‘സാൾട്ട് ആൻഡ് പെപ്പർ’ മുതൽ ‘കുമ്പളങ്ങി നൈറ്റ്സ്’ വരെയുള്ള ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ ശ്രദ്ധേയ തിരക്കഥാകൃത്തായി മാറിയ വ്യക്തിയാണ് ശ്യാം പുഷ്കരൻ. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ശ്യാമിനെ തേടിയെത്തി.

ഇപ്പോഴിതാ, പുതുതലമുറയിലെ ശ്രദ്ധേയനായ ഈ തിരക്കഥാകൃത്തിനെ അഭിനന്ദിക്കുകയാണ് പ്രശസ്ത സംവിധായകൻ ഭദ്രൻ. പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും നല്ല തിരക്കഥാകൃത്താണ് ശ്യാം പുഷ്കരൻ എന്നാണ് ഭദ്രൻ വിലയിരുത്തുന്നത്. കൊച്ചിയിൽ സിപിസി (സിനിമ പാരഡൈസോ ക്ലബ്ബ്) അവാർഡ് വേദിയിൽ സംസാരിക്കുകയായിരുന്നു ഭദ്രൻ. വേദിയിൽ വെച്ച് പോയവർഷത്തെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ശ്യാം പുഷ്കരൻ ഏറ്റുവാങ്ങി.

Read more: പഴയ മോഹൻലാലിനു എന്തു സംഭവിച്ചു എന്നറിയില്ല, വിഷമമുണ്ട്: ഭദ്രൻ

ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയായ സിനിമ പാരഡീസോ ക്ലബ്ബാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ‘കുമ്പളങ്ങി നെെറ്റ്സ്’, ‘ഹെലന്‍’ എന്നീ ചിത്രങ്ങളിലൂടെ അന്ന ബെന്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരവും ‘ഫെെനല്‍സ്’, ‘വികൃതി’, ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’, ‘ഡ്രെെവിങ് ലെെസന്‍സ്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള പുരസ്കാരവും ഏറ്റുവാങ്ങി. ‘കുമ്പളങ്ങി നെെറ്റ്സ്’ ആണ് മികച്ച ചിത്രം.

മറ്റു പുരസ്കാരങ്ങൾ

മികച്ച സംവിധായകൻ- ആഷിഖ് അബു (വൈറസ്)
മികച്ച സ്വഭാവനടൻ- റോഷൻ മാത്യു (മൂത്തോൻ)
മികച്ച സ്വഭാവനടി- ഗ്രേസ് ആന്റണി (കുമ്പളങ്ങി നൈറ്റ്സ്)
ഛായാഗ്രാഹകൻ- ഗിരീഷ് ഗംഗാധരൻ (ജെല്ലിക്കെട്ട്)
സംഗീതം- സുഷിൻ ശ്യാം (കുമ്പളങ്ങി നൈറ്റ്സ്)
മികച്ച എഡിറ്റർ- സൈജു ശ്രീധരൻ (കുമ്പളങ്ങി നൈറ്റ്സ്, വൈറസ്)
മികച്ച ഗാനം- ചിരാതുകൾ (കുമ്പളങ്ങി നൈറ്റ്സ്)
സൗണ്ട് ഡിസൈൻ- രംഗനാഥ് രവി (ജെല്ലിക്കെട്ട്)
വസ്ത്രാലങ്കാരം- രമ്യ രമേശ് (ലൂക്ക)
പ്രൊഡക്ഷൻ ഡിസൈൻ- ജ്യോതിഷ് ശങ്കർ (കുമ്പളങ്ങി നൈറ്റ്സ്, വൈറസ്)
പ്രത്യേക ആദരവ്- ഉദയ സ്റ്റുഡിയോ, മെരിലാന്റ് സ്റ്റുഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook