/indian-express-malayalam/media/media_files/2025/09/11/rahul-gandhi-new-2025-09-11-21-38-10.jpg)
രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സിആർപിഎഫ്. രാഹുൽ ഗാന്ധി ചട്ടങ്ങൾ ലംഘിച്ചതായി സിആർപിഎഫ് മേധാവി ആരോപിച്ചു. രാഹുൽ ഗാന്ധി മുൻകൂട്ടി അറിയിക്കാതെ വിദേശ യാത്ര നടത്തുന്നുവെന്നും സുരക്ഷാക്രമീകരണങ്ങളെ ഗൗരവത്തിൽ എടുക്കുന്നില്ലെന്നും സിആർപിഎഫ് പറഞ്ഞു. ഇക്കാര്യം അറിയിച്ച് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്കും സിആർപിഎഫ് കത്തയച്ചു.
രാഹുൽ ഗാന്ധി പല സന്ദർഭങ്ങളിലായി നിർബന്ധിതമായും സ്വീകരിക്കേണ്ട സുരക്ഷാ രീതികൾ സ്വീകരിച്ചിട്ടില്ല. ഇത് അദ്ദേഹത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നു', കത്തിൽ പറയുന്നു. രാഹുൽ ഗാന്ധിയുടെ മലേഷ്യൻ സന്ദർശന ചിത്രങ്ങൾ പുറത്തുവന്നതിനെ കോൺഗ്രസ് ചോദ്യം ചെയ്തിരുന്നു. സുരക്ഷാ വീഴ്ച ഉണ്ടായി എന്നും നേതാക്കൾ ആരോപിച്ചിരുന്നു. പിന്നാലെയാണ് സിആർപിഎഫിന്റെ വിശദീകരണം.
Also Read:സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും
വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ രാഹുൽ ഗാന്ധി ഇടയ്ക്കിടെ വിദേശയാത്ര നടത്താറുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഇറ്റലി, വിയറ്റ്നാം, ദുബായ്, ഖത്തർ, ലണ്ടൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനം ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.
Also Read:ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം; ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം: സുപ്രീം കോടതി
യെല്ലോ ബുക്ക് പ്രോട്ടോക്കോൾ പ്രകാരം വിദേശയാത്രയുൾപ്പെടെയുള്ള എല്ലാ യാത്രകളെയും കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്. എന്നാൽ രാഹുൽ ഗാന്ധി പലപ്പോഴും ഇക്കാര്യങ്ങൾ അറിയിക്കാറില്ലെന്ന് സിആർപിഎഫ് പറയുന്നു.
Read More: ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആദ്യ ഘട്ടം നവംബറോടെ യാഥാർഥ്യമാകും: പീയൂഷ് ഗോയൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.