scorecardresearch

Coronavirus India Live Updates: മൂന്നൂറിലധികം ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായി ആരോഗ്യ മന്ത്രാലയം

Kerala Coronavirus (Covid-19) News Live Updates: ഏഴു സംസ്ഥാനങ്ങളിൽ കേസ് പോസിറ്റിവിറ്റി 25 ശതമാനത്തിനു മുകളിലാണ്

Kerala Coronavirus (Covid-19) News Live Updates: ഏഴു സംസ്ഥാനങ്ങളിൽ കേസ് പോസിറ്റിവിറ്റി 25 ശതമാനത്തിനു മുകളിലാണ്

author-image
WebDesk
New Update
Coronavirus India Live Updates: മൂന്നൂറിലധികം ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായി ആരോഗ്യ മന്ത്രാലയം

Coronavirus India Live Updates: രാജ്യത്ത് മൂന്നൂറിലധികം ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായി ആരോഗ്യ മന്ത്രാലയം. 303 ജില്ലകളിലാണ് കോവിഡ് കേസുകൾ കുറയുന്നത്. ഏഴു സംസ്ഥാനങ്ങളിൽ കേസ് പോസിറ്റിവിറ്റി 25 ശതമാനത്തിനു മുകളിലാണെന്നും 22 സംസ്ഥാനങ്ങളിൽ 15 ശതമാനത്തിനു മുകളിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisment

കോവിഡ് ബാധിച്ച കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ ജില്ലാ കലക്ടർമാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി. വ്യാഴാഴ്ച പത്ത് സംസ്ഥാനങ്ങളിലെ ജില്ലാ കലക്ടർമാരുമായി നടന്ന യോഗത്തിലാണ് പ്രധാനമന്ത്രി വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടത്. വാക്സിൻ വിതരണത്തിൽ ശ്രദ്ധ വേണമെന്നും ഒരു തുള്ളി വാക്സിൻ നഷ്ടമാക്കുന്നത് പോലും ഒരാൾക്കു രോഗത്തിനെതിരെ പരിച തീർക്കാനുള്ള അവസരം നിഷേധിക്കുമെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.

കൊറോണ വൈറസിന് വകഭേദം സംഭവിക്കുന്നത് ചെറിയ കുട്ടികളെ വലിയ രീതിയിൽ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും അതിനാൽ ആ സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രി കലക്ടർമാരോട് അവരുടെ ജില്ലയിൽ കോവിഡ് രൂക്ഷമായി ബാധിച്ച കുട്ടികളുടെയും യുവാക്കളുടെയും വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടു.

വാക്സിൻ വിതരണത്തിൽ ഒരു തുള്ളി പോലും നഷ്ടമാകുന്നില്ലെന്ന് ഉറപ്പു വരുത്താൻ ഗ്രാമ മേഖലകളിലും പട്ടണങ്ങളിലും ഒരുപോലെ ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിൻ പാഴാകുന്നത് അടിയന്തരമായി നിർത്തണമെന്നും ഒരു തുള്ളിപോലും പാഴാകുന്നില്ലെന്ന് നിങ്ങൾ ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി കലക്ടർമാരോടായി പറഞ്ഞു. കേരളം ഉൾപ്പടെ 10 സംസ്ഥാനങ്ങളിലെ കലക്ടർമാരാണ് യോഗത്തിൽ പങ്കെടുത്തത്.

Advertisment

അതേസമയം, കൊറോണ വൈറസിന്റെ പ്രധാന വ്യാപനരീതികളിലൊന്നായ എയറോസോളുകള്‍ക്ക് 10 മീറ്റര്‍ വരെ വായുവില്‍ സഞ്ചരിക്കാനാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ ശാസ്ത്ര ഉപദേഷ്ടാവ് പറഞ്ഞു. കോവിഡ് പകരാതിരിക്കാൻ സാമൂഹിക അകലം പാലിക്കണമെന്നതിലേക്കു വിരൽ ചൂണ്ടുന്നതാണ് ഈ മുന്നറിയിപ്പ്. രോഗബാധിതരുടെ ഉമിനീര്‍, തുമ്മമ്പോഴോ ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ വായില്‍ നിന്നോ മൂക്കില്‍ നിന്നോ പുറത്തുവരുന്ന ശ്രവത്തുള്ളികള്‍, എയ്റോസോളുകള്‍ എന്നിവയിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 2,76,110 പേർക്ക്. ഇതോടെആകെ രോഗികളുടെ എണ്ണം 2,57,72,440 ആയി. 3,874 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ 2,87,122 ആയി. ഇന്നലെ പ്രതിദിന മരണനിരക്ക് 4,529 എന്ന ഇതുവരെയുള്ളതിൽ ഏറ്റവും വലിയ നിരക്കിലേക്ക് എത്തിയിരുന്നു.

Read Also: പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; 200 ജില്ലകളിൽ പുതിയ കേസുകൾ കുറഞ്ഞു

കുറച്ചു ദിവസങ്ങളായി രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. കുറെയധികം ദിവസം മൂന്നു ലക്ഷത്തിനു മുകളിലായി തുടർന്ന പ്രതിദിന നിരക്കാണ് ഇപ്പോൾ മൂന്നു ലക്ഷത്തിന് താഴെ എത്തിയിരിക്കുന്നത്. ഇത് രാജ്യത്തെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതിന്റെ സൂചനയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നാലായിരത്തിന് മുകളിൽ തുടർന്ന മരണ നിരക്ക് മൂവായിരത്തിൽ എത്തിയതും രോഗവ്യാപനം കുറയുന്നതിന്റെ സൂചന നൽകുന്നു.

  • 21:42 (IST) 20 May 2021
    കോവിഡ് വ്യാപനം; ഗര്‍ഭിണികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

    തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ വീടിനുള്ളിലും ഡബിള്‍ മാസ്‌ക് ധരിക്കണം. ശുചിമുറി സൗകര്യമുള്ള ഒരു മുറിയില്‍ കഴിയുകയും വീടിനുള്ളിലെ പൊതു ഇടങ്ങള്‍ കഴിവതും ഒഴിവാക്കുകയും വേണം. പുറത്തുപോയി വരുന്നവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനോ അനാവശ്യമായി പുറത്തിറങ്ങുവാനോ പാടില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും വേണം. ആശുപത്രികളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം പേകണം. അല്ലാത്തപക്ഷം ഇ- സഞ്ജീവനി ടെലി മെഡിസിന്‍ ഉപയോഗിക്കാം.

  • 21:19 (IST) 20 May 2021
    മഹാരാഷ്ട്രയില്‍ രോഗമുക്തര്‍ അരക്കോടി കവിഞ്ഞു

    മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 29,911 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 47,371 പേരാണ് രോഗമുക്തി നേടിയത്. 738 മരണവും സംഭവിച്ചു. 3.83 ലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

  • 20:33 (IST) 20 May 2021
    തമിഴ്നാട്ടില്‍ 35,579 കേസുകള്‍

    തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,579 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 17 ലക്ഷം കവിഞ്ഞു. 397 മരണവും സംഭവിച്ചു. ചെന്നൈയില്‍ മാത്രം 6,073 പേര്‍ക്കാണ് രോഗബാധ.

  • 20:17 (IST) 20 May 2021
    മുംബൈയില്‍ 59 മരണം

    മുംബൈയില്‍ പുതുതായി 1,425 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

  • 20:03 (IST) 20 May 2021
    സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

    സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. തുണിക്കടകൾക്കും, സ്വർണക്കടകൾക്കുമാണ് ഇളവ്. ഓൺലൈൻ/ ഹോം ഡെലിവറികൾ നടത്തുന്നതിനായി നിശ്ചിത ജീവനക്കാരെ വെച്ച് പ്രവർത്തിക്കാമെന്ന് ഉത്തരവിൽ പറയുന്നു. വിവാഹ പർച്ചേസിങ്ങിനായി തുണിക്കടകളിലും, സ്വർണക്കടകളിലും എത്തുന്നവർക്ക് ഒരു മണിക്കൂർ കടയിൽ ചിലവഴിക്കാം.

    പൈനാപ്പിൾ തോട്ടം തൊഴിലാളികൾക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിട തൊഴിലാളികൾക്ക് സമാനമായി ജോലി ആവശ്യത്തിന് തൊഴിലാളികൾക്ക് പൈനാപ്പിൾ തോട്ടത്തിൽ പോകാം. മത്സ്യത്തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്നതിനും അനുമതിയുണ്ട്. ടെലികോം സേവനവുമായി ബന്ധപ്പെട്ടുള്ള അവശ്യ സേവനങ്ങൾക്ക് ഇളവുണ്ട്.ടവറുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇതൊടൊപ്പം അനുമതി നൽകിയിട്ടുണ്ട്.

  • 19:49 (IST) 20 May 2021
    നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2841 കേസുകള്‍

    കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2841 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1370 പേരാണ്. 1304 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9581 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 87 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

  • 19:31 (IST) 20 May 2021
    ആന്ധ്രപ്രദേശില്‍ 22,610 പേര്‍ക്ക് കോവിഡ്

    ആന്ധ്രപ്രദേശില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,610 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 114 മരണം സംഭവിച്ചപ്പോള്‍ 23,098 പേര്‍ രോഗമുക്തി നേടി.

  • 19:16 (IST) 20 May 2021
    മേഘാലയില്‍ കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന

    മേഘാലയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് രേഖപ്പെടുത്തി. 1,183 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 10 മരണവും സംഭവിച്ചതോടെ ആകെ മരണനിരക്ക് 389 ആയി ഉയര്‍ന്നു.

  • 19:04 (IST) 20 May 2021
    ഡല്‍ഹിയില്‍ 3,231 പുതിയ കേസുകള്‍

    ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,231 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 233 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.5 ശതമാനമായി കുറഞ്ഞു. രാജ്യതലസ്ഥാനത്ത് 22,579 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

  • 18:55 (IST) 20 May 2021
    ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട് 2207, കോട്ടയം 1826, കണ്ണൂര്‍ 1433, പത്തനംതിട്ട 991, ഇടുക്കി 846, കാസര്‍ഗോഡ് 728, വയനാട് 517 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  • 17:41 (IST) 20 May 2021
    മൂന്നൂറിലധികം ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായി ആരോഗ്യ മന്ത്രാലയം

    രാജ്യത്ത് മൂന്നൂറിലധികം ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായി ആരോഗ്യ മന്ത്രാലയം. 303 ജില്ലകളിലാണ് കോവിഡ് കേസുകൾ കുറയുന്നത്. ഏഴു സംസ്ഥാനങ്ങളിൽ കേസ് പോസിറ്റിവിറ്റി 25 ശതമാനത്തിനു മുകളിലാണെന്നും 22 സംസ്ഥാനങ്ങളിൽ 15 ശതമാനത്തിനു മുകളിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

  • 16:51 (IST) 20 May 2021
    ഉത്തർപ്രദേശിലെ 64 ശതമാനം ഗ്രാമങ്ങളും കോവിഡ് മുക്തമായെന്ന് സർക്കാർ

    ഉത്തർപ്രദേശിലെ 64 ശതമാനം ഗ്രാമങ്ങളും കോവിഡ് മുക്തമായെന്ന് സർക്കാരിന്റെ അവകാശവാദം. കോവിഡ് രണ്ടാം തരംഗത്തിൽ ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

  • 15:59 (IST) 20 May 2021
    പുതുച്ചേരിയിൽ 1,957 കോവിഡ് കേസുകൾ കൂടി, 28 മരണം

    പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 1,957 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 91,465 ആയി. 28 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1,269 ആയി.

  • 15:35 (IST) 20 May 2021
    ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ഇതിഹാസം മിൽഖ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു

    ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ഇതിഹാസം മിൽഖ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. ഛണ്ഡിഗഡിലെ വീട്ടിൽ ഹോം ഐസൊലേഷനിലാണെന്ന് അദ്ദേഹമെന്ന് മകൻ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

  • 14:28 (IST) 20 May 2021
    എയ്റോസോളുകള്‍ക്ക് 10 മീറ്റര്‍ വരെ വായുവില്‍ സഞ്ചരിക്കാനാകും

    കൊറോണ വൈറസിന്റെ പ്രധാന വ്യാപനരീതികളിലൊന്നായ എയറോസോളുകള്‍ക്ക് 10 മീറ്റര്‍ വരെ വായുവില്‍ സഞ്ചരിക്കാനാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ ശാസ്ത്ര ഉപദേഷ്ടാവ്. കോവിഡ് പകരാതിരിക്കാൻ സാമൂഹിക അകലം പാലിക്കണമെന്നതിലേക്കുിരല്‍ ചൂണ്ടുന്നതാണ് ഈ മുന്നറിയിപ്പ്. രോഗബാധിതരുടെ ഉമിനീര്‍, തുമ്മമ്പോഴോ ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ വായില്‍ നിന്നോ മൂക്കില്‍ നിന്നോ പുറത്തുവരുന്ന ശ്രവത്തുള്ളികള്‍, എയ്റോസോളുകള്‍ എന്നിവയിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നത്.

  • 14:22 (IST) 20 May 2021
    പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടർമാരുമായി യോഗം ചേരും ചേരും

    രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജില്ലാ കളക്ടർമാരുമായി യോഗം ചേരും. കേരളമുൾപ്പടെ 10 സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടർമാരാണ് യോഗത്തിൽ പങ്കെടുക്കുക.

  • 14:16 (IST) 20 May 2021
    വൈറസ് കൂടുതലായി പകരുന്നത് വായുവിലൂടെയും ശരീര സ്രവങ്ങളിലൂടെയുമെന്ന് കേന്ദ്രം

    കൊറോണ വൈറസ് കൂടുതലായി പകരുന്നത് വായുവിലൂടെയും ശരീര സ്രവങ്ങളിലൂടെയുമെന്ന് കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക്ക് അഡ്വൈസർ. വൈറസിന് വായുവിലൂടെ പത്തുമീറ്ററോളം ദൂരം സഞ്ചരിക്കാൻ കഴിയുമെന്നും ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നത് കോവിഡ് പകരാതിരിക്കുന്നതിന് ഏറ്റവും നിർബന്ധമാണെന്ന് മുന്നറിയിപ്പ് നൽകി കൊണ്ട് അദ്ദേഹം പറഞ്ഞു.

  • 14:16 (IST) 20 May 2021
    എയ്റോസോളുകള്‍ക്ക് 10 മീറ്റര്‍ വരെ വായുവില്‍ സഞ്ചരിക്കാനാകും

    കൊറോണ വൈറസിന്റെ പ്രധാന വ്യാപനരീതികളിലൊന്നായ എയറോസോളുകള്‍ക്ക് 10 മീറ്റര്‍ വരെ വായുവില്‍ സഞ്ചരിക്കാനാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ ശാസ്ത്ര ഉപദേഷ്ടാവ്. കോവിഡ് പകരാതിരിക്കാൻ സാമൂഹിക അകലം പാലിക്കണമെന്നതിലേക്കുിരല്‍ ചൂണ്ടുന്നതാണ് ഈ മുന്നറിയിപ്പ്. രോഗബാധിതരുടെ ഉമിനീര്‍, തുമ്മമ്പോഴോ ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ വായില്‍ നിന്നോ മൂക്കില്‍ നിന്നോ പുറത്തുവരുന്ന ശ്രവത്തുള്ളികള്‍, എയ്റോസോളുകള്‍ എന്നിവയിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നത്.

  • 14:09 (IST) 20 May 2021
    ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി പട്ടികയിൽ ഉൾപ്പെടുത്തി തെലങ്കാന

    സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗബാധ കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസിനെ പകർച്ച വ്യാധി പട്ടികയിൽ ഉൾപ്പെടുത്തി തെലങ്കാന സർക്കാർ ഉത്തരവിറക്കി. സംസ്ഥനത്തെ എല്ലാ ആശുപത്രികളിലും റിപ്പോർട്ട് ചെയ്യുന്ന കേസുകൾ സർക്കാരിന് റിപ്പോർട്ട് ചെയ്യണം എന്ന് ഉത്തരവിൽ പറയുന്നു.

  • 14:09 (IST) 20 May 2021
    ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കർണാടക

    വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വർധിപ്പിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി. നിയന്ത്രണങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്ന തരത്തിലുള്ള നടപടികളിലേക്ക് കടക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. സംസഥാനത്തെ ലോക്ക്ഡൗൺ കുറച്ചു ദിവസങ്ങളിലേക്ക് കൂടി നീട്ടാൻ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

  • 14:02 (IST) 20 May 2021
    പുതുച്ചേരിയിൽ 1,957 പുതിയ കോവിഡ് രോഗികൾ കൂടി, 28 മരണം

    കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ 1,957 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 91,465 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 28 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ പുതുച്ചേരിയിൽ കോവിഡ് മൂലം മരിച്ച ആളുകളുടെ എണ്ണം 1,269 ആയി.

  • 13:32 (IST) 20 May 2021
    ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കർണാടക

    വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വർധിപ്പിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി. നിയന്ത്രണങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്ന തരത്തിലുള്ള നടപടികളിലേക്ക് കടക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. സംസഥാനത്തെ ലോക്ക്ഡൗൺ കുറച്ചു ദിവസങ്ങളിലേക്ക് കൂടി നീട്ടാൻ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

  • 12:41 (IST) 20 May 2021
    ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി പട്ടികയിൽ ഉൾപ്പെടുത്തി തെലങ്കാന

    സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗബാധ കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസിനെ പകർച്ച വ്യാധി പട്ടികയിൽ ഉൾപ്പെടുത്തി തെലങ്കാന സർക്കാർ ഉത്തരവിറക്കി. സംസ്ഥനത്തെ എല്ലാ ആശുപത്രികളിലും റിപ്പോർട്ട് ചെയ്യുന്ന കേസുകൾ സർക്കാരിന് റിപ്പോർട്ട് ചെയ്യണം എന്ന് ഉത്തരവിൽ പറയുന്നു.

  • 12:38 (IST) 20 May 2021
    കടവുളേ കാപ്പാത്തുങ്കോ, കൊറോണ ദേവിയെ പ്രതിഷ്ഠിച്ച് കോയമ്പത്തൂരിലെ ക്ഷേത്രം

    രാജ്യമെങ്ങും കോവിഡ് പിടിമുറുക്കുമ്പോൾ വൈറസിൽനിന്നു ജനങ്ങളെ രക്ഷിക്കാൻ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുകയാണ് കോയമ്പത്തൂരിലെ ക്ഷേത്രം. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തിലാണ് ഒന്നരടി നീളമുളള കരിങ്കല്ലിൽ തീർത്ത വിഗ്രഹം പ്രതിഷ്ഠിച്ചത്. 48 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പൂജകൾ ഉൾപ്പെടെ മഹായാഗം സംഘടിപ്പിക്കാനും ശ്രമിക്കുന്നതായി ക്ഷേത്രസമിതി അറിയിച്ചു. കൂടൂതൽ വായിക്കാം:

  • 12:07 (IST) 20 May 2021
    വീട്ടിലിരുന്നുള്ള ആന്റിജൻ പരിശോധന രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം: ഐസിഎംആർ

    കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ഇനി മുതൽ വീട്ടിലിരുന്ന് കോവിഡ് ആന്റിജൻ ടെസ്റ്റ് നടത്താമെന്ന് ഐസിഎംആർ. എന്നാൽ രോഗലക്ഷണങ്ങൾ ഉള്ളവർക്കും ലബോറട്ടറി പരിശോധനയിൽ കോവിഡ് പോസിറ്റീവായവരുമായി അടുത്ത സമ്പർക്കത്തിൽ വന്നവർക്കുമാണ് വീട്ടിലിരുന്നുള്ള ആന്റിജൻ പരിശോധന ഐസിഎംആർ നിർദേശിച്ചിരിക്കുന്നത്.

  • 12:06 (IST) 20 May 2021

    "അനാവശ്യമായ പരിശോധന നിർദേശിച്ചിട്ടില്ല. യുസർ മാനുവലിൽ ടെസ്റ്റ് കിറ്റ് ഉൽപാദകർ പറഞ്ഞിരിക്കുന്ന രീതിയിൽ വേണം പരിശോധന നടത്താൻ" ഐസിഎംആർ പറഞ്ഞു.

  • 12:04 (IST) 20 May 2021
    വീട്ടിലിരുന്നുള്ള ആന്റിജൻ പരിശോധന രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം: ഐസിഎംആർ

    കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ഇനി മുതൽ വീട്ടിലിരുന്ന് കോവിഡ് ആന്റിജൻ ടെസ്റ്റ് നടത്താമെന്ന് ഐസിഎംആർ. എന്നാൽ രോഗലക്ഷണങ്ങൾ ഉള്ളവർക്കും ലബോറട്ടറി പരിശോധനയിൽ കോവിഡ് പോസിറ്റീവായവരുമായി അടുത്ത സമ്പർക്കത്തിൽ വന്നവർക്കുമാണ് വീട്ടിലിരുന്നുള്ള ആന്റിജൻ പരിശോധന ഐസിഎംആർ നിർദേശിച്ചിരിക്കുന്നത്.

  • 11:28 (IST) 20 May 2021
    പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടർമാരുമായി യോഗം ചേരും ചേരും

    രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജില്ലാ കളക്ടർമാരുമായി യോഗം ചേരും. കേരളമുൾപ്പടെ 10 സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടർമാരാണ് യോഗത്തിൽ പങ്കെടുക്കുക.

  • 11:05 (IST) 20 May 2021
    24 മണിക്കൂറിൽ 20.55 ലക്ഷം കോവിഡ് പരിശോധന നടത്തി ഇന്ത്യ

    കഴിഞ്ഞ 24 മണിക്കൂറിൽ 20.55 പേരിൽ കോവിഡ് പരിശോധന നടത്തി ഇന്ത്യ. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന പരിശോധനാ നിരക്കാണിത്.

  • 10:35 (IST) 20 May 2021
    രോഗികളുടെ എണ്ണം കുറയുന്നു, 2.76 ലക്ഷം പുതിയ രോഗികൾ

    രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പുതിയ 2,76,110 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 25,772,440 ആയി. 3,874 മരണങ്ങളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 2,87,122 ആയി. ഇന്നലെ പ്രതിദിന മരണനിരക്ക് 4,529 എന്ന ഇതുവരെയുള്ളതിൽ ഏറ്റവും വലിയ നിരക്കിലേക്ക് എത്തിയിരുന്നു.

  • 10:32 (IST) 20 May 2021

Corona Virus Covid Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: