Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കടവുളേ കാപ്പാത്തുങ്കോ, കൊറോണ ദേവിയെ പ്രതിഷ്ഠിച്ച് കോയമ്പത്തൂരിലെ ക്ഷേത്രം

കോയമ്പത്തൂരിലുള്ള കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തിലാണ് ഒന്നരടി നീളമുളള കരിങ്കല്ലിൽ തീർത്ത വിഗ്രഹം പ്രതിഷ്ഠിച്ചത്

corona devi, ie malayalam

കോയമ്പത്തൂർ: രാജ്യമെങ്ങും കോവിഡ് പിടിമുറുക്കുമ്പോൾ വൈറസിൽനിന്നു ജനങ്ങളെ രക്ഷിക്കാൻ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുകയാണ് കോയമ്പത്തൂരിലെ ക്ഷേത്രം. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തിലാണ് ഒന്നരടി നീളമുളള കരിങ്കല്ലിൽ തീർത്ത വിഗ്രഹം പ്രതിഷ്ഠിച്ചത്. 48 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പൂജകൾ ഉൾപ്പെടെ മഹായാഗം സംഘടിപ്പിക്കാനും ശ്രമിക്കുന്നതായി ക്ഷേത്രസമിതി അറിയിച്ചു.

ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ക്ഷേത്രദർശനത്തിന് എത്തരുമെന്ന് സമീപ പ്രദേശങ്ങളിലുളളവർക്ക് നിർദേശം നൽകിയതായി അധികൃതർ പറഞ്ഞു. മാരകമായ രോഗങ്ങളിൽ നിന്നു ഭക്തരെ സംരക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് വർഷങ്ങളായുളള ആചാരമാണെന്ന് കാമാച്ചിപുരം അധിനം മാനേജർ ആനന്ദ് ഭാരതി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. പ്ലേഗ് മാരിയമ്മൻ ക്ഷേത്രം ഇതിനൊരു ഉദാഹരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങൾ കോവിഡ്-19 മഹാമാരിയാൽ ദുരിതത്തിലാണ്. അവരെ രക്ഷിക്കുന്നതിനായി എന്തെങ്കിലും ചെയ്യണമെന്ന് ഗുരുജി ഞങ്ങളുടെ സ്വപ്നത്തിലെത്തി പറഞ്ഞു. ചൊവ്വാഴ്ചയാണ് പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. ഇന്നലെ മുതലാണ് പൂജകൾ തുടങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: Coronavirus India Live Updates: രോഗികളുടെ എണ്ണം കുറയുന്നു, പുതിയ കേസുകൾ 2.76 ലക്ഷം

തമിഴ്നാട്ടിൽ ഇന്നലെ 34,875 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,99,225 ആയി. 365 മരണം കൂടി സംഭവിച്ചതോടെ മരണ നിരക്ക് 18,734 ആയി ഉയർന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coimbatore temple consecrates corona devi idol501648

Next Story
വീട്ടിലിരുന്നുള്ള ആന്റിജൻ പരിശോധന രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം, ഐസിഎംആർ മാർഗരേഖ ഇങ്ങനെHome testing,കോവിഡ് വീട്ടിൽ പരിശോധന, Covid Home testing in India, ഐസിഎംആർ, ICMR on Home testing in india, വീട്ടിലെ പരിശോധന കിറ്റ്, Home testing kits in India, covid second wave, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com