/indian-express-malayalam/media/media_files/uploads/2021/05/covid-delhi-2.jpg)
Coronavirus India Live Updates: ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 7 വരെയാണ് നിയന്ത്രണങ്ങള്‍ തുടരുക. നിലവില്‍ സംസ്ഥാനത്ത് 5,14,238 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 2,89,131 കേസുകളും ബാംഗ്ലൂരിലാണ്. ഗോവയില്‍ മേയ് 31 വരെയും കര്‍ഫ്യു തുടരും.
രാജ്യത്ത് വ്യാപിക്കുന്ന ബ്ലാക്ക് ഫംഗസ് ഭീഷണിക്കെതിരെ മുൻകരുതൽ വേണമെന്ന് പ്രധാനമന്ത്രി. കോവിഡ്-19 നെതിരായ പോരാട്ടത്തിനൊപ്പം ബ്ലാക്ക് ഫംഗസ് എന്ന മറ്റൊരു വെല്ലുവിളി കൂടി ഉയർന്നുവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് തടയാൻ മുൻകരുതലുകളും തയ്യാറെടുപ്പുകളും നടത്തുന്നതിൽ ശ്രദ്ധിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
വാരണാസിയിലെ ആരോഗ്യപ്രവർത്തകരെ ഓൺലൈൻ മീറ്റിങ്ങിൽ അഭിസംബോധന ചെയ്ത സംസാരിക്കവേ പ്രധാനമന്ത്രി വികാരാധീനനാവുകയും ചെയ്തു. കോവിഡിനെതിരായ പോരാട്ടത്തിൽ അക്ഷീണം പ്രയതിനിക്കുന്ന വാരണാസിയിലെ ആരോഗ്യപ്രവർത്തകരെ കുറിച്ച് സംസാരിക്കുമ്പോഴാണ് മോദി വികാരാധീനനായത്.
രാജ്യത്തെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനായ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. കോവിഡ് ബാധിതനായി ഋഷികേശിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വനസംരക്ഷണത്തിനായി ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ട നേതാവാണ്. മരണങ്ങളെ കെട്ടിപ്പിടിച്ച് മരം മുറിക്കുന്നെതിരെയുള്ള സമരമായിരുന്നു ചിപ്കോ മുന്നേറ്റം. ഉത്തരാഖണ്ഡിലെ റേനിയിൽ 1976 മാർച്ച് 24നാണ് അദ്ദേഹം ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ടത്. 2009ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,59,551 പുതിയ കോവിഡ് കേസുകളും 4,209 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 35,571 കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്നാടാണ് ഇന്നലെ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ മുന്നിൽ. 30,491 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളമാണ് രണ്ടാമത്.
അതേസമയം, രാജ്യത്ത് മൂന്നൂറിലധികം ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു. 303 ജില്ലകളിലാണ് കോവിഡ് കേസുകൾ കുറയുന്നത്. ഏഴു സംസ്ഥാനങ്ങളിൽ കേസ് പോസിറ്റിവിറ്റി 25 ശതമാനത്തിനു മുകളിലാണെന്നും 22 സംസ്ഥാനങ്ങളിൽ 15 ശതമാനത്തിനു മുകളിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇനി ബ്ലാക്ക് ഫംഗസ് രോഗം സംശയിക്കുന്നതോ സ്ഥിരീകരിക്കുന്നതോ ആയ കേസുകൾ സംസ്ഥാനങ്ങൾ നിർബന്ധമായും ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൽ (ഐഡിഎസ്പി) അറിയിക്കണം. ഇതു സംബന്ധിച്ച കത്ത് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ചു.
Read Also: ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കേന്ദ്രം
“1897ലെ എപിഡെമിക് ഡിസീസ് ആക്ട് പ്രകാരം മ്യൂകർമൈക്കോസിസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ നിർദേശിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും നിർദേശിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പാലിക്കാനും രോഗം സ്ഥിരീകരിക്കുന്നതോ സംശയിക്കുന്നതോ ആയ എല്ലാ കേസുകളും ആരോഗ്യ വകുപ്പിലെ ജില്ലാ തല മെഡിക്കൽ ഓഫീസർമാർ ഐഡിഎസ്പി സർവൈലൻസ് സിസ്റ്റത്തിൽ അറിയിക്കണം” കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ഇതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു.
- 21:46 (IST) 21 May 2021നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ല
തിരുവനന്തപുരം. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇപ്പോള്‍ തടസ്സമില്ല. നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. അതിഥിത്തൊഴിലാളികള്‍ക്ക് ജോലിയും വരുമാനവും ഉറപ്പാക്കാന്‍ ഇത് സഹായിക്കും.
കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ പറത്തുപോകാതെ നോക്കുന്നതിന് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ കഴിയുന്നവര്‍ വീടുകളില്‍ തന്നെ ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഫോണ്‍ ചെയ്ത് വിവരം അന്വേഷിക്കുന്ന സംവിധാനം നടപ്പാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി
- 20:48 (IST) 21 May 2021കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 7 വരെയാണ് നിയന്ത്രണങ്ങള്‍ തുടരുക. നിലവില്‍ സംസ്ഥാനത്ത് 5,14,238 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 2,89,131 കേസുകളും ബാംഗ്ലൂരിലാണ്.
The #Karnataka government extended the statewide lockdown to contain the spread of #Covid_19 till June 7, 6 am informed Chief Minister BS Yediyurappa. Hence, the lockdown restrictions will be in place across the state till June 7. @IndianExpresspic.twitter.com/8BksS89qnQ
— Darshan Devaiah B P (@DarshanDevaiahB) May 21, 2021 - 20:37 (IST) 21 May 2021മഹാരാഷ്ട്രയില്‍ 555 കോവിഡ് മരണം
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 29,644 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 555 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്.
- 20:08 (IST) 21 May 2021മൂവായിരം കടന്ന് നാല് ജില്ലകള്‍
സംസ്ഥാനത്ത് തിരുവനന്തപുരം, മലപ്പുറം, എറണാകുളം, പാലക്കാട് ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രസ്തുത ജില്ലകളിലെല്ലാം മൂവായിരത്തിന് മുകളിലാണ് പുതിയ കേസുകള്‍. പത്തനംതിട്ട, കാസറഗോഡ്, വയനാട് എന്നിവിടങ്ങളില്‍ ആയിരത്തില്‍ താഴെയാണ് രോഗബാധിതര്‍.
- 19:46 (IST) 21 May 2021ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്‍റെ ലഭ്യത ഉറപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
മെഡിസിന്‍ ആന്‍റ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ കോവിഡ് ചികിത്സക്കുള്ള ഒരു മരുന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോവിഡ് വൈറസുകള്‍ ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകളുടെ പെരുകല്‍ തടയുന്ന ആന്‍റി വൈറല്‍ മരുന്നാണിത്. ഇതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
- 19:13 (IST) 21 May 2021നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2989 കേസുകള്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2989 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1645 പേരാണ്. 1628 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8562 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 63 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
- 19:02 (IST) 21 May 2021ഡല്‍ഹിയില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ ഉയരുന്നു
ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലായി ബുധനാഴ്ച രാത്രി വരെ 197 ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. വാക്സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ 18-44 വയസുവരെ ഉള്ളവരുടെ വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍ അടക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- 18:50 (IST) 21 May 2021മരണസംഖ്യ ഇനിയും ഉയരും, വരുന്ന മൂന്ന് ആഴ്ച നിര്‍ണായകം: മുഖ്യമന്ത്രി
തിരുവനന്തപുരം. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കോവിഡ് മരണസംഖ്യ ഉയരുമെന്നാണ് വിദഗ്ധരുടെ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ പെട്ടെന്ന് വര്‍ദ്ധനവും കുറവും രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ പ്രക്രിയ സാവധാനമാണ് നടക്കുന്നത്. വരുന്ന മൂന്ന് ആഴ്ചകള്‍ സംസ്ഥാനത്തിന് നിര്‍ണായകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
- 18:16 (IST) 21 May 2021കേരളത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി
സംസ്ഥാനത്ത് മേയ് 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഇളവുകള്‍ നല്‍കി. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത് സാഹചര്യത്തില്‍ മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും.
- 18:07 (IST) 21 May 2021മരണസംഖ്യയില്‍ വര്‍ദ്ധനവ്, രോഗികള്‍ കുറയുന്നു; 29,673 പുതിയ കേസുകള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
- 17:55 (IST) 21 May 2021'വാക്സിന്‍ വിതരണത്തില്‍ കേന്ദ്രം പരാജയപ്പെട്ടു'
രാജ്യ തലസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായിരിക്കെ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി വികസനകാര്യമന്ത്രി ഗോപാല്‍ റായ്. സംസ്ഥാനങ്ങൾക്ക് വാക്‌സിന്‍ നൽകുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്ന് റായ് ആരോപിച്ചു.
- 17:36 (IST) 21 May 2021കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസ്; കൂടുതല്‍ അപകടകാരി
പട്ന: കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കര്‍മൈക്കോസിസ് രോഗം കണ്ടെത്തുന്നതു രാജ്യത്ത് കൂടിവരികയാണ്. ഈ രോഗം കാരണം നിരവധി സംസ്ഥാനങ്ങളില്‍ ആളുകളുകളുടെ ജീവന്‍ നഷ്ടപ്പെടുകയോ കണ്ണ്, താടിയെല്ല് തുടങ്ങിയ ശരീരഭാഗങ്ങള്‍ നീക്കം ചെയ്യേണ്ടി വരികയോ ചെയ്യുന്നത് വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
- 17:02 (IST) 21 May 2021ഗോവയില്‍ കര്‍ഫ്യൂ നീട്ടി
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഗോവയില്‍ കര്‍ഫ്യൂ നീട്ടി. മേയ് 31 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. മേയ് ഒന്‍പതാം തിയതിയായിരുന്നു നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
- 15:54 (IST) 21 May 2021ഡൽഹിയിൽ 24 മണിക്കൂറിനിടെ 3009 പുതിയ കോവിഡ് കേസുകൾ, 252 മരണം
ഡൽഹിയിൽ 24 മണിക്കൂറിനിടെ 3009 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 252 മരണം കൂടി സ്ഥിരീകരിച്ചു
Delhi reports 3,009 new #COVID19 cases, 7,288 recoveries and 252 deaths in the last 24 hours.
— ANI (@ANI) May 21, 2021
Active cases: 35,683
Total recoveries: 13,54,445
Death toll: 22,831 pic.twitter.com/nOmna1Mmmq - 15:01 (IST) 21 May 2021കോവിഡിനൊപ്പം പുതിയ വെല്ലുവിളി, ബ്ലാക്ക് ഫംഗസിനെതിരെ വലിയ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി
രാജ്യത്ത് വ്യാപിക്കുന്ന ബ്ലാക്ക് ഫംഗസ് ഭീഷണിക്കെതിരെ മുൻകരുതൽ വേണമെന്ന് പ്രധാനമന്ത്രി. കോവിഡ്-19 നെതിരായ പോരാട്ടത്തിനൊപ്പം ബ്ലാക്ക് ഫംഗസ് എന്ന മറ്റൊരു വെല്ലുവിളി കൂടി ഉയർന്നുവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് തടയാൻ മുൻകരുതലുകളും തയ്യാറെടുപ്പുകളും നടത്തുന്നതിൽ ശ്രദ്ധിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
- 14:38 (IST) 21 May 2021പ്രതിവർഷം 90 കോടി ഡോസുകൾ: കൊവാക്സിൻ ഉത്പാദനം വർധിപ്പിക്കുമെന്ന് ഭാരത് ബയോടെക്
കോവിഡ് വാക്സിനായ കൊവാക്സിന്റെ ഉത്പാദനം വർധിപ്പിക്കുമെന്ന് ഭാരത് ബയോടെക്. പ്രതിമാസം 17 മില്യൻ ഡോസുകൾ ഉത്പാദിപ്പിക്കാനാണ് ശ്രമം. ഇതിനു നാലുമാസം വേണ്ടി വരുമെന്നാണ് പ്രതീക്ഷയെന്നും ഭാരത് ബയോടെക് ജോയിന്റ് മാനേജിങ് ഡയറക്ടർ സുചിത്ര എല്ല പറഞ്ഞു. കൂടുതൽ വായിക്കാം.
- 14:10 (IST) 21 May 2021ഗോവയിൽ കർഫ്യു മേയ് 31 വരെ നീട്ടി
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗോവയിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യു മേയ് 31 വരെ നീട്ടിയതായി ഗോവ മുഖ്യമന്ത്രി പറഞ്ഞു. മേയ് 9 മുതൽ 15 ദിവസത്തേക്കാണ് നേരത്തെ കർഫ്യു പ്രഖ്യാപിച്ചിരുന്നത്.
- 13:18 (IST) 21 May 2021ചിപ്കോ പ്രസ്ഥാനത്തിന് തുടക്കമിട്ട സുന്ദർലാൽ ബഹുഗുണ അന്തരിച്ചു
പരിസ്ഥിതി പ്രവർത്തകനായ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. കോവിഡ് ബാധിതനായി ഋഷികേശിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വനസംരക്ഷണത്തിനായി ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ട നേതാവാണ്.
- 13:07 (IST) 21 May 2021ഡൽഹിയിൽ 197 ബ്ലാക്ക് ഫംഗസ് കേസുകൾ
ഡൽഹിയിൽ ഇതുവരെ 197 ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്‌തെന്ന് ആരോഗ്യമന്ത്രി. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കണക്കാണിത്.
- 12:37 (IST) 21 May 202118നും 44നും ഇടയിലുള്ളവർക്ക് നല്കാൻ വാക്സിനില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി
18-44 വയസ്സിന് ഇടയിലുള്ളവർക്ക് നല്കാൻ കോവിഷീൽഡ് വാക്സിൻ ലഭിക്കാത്തതിനാൽ വാക്സിൻ കേന്ദ്രങ്ങൾ ഇന്ന് അടക്കേണ്ടി വരുമെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ. സംസ്ഥാനത്ത് കോവാക്സിനും തീർന്നു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
- 12:37 (IST) 21 May 202118നും 44നും ഇടയിലുള്ളവർക്ക് നല്കാൻ വാക്സിനില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി
18-44 വയസ്സിന് ഇടയിലുള്ളവർക്ക് നല്കാൻ കോവിഷീൽഡ് വാക്സിൻ ലഭിക്കാത്തതിനാൽ വാക്സിൻ കേന്ദ്രങ്ങൾ ഇന്ന് അടക്കേണ്ടി വരുമെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ. സംസ്ഥാനത്ത് കോവാക്സിനും തീർന്നു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
- 12:13 (IST) 21 May 2021ആംഫറ്റെറിസിൻ ബി ഉത്പാദനം വർധിപ്പിക്കാൻ ഫാർമ കമ്പനികൾക്ക് നിർദേശം
രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ, ചികിത്സക്ക് ഉപയോഗിക്കുന്ന ആംഫറ്റെറിസിൻ ബി മരുന്നിന്റെ ഉത്പാദനം വർധിപ്പിക്കാൻ ഫാർമ കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. മരുന്ന് നിർമിക്കുന്ന മൂന്നോളം കമ്പനികൾക്കാണ് സർക്കാർ നിർദേശം. കടുത്ത ഫംഗസ് രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നാണിത്.
- 11:38 (IST) 21 May 2021ബാംഗ്ലൂരിൽ കോവിഡ് വ്യാപനം കൂടുന്നു; കർണാടകയിൽ പുതിയ 28,869 കേസുകൾ
കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിൽ പുതിയ 28,869 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 548 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കർണാടകയിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളിൽ 9,409 കേസുകളും ബാംഗ്ലൂരിലെ നഗരപ്രദേശങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കർണാടകയിലെ ആകെ രോഗികളുടെ എണ്ണം 23.35 ലക്ഷമായി. 23,854 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
- 11:30 (IST) 21 May 2021ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കേന്ദ്രം
രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇനി ബ്ലാക്ക് ഫംഗസ് രോഗം സംശയിക്കുന്നതോ സ്ഥിരീകരിക്കുന്നതോ ആയ കേസുകൾ സംസ്ഥാനങ്ങൾ നിർബന്ധമായും ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൽ (ഐഡിഎസ്പി) അറിയിക്കണം. ഇതു സംബന്ധിച്ച കത്ത് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ചു. കൂടുതൽ വായിക്കാം.
- 11:29 (IST) 21 May 2021ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കേന്ദ്രം
രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇനി ബ്ലാക്ക് ഫംഗസ് രോഗം സംശയിക്കുന്നതോ സ്ഥിരീകരിക്കുന്നതോ ആയ കേസുകൾ സംസ്ഥാനങ്ങൾ നിർബന്ധമായും ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൽ (ഐഡിഎസ്പി) അറിയിക്കണം. ഇതു സംബന്ധിച്ച കത്ത് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ചു. കൂടുതൽ വായിക്കാം.
- 11:28 (IST) 21 May 2021ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കേന്ദ്രം
രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇനി ബ്ലാക്ക് ഫംഗസ് രോഗം സംശയിക്കുന്നതോ സ്ഥിരീകരിക്കുന്നതോ ആയ കേസുകൾ സംസ്ഥാനങ്ങൾ നിർബന്ധമായും ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൽ (ഐഡിഎസ്പി) അറിയിക്കണം. ഇതു സംബന്ധിച്ച കത്ത് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ചു. കൂടുതൽ വായിക്കാം.
- 10:44 (IST) 21 May 2021പുതിയ 2.59 ലക്ഷം രോഗികൾ, മരണം 4,209
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,59,551 പുതിയ കോവിഡ് കേസുകളും 4,209 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 35,571 കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്നാടാണ് ഇന്നലെ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ മുന്നിൽ. 30,491 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളമാണ് രണ്ടാമത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.