scorecardresearch

കോവിഡ്-19: ഗവേഷണം നടത്തുന്നത് നാൽപതിലധികം വാക്സിനുകളിൽ; എല്ലാം പ്രാഥമിക ഘട്ടത്തിൽ

രാജ്യത്ത് കോവിഡ്-19 പരിശോധന വർധിപ്പിക്കാനുളള ശ്രമത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കോവിഡ്-19 പരിശോധന വർധിപ്പിക്കാനുളള ശ്രമത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം

author-image
WebDesk
New Update
covid-19, coronavirus, covid samples

ഫോട്ടോ:പ്രശാന്ത് നാദ്കർ

ന്യൂഡൽഹി: കോവിഡ് -19 പ്രതിരോധത്തിനായി നിലവിൽ  രാജ്യത്ത് 40ലധികം വാക്സിനുകളിൽ ഗവേഷണം നടത്തുന്നതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ). പരീക്ഷണങ്ങൾ പ്രാഥമിക ഘട്ടത്തിലാണെന്നും ഇവയൊന്നും തുടർ ഘട്ടങ്ങളിലേക്ക് എത്തിച്ചേർന്നിട്ടില്ലെന്നും  ഐസിഎംആറിലെ പകർച്ചവ്യാധി വിഭാഗം ഗവേഷകനായ ഡോ. മനോജ് മുർഹേകർ അറിയിച്ചു. നിലവിൽ കോവിഡിനെതിരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

Also Read: Explained: കോവിഡ്-19 പ്രതിരോധ മരുന്നിനായി എത്ര കാലം കാത്തിരിക്കണം?

കഴിഞ്ഞ അഞ്ചുദിവസത്തിനിടെ, കോവിഡ് ബാധിതരെന്ന് സംശയിക്കുന്ന ശരാശരി 15747  പേരുടെ സാംപിളുകൾ  പ്രതിദിനം പരിശോധിക്കുന്നുണ്ട്. അതിൽ ശരാശരി 584 പേർക്ക് പോസിറ്റീവ് ഫലം ലഭിക്കുന്നതായും ഐസിഎംആർ ഉദ്യോഗസ്ഥൻ അറിയിച്ചു.രാജ്യത്ത് 219 കോവിഡ് പരിശോധനാ കേന്ദ്രങ്ങളുണ്ട്. ഇതിൽ 151 എണ്ണം സർക്കാർ സ്ഥാപനങ്ങളും 68 എണ്ണം സ്വകാര്യ സ്ഥാപനങ്ങളുമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 വരെ 1,86, 906 സാംപിളുകൾ പരിശോധിച്ചു. ഇതിൽ 4.3 ശതമാനമാണ് പോസിറ്റീവ് ഫലം ലഭിച്ചവയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്ത് കോവിഡ്-19 പരിശോധനാ സാകര്യം വർധിപ്പിക്കാനുളള ശ്രമത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലായി കോവിഡ്-19 ടെസ്റ്റ് വർധിപ്പിക്കാനുളള ശ്രമത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം. എയിംസ്, നിംഹാൻസ് ഉൾപ്പെടെ 14 ഇൻസ്റ്റിറ്റ്യൂട്ടുകൾ കോവിഡ് ടെസ്റ്റ് നടത്തുന്നതിനായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

Advertisment

Also Read: Explained: വൈറസിനെ പ്രതിരോധിക്കുന്നതിൽ മാസ്‌ക്കുകളുടെ പ്രാധാന്യം

അടിയന്തര സാഹചര്യമെന്ന നിലയിലാണ് രോഗവ്യാപനം വർധിക്കുമ്പോഴുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു. "മാർച്ച് 29ന് 979 പോസിറ്റീവ് കേസുകളാണ് നമുക്കുണ്ടായിരുന്നത്. ഇപ്പോഴത് 8356ആയി ഉയർന്നു.ഇതിൽ 20 ശതമാനം പേർക്ക് ഐസിയു സൗകര്യം ആവശ്യമാണ്. ഇന്ന് 1671 രോഗികൾക്ക് ഓക്സിജനും അതി തീവ്ര പരിചരണവും ആവശ്യമാണ്," അവർ പറഞ്ഞു.ഈമാസം അവസാനത്തോടെ രാജ്യത്ത് കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം 300 ലേക്കെത്തിക്കാൻ ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കി.  ഇതിനായി 81 ലബോറട്ടറികൾ കൂടി സ്ഥാപിക്കേണ്ടിവരും.

ഇന്ത്യയിൽ ഇതുവരെ 8447 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 716 പേർ രോഗവിമുക്തരായി ആശുപത്രി വിട്ടു. 274 പേരാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് രോഗബാധിതർ കൂടുതൽ. 1426 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 187 പേർ മരണപ്പെട്ടു. ഡൽഹിയിൽ 1025 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിലും രോഗികളുടെ എണ്ണം 1000 കടന്നിട്ടുണ്ട്.

Corona Virus Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: