/indian-express-malayalam/media/media_files/uploads/2020/06/covid-vaccine-1.jpg)
വാഷിങ്‌ടൺ: കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധം തീർക്കുകയാണ് ലോകമൊട്ടാകെ. എന്നാൽ, വെെറസിനെതിരെ വാക്‌സിൻ കണ്ടെത്താൻ സാധിക്കാത്തത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. എന്നാൽ, ആഗോളതലത്തിൽ ആശ്വാസം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
കോവിഡ് വാക്‌സിൻ ഉത്‌പാദിപ്പിക്കാനുള്ള അമേരിക്കൻ കമ്പനിയുടെ നീക്കം വിജയവഴിയിലാണെന്നാണ് റിപ്പോർട്ടുകൾ. യുഎസിലെ മോഡേണ എന്ന കമ്പനിയാണ് വാക്‌സിൻ പരീക്ഷണം നടത്തുന്നത്. നാഷണൽ ഇൻസ്‌റ്റിറ്റ‌്യൂട്ട് ഓഫ് ഹെൽത്തുമായി ചേർന്നാണ് മോഡേണ കമ്പനി വാക്‌സിൻ പരീക്ഷണത്തിലേക്ക് കടക്കുന്നത്. യുഎസിലെ പ്രമുഖ ബയോടെക് കമ്പനിയാണ് മോഡേണ.
Read Also: ശിവശങ്കറിന്റെ ആറുമാസത്തെ ഫോൺ രേഖകൾ ആവശ്യപ്പെട്ട് സർക്കാർ; നിർണായകം
മോഡേണയുടെ പരീക്ഷണാത്മക വാക്‌സിൻ സുരക്ഷിതമാണെന്നും ആരോഗ്യമുള്ള 45 സന്നദ്ധപ്രവർത്തകരിൽ രോഗപ്രതിരോധ പ്രതികരണങ്ങൾ കാണാനുണ്ടെന്നും യുഎസ് ഗവേഷകർ പറയുന്നു. 'രണ്ട് ഡോസ് വാക്‌സിൻ ലഭിച്ച സന്നദ്ധപ്രവർത്തകരിൽ ഉയർന്ന അളവിൽ വൈറസിനെ നശിപ്പിക്കുന്ന ആന്റിബോഡികൾ ഉണ്ടായിരുന്നു, ഇത് കോവിഡ് മുക്തി നേടിയ ആളുകളിൽ കാണുന്ന ശരാശരി അളവിനേക്കാൾ കൂടുതലാണ്,' ടീം ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ റിപ്പോർട്ട് ചെയ്യുന്നു.
പരീക്ഷണം നടത്തിയ സന്നദ്ധപ്രവർത്തകരിൽ ഗുരുതരമായ പാർശ്വഫലങ്ങൾ അനുഭവിച്ചിട്ടില്ല. പക്ഷേ, പകുതിയിലധികം പേരും ചെറിയ രീതിയിൽ ക്ഷീണം, തലവേദന, തണുപ്പ്, പേശിവേദന അല്ലെങ്കിൽ കുത്തിവയ്‌പ്പെടുത്ത സ്ഥലത്ത് വേദന എന്നിവ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. മനുഷ്യരിലുള്ള പരീക്ഷണം ഏതാനും ആഴ്‌ചകൾ കൂടി തുടര്‍ന്നശേഷമെ മരുന്നിന് സര്‍ക്കാര്‍ അംഗീകാരം നല്‍കു.
ഈ വര്‍ഷം തന്നെ വാക്‌സിൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പതിനെട്ടിനും 55 നും ഇടയില്‍ പ്രായമുള്ള 45 പേരിലാണ് ആദ്യഘട്ടം വാക്‌സിൻ പരീക്ഷിച്ചത്. അവസാനഘട്ട പരീക്ഷണം ഈ മാസം അവസാനം തുടങ്ങാനാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്. വിജയകരമാണെങ്കില്‍ ഈ വര്‍ഷം 50 കോടി വാക്‌സിൻ ഉദ്‌പാദിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
Read Also: ഒരു രക്ഷയുമില്ലെങ്കിൽ വാർഡ്രോബും സ്റ്റുഡിയോ ആക്കാം; കോവിഡ് കാല അനുഭവം പങ്കുവച്ച് മംമ്ത
കോവിഡ് വാക്‌സിൻ വിജയകരമെന്ന് റഷ്യയും നേരത്തെ അവകാശപ്പെട്ടിരുന്നു. റഷ്യയിലെ ഗാമലീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്‌സിൻ നിര്‍മ്മിച്ചത്. “സെചെനോവ് യൂണിവേഴ്‌സിറ്റി കോവിഡ് 19നെതിരായ ലോകത്തിലെ ആദ്യത്തെ വാക്‌സിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. വോളണ്ടിയർമാരായി എത്തിയവരിലാണ് പരീക്ഷണം നടത്തിയത്. വാക്‌സിൻ സുരക്ഷിതമാണ്. ജൂലൈ 15, ജൂലൈ 20 തീയതികളിൽ ഇവരെ ഡിസ്‌ചാർജ് ചെയ്യും,” മുഖ്യ ഗവേഷക എലീന സ്മോളിയാർചുക് ടാസിനോട് പറഞ്ഞതായി ഇന്ത്യയിലെ റഷ്യൻ എംബസി ജൂലെെ 12 നു ട്വീറ്റ് ചെയ്തു.
റഷ്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയായ ടാസ് പറയുന്നതനുസരിച്ച്, “സെചെനോവ് സർവകലാശാലയിലെ വാക്സിനിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ആദ്യ ഘട്ടം ജൂൺ 18 ന് ആരംഭിച്ചു, 18 വോളണ്ടിയർമാരുടെ ഒരു സംഘത്തിനാണ് വാക്സിനേഷൻ നൽകിയത്.” 20 പേരടങ്ങുന്ന രണ്ടാമത്തെ സംഘത്തിന് ജൂൺ 23 നാണ് വാക്‌സിനേഷൻ നൽകിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.