scorecardresearch

ഡൽഹി കൂട്ടബലാത്സംഗ കേസ്: പ്രതികളെ മാർച്ച് 20 ന് തൂക്കിലേറ്റും

എല്ലാ പ്രതികളുടേയും ദയാഹർജികൾ തള്ളിയ സാഹചര്യത്തിലാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചത്

എല്ലാ പ്രതികളുടേയും ദയാഹർജികൾ തള്ളിയ സാഹചര്യത്തിലാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചത്

author-image
WebDesk
New Update
december 16 gangrape, ഡിസംബര്‍ 16 ഡല്‍ഹി കൂട്ടബലാല്‍സംഗം,  delhi gangrape, ഡല്‍ഹി കൂട്ടബലാല്‍സംഗം, delhi gangrape hanging, ഡല്‍ഹി കൂട്ടബലാല്‍സംഗം വധശിക്ഷ, 2012 delhi gangrape case, 2012 ഡല്‍ഹി കൂട്ടബലാല്‍സംഗം വധശിക്ഷ, death penalty, വധശിക്ഷ, iemalayalam, ഐഇമലയാളം

ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളെ മാർച്ച് 20 ന് തൂക്കിലേറ്റും. ഡൽഹി പട്യാല കോടതിയാണ് പുതിയ മരണവാറന്റ് പുറപ്പെടുവിച്ചത്. നാല് പ്രതികളുടേയും വധശിക്ഷ മാർച്ച് 20 നു പുലർച്ചെ 5.30 നാണ് നടക്കുക. തിഹാർ ജയിലിൽവച്ചാണ് വധശിക്ഷ നടപ്പാക്കുക. എല്ലാ പ്രതികളുടേയും ദയാഹർജികൾ തള്ളിയ സാഹചര്യത്തിലാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചത്.

Advertisment

Read Also: ബ്രാഹ്‌മണർക്കായി ‘സ്‌പെഷൽ’ ടോയ്‌ലറ്റ്; ആ ചിത്രത്തിനു പിന്നിൽ

കേസിലെ നാല് പ്രതികളെയും മാർച്ച് മൂന്നിന് തൂക്കികൊല്ലാൻ ഫെബ്രുവരി 17 ന് ഡൽഹി പട്യാല ഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, പിന്നീട് വാറന്റ് സ്റ്റേ ചെയ്യുകയായിരുന്നു. ഡൽഹി വിചാരണ കോടതിയാണ് നേരത്തെ വധശിക്ഷ തടഞ്ഞത്. ഇതിന് മുമ്പ് പുറപ്പെടുവിച്ച രണ്ട് മരണ വാറന്റുകളും നേരത്തെ റദ്ദാക്കിയിരുന്നു. ജനുവരി 22നാണ് ആദ്യം വധശിക്ഷ നടപ്പാക്കാൻ വിധിച്ചിരുന്നത്. ഇത് പിന്നീട് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

Read Also: ബസുകൾ ആകാശത്ത് കൊണ്ടുപോയി ഇടാൻ പറ്റോ? കെഎസ്ആർടിസി സമരത്തെ പിന്തുണച്ച് കാനം

Advertisment

2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.

Rape Cases Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: