/indian-express-malayalam/media/media_files/uploads/2020/09/vaccine-2.jpg)
Coronavirus (COVID-19) Vaccine Tracker: കുത്തിവയ്പ്പ് നടത്തിയ വോളണ്ടിയർക്ക് നാഡീസംബന്ധമായ അസുഖം കണ്ടെത്തിയതിനെ തുടർന്ന് അസ്ട്രാസെനെകയുടെ കൊറോണ വൈറസ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തലാക്കിയതിന്റെ പശ്ചാത്തലത്തിൽ രോഗത്തെക്കുറിച്ച് വിദഗ്ധരുടെ ഒരു സ്വതന്ത്ര സംഘം അന്വേഷണം ആരംഭിച്ചു. എന്നാൽ ഇതൊരു മുന്നറിയിപ്പ് സന്ദേശമാണെന്നും(വേക്ക് അപ്പ് കോള്‍) ഗവേഷകരെ നിരുത്സാഹപ്പെടുത്തരുതെന്നും ലോകാരോഗ്യ സംഘടന പ്രതികരിച്ചു.
അതേസമയം, പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന വാക്‌സിൻ പരീക്ഷണവും നിർത്തി വച്ചു. അസ്ട്രാസെനെക പരീക്ഷണം താത്കാലികമായി നിർത്തിവച്ചത് ഇന്ത്യയിലെ പരീക്ഷണങ്ങളെ ബാധിക്കില്ലെന്ന് സെറം ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. എന്നാൽ ഓക്‌സ്‌ഫോർഡ്-അസ്ട്രാനെക വാക്സിൻ പരീക്ഷണം നിർത്തവച്ചിട്ടും എന്തുകൊണ്ട് ഇന്ത്യ നിർത്തിവച്ചില്ല എന്ന് ചോദിച്ചുകൊണ്ട് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ വ്യാഴാഴ്ച സെറം ഇൻസ്റ്റിറ്റ‌്യൂട്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതുവരെ രണ്ട്, മൂന്ന് ഘട്ടങ്ങൾ സംയോജിപ്പിച്ച് നൂറ് പേരിലാണ് ഇന്ത്യ വാക്സിൻ പരീക്ഷണം നടത്തിയത്. അവസാന ഘട്ട പരീക്ഷണത്തിനായി 1600 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്.
Read More: ഇന്ത്യയിലെ ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട്
അസ്ട്രസെനകയുടെ പരീക്ഷണം താത്കാലികമായി നിർത്തിവച്ചത് ഒരു മുന്നറിയിപ്പ് മാത്രമാണെന്നും ഇതിന്റെ പേരിൽ ഗവേഷകരെ നിരുത്സാഹപ്പെടുത്തേണ്ടതില്ലെന്നും ജനീവയിൽ ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
“ഇത് നല്ലതാണെന്ന് ഞാൻ കരുതുന്നു. പരീക്ഷണത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടെന്ന് തിരിച്ചറിയാനുള്ള മുന്നറിയിപ്പ് മാത്രമാണിത്. ശാസ്ത്രജ്ഞരെ നിരുത്സാഹപ്പെടുത്തരുത്. ചിലപ്പോള്‍ ഇനിയും ഇത്തരത്തില്‍ തിരിച്ചടികള്‍ സംഭവിക്കാം. നമ്മൾ സജ്ജരായിരിക്കണം. കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പക്ഷേ ഇത് ആപേക്ഷികമാണ്. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നതിന്റെ വിശദാംശങ്ങൾ അറിയാൻ നാം കാത്തിരിക്കേണ്ടിവരും,” സൗമ്യ സ്വാമിനാഥൻ പറഞ്ഞു .
വിദഗ്ദ്ധരുടെ ഒരു സ്വതന്ത്ര സംഘം കൃത്യമായി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. ഏറ്റവും പ്രധാനമായി, പരീക്ഷണത്തിന് വിധേയമാക്കപ്പെട്ടയാളിൽ കണ്ടെത്തിയ അസുഖം വാക്സിന്റെ അനന്തര ഫലം തന്നെയാണോ എന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു.
അപൂര്‍വ്വവും ഗുരുതരവുമായ നട്ടെല്ലിന്റെ കോശങ്ങളെ ബാധിക്കുന്ന ട്രാൻവേഴ്‌സ് മൈലൈറ്റിസ് എന്ന അസുഖമാണ് വാക്സിൻ കുത്തിവെച്ച ആൾക്ക് ബാധിച്ചതെന്ന് സ്റ്റാറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം വാക്സിന്‍ ട്രയല്‍ പരീക്ഷണം നിര്‍ത്തിവെച്ചതില്‍ ആശങ്കപ്പെടേണ്ടെന്ന് സ്ട്രസെനെക അറിയിച്ചു. വാക്സിന്‍ നിര്‍മ്മാണത്തിനിടെ ഇത് പതിവാണെന്നും കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കൊവിഡ് വാക്സിന്‍ പരീക്ഷണത്തിനിടെ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. വാക്സിനായുള്ള പോരാട്ടത്തില്‍ അവസാന ഘട്ടത്തിലുള്ള 9 കമ്പനികളില്‍ ഒന്നാണ് അസ്ട്രസെനെക.
Read in English: Covid-19 vaccine tracker, Sept 11: Need not be ‘overly discouraged’, says WHO after AstraZeneca pause
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.