scorecardresearch

തകർന്നടിഞ്ഞ് വാഹന വിപണിയും; ഏപ്രിൽ മാസത്തിൽ ഒരൊറ്റ വാഹനം പോലും വിറ്റിട്ടില്ലെന്ന് മാരുതി

കോവിഡ് മൂലം രാജ്യം പൂർണമായി അടച്ചിട്ട സാഹചര്യത്തിൽ ഏപ്രില്‍ മാസത്തില്‍ മാരുതി സുസുകി രാജ്യത്ത് ഒരൊറ്റ വാഹനം പോലും വിറ്റില്ലെന്ന് കമ്പനി അറിയിച്ചു

കോവിഡ് മൂലം രാജ്യം പൂർണമായി അടച്ചിട്ട സാഹചര്യത്തിൽ ഏപ്രില്‍ മാസത്തില്‍ മാരുതി സുസുകി രാജ്യത്ത് ഒരൊറ്റ വാഹനം പോലും വിറ്റില്ലെന്ന് കമ്പനി അറിയിച്ചു

author-image
WebDesk
New Update
തകർന്നടിഞ്ഞ് വാഹന വിപണിയും; ഏപ്രിൽ മാസത്തിൽ ഒരൊറ്റ വാഹനം പോലും വിറ്റിട്ടില്ലെന്ന് മാരുതി

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം സമ്പൂർണ അടച്ചുപൂട്ടലിലാണ്. രണ്ടാം ഘട്ട അടച്ചുപൂട്ടൽ മേയ് മൂന്നിനാണ് അവസാനിക്കുക. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ ലോക്ക്‌ഡൗണ്‍ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

Advertisment

വാഹന വിപണിയിലും ലോക്ക്‌ഡൗണ്‍ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിനിടയിലാണ് ഏപ്രിൽ മാസത്തിൽ രാജ്യത്ത് ഒരു വാഹനം പോലും തങ്ങൾക്ക് വിൽക്കാൻ സാധിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി അറിയിച്ചത്.

Read Also: Covid-19 Live Updates: രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 35,000 കടന്നു

കോവിഡ് മൂലം രാജ്യം പൂർണമായി അടച്ചിട്ട സാഹചര്യത്തിൽ ഏപ്രില്‍ മാസത്തില്‍ മാരുതി സുസുകി രാജ്യത്ത് ഒരൊറ്റ വാഹനം പോലും വിറ്റില്ലെന്ന് കമ്പനി അറിയിച്ചു. മാരുതി സുസുകി തന്നെയാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. കോവിഡ് മൂലം സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതിനെ തുടർന്നാണ് ഇങ്ങനെയൊരു പ്രതിസന്ധിയെന്നും കമ്പനി വ്യക്തമാക്കി.

Advertisment

Read Also: ഋഷി കപൂറിന് വിട നൽകി ബോളിവുഡ്; ചിത്രങ്ങൾ

അതേസമയം, മുന്ദ്ര പോര്‍ട്ട് വഴി 632 വാഹനങ്ങള്‍ കയറ്റിയയച്ചതായി മാരുതി സുസുകി അറിയിച്ചു. എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും സർക്കാർ നിർദേശങ്ങളും പാലിച്ചാണ് വാഹനങ്ങൾ കയറ്റി അയച്ചതെന്ന് കമ്പനി വ്യക്തമാക്കി. സര്‍ക്കാരിന്റെ അനുമതിയോടെ ഗുരുഗ്രാമിലെ മാനേസര്‍ പ്ലാന്റിൽ പ്രവർത്തനം ആരംഭിച്ചതായും കമ്പനി പറയുന്നു.

മാര്‍ച്ചില്‍ 92,540 വാഹനങ്ങളാണ് മാരുതി നിര്‍മിച്ചത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാകട്ടെ 1,36,201 യുണിറ്റുകൾ നിർമിച്ചിരുന്നു.

Corona Car

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: