം യു.ടി ഭരണകൂടത്തിൽ നിന്നുള്ള റിപ്പോർട്ട് പരിഗണിച്ചും പ്രസ്തുത നിയോജക മണ്ഡലത്തിലെ സ്ഥിതിഗതികൾ വിശകലനം ചെയ്തതിനും ശേഷം തിരഞ്ഞെടുപ്പ് തീയതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ലെങ്കിലും അപ്നി പാർട്ടി സ്ഥാനാർത്ഥി സഫർ ഇഖ്ബാൽ മാൻഹാസിനെ പിന്തുണയ്ക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ മണ്ഡലത്തിൽ പ്രധാന മത്സരം പിഡിപിയുടെ മെഹബൂബ മുഫ്തിയും എൻ.സി സ്ഥാനാർത്ഥി മിയാൻ അൽതാഫും തമ്മിലായിരിക്കുമെന്നാണ് വിലയിരുത്തൽ. ആകെ 21 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
Read More
- ജർമ്മനിയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ; പിന്നിലാക്കിയത് ചൈനയെ
- ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണയെ പുറത്താക്കി ജെഡിഎസ്
- ‘രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ’: മോദിയുടെ ‘കൂടുതൽ കുട്ടികൾ’ആരോപണത്തിൽ ഒവൈസി
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
- 'കൈയ്യടിക്കാനും പാത്രം കൊട്ടാനുമൊക്കെ പറയും' ; ഇനി മോദി കരയുമെന്നും രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us