Latest News
മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു

ഇന്ത്യയിലെ ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട്

വോളണ്ടിയർക്ക് നാഡീസംബന്ധമായ രോഗം കണ്ടെതത്തിയതിനെത്തുടർന്ന് വാക്സിൻ പരീക്ഷണം നിർത്തിവയക്കാൻ ആസ്ട്രാസെനക തീരുമാനിച്ചതിന് പിറകെയാണ് നടപടി

covid-19 vaccine , കോവിഡ്-19 വാക്‌സിന്‍,coronavirus vaccine, കൊറോണവൈറസ് വാക്‌സിന്‍, chinese covid-19 vaccine, ചൈനീസ് കോവിഡ്-19 വാക്‌സിന്‍, sinopharm, സൈനോഫാം, chinese communist party, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, china coronavirus news, ചൈന കൊറോണവൈറസ്, covid vaccine, കോവിഡ് വാക്‌സിന്‍, iemalayalam, ഐഇമലയാളം

ന്യൂഡൽഹി: ഓക്സ്ഫോർഡ്-ആസ്ട്രസെനെക അല്ലെങ്കിൽ കോവിഷീൽഡ് കോവിഡ് പ്രതിരോധ മരുന്നിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ ട്രയൽ താൽക്കാലികമായി നിർത്തിവച്ച് വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐ‌ഐ). മരുന്നിന്റെ ആഗോള പരീക്ഷണം നിര്‍ത്തിവെക്കുമെന്ന് ആസ്ട്രസെനെക ചോവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിറകേയാണ് ഇന്ത്യയിലെ പരീക്ഷണം നിർത്തിവയ്ക്കാനുള്ള എസ്‌ഐഐയുടെ തീരുമാനം.

മരുന്ന് പരീക്ഷിച്ച ഒരു വോളണ്ടിയർക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ആസ്ട്രസെനെക പരീക്ഷണങ്ങൾ നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ആസ്ട്രസെനെകയുടെ നടപടിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലും പരീക്ഷണം നിർത്തിവയ്ക്കാൻ എസ്‌ഐഐ തീരുമാനിക്കുകയായിരുന്നു.

Read More: Covid-19 vaccine tracker, Sept 10: വോളണ്ടിയർക്ക് നാഡീസംബന്ധമായ രോഗം; വാക്സിൻ പരീക്ഷണം നിർത്തി ആസ്ട്രാസെനക

“ഞങ്ങൾ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയാണ്, ആസ്ട്രാസെനെക്ക ട്രയൽ പുനരാരംഭിക്കുന്നതുവരെ ഇന്ത്യയില ട്രയൽ താൽക്കാലികമായി നിർത്തുകയാണ്,” എസ്‌ഐഐ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. “ഞങ്ങൾ ഡിസിജിഐയുടെ നിർദ്ദേശങ്ങൾ പാലിക്കുകയാണ്, മാത്രമല്ല പരീക്ഷണങ്ങളെക്കുറിച്ച് കൂടുതൽ അഭിപ്രായം പറയാനും കഴിയില്ല,” പ്രസ്താവനയിൽ പറയുന്നു.

ആസ്ട്രസെനെക മരുന്ന് പരീക്ഷണത്തിൽ പങ്കെടുത്ത വോളണ്ടിയർക്ക് നാഡീരോഗ ലക്ഷണങ്ങൾ രൂപപ്പെട്ടതായാണ് കണ്ടെത്തിയത്.ഏത് രാജ്യത്തെ മരുന്നു പരീക്ഷണത്തിൽ പങ്കെടുത്ത വോളണ്ടിയർക്കാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. അപൂര്‍വ്വവും ഗുരുതരവുമായ നട്ടെല്ലിന്റെ കോശങ്ങളെ ബാധിക്കുന്ന ട്രാൻ‌വേഴ്‌സ് മൈലൈറ്റിസ് എന്ന അസുഖമാണ് ബാധിച്ചതെന്ന് സ്റ്റാറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കമ്പനി നിക്ഷേപകരുമായി നടത്തിയ സ്വകാര്യ കോൺഫറൻസ് കോളിനിടെയാണ് വോളണ്ടിയറായ യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ആസ്ട്രസെനെക സിഇഒ പാസ്കൽ സോറിയറ്റ് പുറത്തുവിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗം ബാധിച്ച യുവതിയുടെ നില മെച്ചപ്പെട്ടുവെന്നും ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും സിഇഒ പറഞ്ഞു. യുവതിക്ക് നൽകിയത് ഡമ്മി വാക്സിനല്ല യഥാർഥ വാക്സിൻ തന്നെയാണെന്നും സിഇഒ പറഞ്ഞു.

Read More: പ്ലാസ്മ തെറാപ്പി മരണനിരക്ക് കുറയ്ക്കില്ലെന്ന് ഐസിഎംആർ പഠനം

വാക്സിനിന്റെ മൂന്നാംഘട്ട ട്രയലാണ് വിവിധ രാജ്യങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവർക്ക് യഥാർഥ വാക്സിനോ അല്ലെങ്കിൽ അതിന്റെ ഡമ്മിയോ ആണ് നൽകുക. എന്നാൽ എന്താണ് അവർക്ക് നൽകിയതെന്ന് പരീക്ഷണ വിധേയർ അറിയില്ല. പിന്നീട് അവർ തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് തിരികെ പോകും. തുടർന്ന് ഇവരെ നിരീക്ഷിക്കുകയും യഥാർഥ വാക്സിൻ നൽകിയവർക്കാണോ ആല്ലാത്ത ഗ്രൂപ്പിനാണോ രോഗത്തെ പ്രതിരോധിക്കാനായതെന്ന് പരിശോധിക്കുകയും ചെയ്യും.

ഇന്ത്യയിൽ നിലവിൽ കോവിഡ് രോഗബാധ രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 96,000 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തതായാണ് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചത്. ഇന്ത്യയിലെ കോവിഡ് -19 ബാധിതരുടെ എണ്ണം 4,465,863 ആയി ഉയർന്നു. മരണസംഖ്യ 73,890 ൽ നിന്ന് 75,063 ആയി ഉയർന്നതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 3,471,783 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസിലാണ് ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. 6.3 ദശലക്ഷത്തിലധികം പേർക്ക് യുഎസിൽ കോവിഡ് സ്ഥിരീകരിച്ചു. ബ്രസീൽ, റഷ്യ, പെറു എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിറകിൽ.

ലോകത്താകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2.77 കോടിയിലധികമാണ്. 902,468 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

Read More: After UK adverse event, Serum Institute halts India trials of Oxford vaccine candidate

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 oxford astrazeneca vaccine serum institute pauses india trials

Next Story
അവസാന അവസരം; മൊറട്ടോറിയത്തിൽ സുപ്രീം കോടതി കേന്ദ്രത്തോട് നിലപാട് തേടിSC on CAA protests, സുപ്രീംകോടതി, SC on Shaheen Bagh protests, ഷഹീൻ ബാഗ്, Supreme Court, Right to protest, India news, Indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com