scorecardresearch

അമിത് ഷായുടെ വസതിയിലേക്ക് ഷഹീൻബാഗ് സമരക്കാരുടെ മാർച്ച്; പൊലീസ് തടഞ്ഞു

മാർച്ച് തടഞ്ഞതിനെ തുടർന്ന് സമരക്കാരുടെ പ്രതിനിധികൾ പൊലീസുമായി ചർച്ച നടത്തി

മാർച്ച് തടഞ്ഞതിനെ തുടർന്ന് സമരക്കാരുടെ പ്രതിനിധികൾ പൊലീസുമായി ചർച്ച നടത്തി

author-image
WebDesk
New Update
Shaheen bagh Amit Shah

ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് ഡൽഹി ഷഹീൻബാഗ് സമരക്കാർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ഇതുവരെയും സമരക്കാർക്ക് മുന്നോട്ടുപോകാൻ ഡൽഹി പൊലീസ് അനുമതി നൽകിയിട്ടില്ല. നേരത്തെ അനുമതി നിഷേധിച്ചെങ്കിലും സമരക്കാർ മാർച്ച് ആരംഭിച്ചു. ഇവരെ ഡൽഹി പൊലീസ് തടയുകയായിരുന്നു. പൊലീസ് തടഞ്ഞതോടെ സമരക്കാർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കാൻ തുടങ്ങി. അമിത് ഷായുടെ വീട്ടിലേക്ക് മാർച്ച് നടത്താതെ പിരിഞ്ഞുപോകില്ലെന്നാണ് സമരക്കാർ പറയുന്നത്. അയ്യായിരത്തോളം സമരക്കാരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.

Advertisment

Read Also: എന്ത് സമ്മർദമുണ്ടായാലും ഞങ്ങൾ നിലപാടിൽ ഉറച്ചുനിൽക്കുന്നു: നരേന്ദ്ര മോദി

മാർച്ച് തടഞ്ഞതിനെ തുടർന്ന് സമരക്കാരുടെ പ്രതിനിധികൾ പൊലീസുമായി ചർച്ച നടത്തി. ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താനുള്ള അനുമതി സമരക്കാർ ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. നാലായിരം  മുതൽ അയ്യായിരം വരെയുള്ള പ്രതിഷേധക്കാർ മാർച്ചിൽ പങ്കെടുക്കുമെന്നാണ് സമരക്കാർ അറിയിച്ചത്. ഇത്രയും ആളുകളെ കടത്തിവിടാൻ സാധിക്കില്ലെന്ന് പൊലീസ് ഉറച്ച നിലപാടെടുത്തു.

Read Also: പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും നല്ല തിരക്കഥാകൃത്താണ് ശ്യാം പുഷ്കരൻ: ഭദ്രൻ

Advertisment

അഞ്ച് പേർക്ക് അനുമതി നൽകാമെന്നായിരുന്നു പോലീസ് നിലപാട്. ഇത് പൊലീസ് അംഗീകരിച്ചില്ല. വൻ പോലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ആരോടു സംവദിക്കാനും താൻ തയ്യാറാണെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് അമിത് ഷായുടെ വീട്ടിലേക്ക് മാർച്ച് നടത്താൽ ഷഹീൻബാഗിലെ സമരക്കാർ തീരുമാനിച്ചത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രശ്‌നമുള്ളവര്‍ തന്നെ കാണണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നുമാണ് അമിത് ഷാ നേരത്തെ പറഞ്ഞത്.

Citizenship Amendment Act Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: