scorecardresearch

ഡൽഹി അപകടം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ

ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ സ്വന്തം നാടുകളിലേക്ക് എത്തിക്കാൻ റെയിൽവേ ജീവനക്കാരോട്, റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്

ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ സ്വന്തം നാടുകളിലേക്ക് എത്തിക്കാൻ റെയിൽവേ ജീവനക്കാരോട്, റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്

author-image
WebDesk
New Update
delhi tragedy1

ഡൽഹി ദുരന്തം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ

ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കുംഭമേളയ്ക്ക് പോകാൻ എത്തിയവർ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ, ദുരന്തത്തിന് ഇരയായവർക്ക് ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നൽകും. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപ വീതവും, ചെറിയ പരിക്കുള്ളവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകുമെന്ന് റെയിൽവേ അറിയിച്ചു.

Advertisment

ദുരന്തത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 18 പേരാണ് മരിച്ചത്. 50 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ചവരിൽ 11 സ്ത്രീകളും നാലു കുട്ടികളും ഉൾപ്പെടുന്നുണ്ട്. മരിച്ചവരിൽ ഒമ്പത് പേർ ബീഹാറിൽ നിന്നുള്ളവരും എട്ട് പേർ ഡൽഹിയിൽ നിന്നുള്ളവരും ഒരാൾ ഹരിയാന സ്വദേശിയുമാണ്.

ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ സ്വന്തം നാടുകളിലേക്ക് എത്തിക്കാൻ റെയിൽവേ ജീവനക്കാരോട്, റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. ദുരന്തത്തിൽ റെയിൽവേ മന്ത്രാലയം ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. കുംഭമേളയ്ക്കായി പ്രയാഗ് രാജ് എക്സ്പ്രസിൽ പോകാനായി ആയിരക്കണക്കിന് ആളുകൾ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് ഇടയാക്കിയത്.

Advertisment

പ്രയാഗ് രാജിലേക്കുള്ള ട്രെയിനുകളിൽ കയറാൻ യാത്രക്കാർ കാത്തിരിക്കുന്നതിനിടെ സ്റ്റേഷനിലെ 14, 15 പ്ലാറ്റ്‌ഫോമുകളിൽ രാത്രി എട്ട് മണിയോടെ അനിയന്ത്രിതമായ തിക്കും തിരക്കും അനുഭവപ്പെട്ടത്. തീർത്ഥാടകരുടെ തിരക്കു കുറയ്ക്കാൻ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. അടിയന്തര നടപടി കൈക്കൊള്ളാൻ ചീഫ് സെക്രട്ടറിക്കും കമ്മിഷണർക്കും ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന നിർദേശം നൽകി. ലഫ്റ്റനന്റ് ഗവർണർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.

സംഭവത്തിൽ  പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രി അനുശോചനമറിയിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 

Read More

New Delhi Indian Railway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: