/indian-express-malayalam/media/media_files/uploads/2020/03/Police.jpg)
Photo: Nithin RK
ന്യൂഡൽഹി: തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടക്കുന്ന ആളുകളെ ഇതുവരെ തിരിച്ച്പറഞ്ഞുവിടുകയായിരുന്നു, എന്നാൽ ഇനി നടപടികൾ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 22338 കേസുകൾ നിയന്ത്രണങ്ങൾ ലംഘിച്ചതിന് രജിസ്റ്റർ ചെയ്തെന്നും 2115 പേരെ അറസ്റ്റ് ചെയ്തെന്നും 12782 വാഹനങ്ങൾ പിടിച്ചെടുത്തെന്നും മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഇന്ന് പുതിയതായി 24 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 12. എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് പേർക്ക് വീതവും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
അതേസമയം രാജ്യത്ത് കോവിഡ്-19 വെെറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,661 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരമാണിത്. ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് 38 പേർ മരിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ എട്ടാം ദിവസത്തിലേക്ക് കടന്നു. രാജ്യമൊട്ടാകെ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. ആരോഗ്യമന്ത്രാലയം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടു.
Read Also: ദാദയോളം പ്രിയപ്പെട്ട നായകനില്ല, ധോണിയും കോഹ്‌ലിയും അത്ര പോര: യുവരാജ് സിങ്
ഇതുവരെ രോഗബാധയുണ്ടായ 192 പേർ വിദേശത്ത് നിന്നെത്തിയ മലയാളികളാണെന്ന് മുഖ്യമന്ത്രി. രോഗം സ്ഥിരീകരിച്ച ഏഴ് പേർ വിദേശികളാണെന്നും 67 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. രേഗം ഭേദമായ 26 പേരിൽ നാലു പേർ വിദേശികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Live Blog
Coronavirus, Covid-19 Live News:
സംസ്ഥാനത്തെ ക്ഷീര കര്‍ഷകരുടെ പ്രതിസന്ധിക്കു പരിഹാരവുമായി സര്‍ക്കാര്‍. ക്ഷീര കര്‍ഷകരുടെ കൈയില്‍നിന്നു മില്‍മ സംഭരിക്കുന്ന പാലില്‍ കുറച്ച് തമിഴ്‌നാടിന് പാല്‍പ്പൊടിയുണ്ടാക്കാന്‍ കൈമാറുമെന്നും ബാക്കി കേരളത്തില്‍ തന്നെ ചെലവഴിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അനാവശ്യമായി പുറത്തിറങ്ങി നടക്കുന്ന ആളുകളെ ഇതുവരെ തിരിച്ച്പറഞ്ഞുവിടുകയായിരുന്നു. സംസ്ഥാനത്ത് ഇതുവരെ 22338 കേസുകൾ നിയന്ത്രണങ്ങൾ ലംഘിച്ചതിന് രജിസ്റ്റർ ചെയ്തെന്നും 2115 പേരെ അറസ്റ്റ് ചെയ്തെന്നും 12782 വാഹനങ്ങൾ പിടിച്ചെടുത്തെന്നും മുഖ്യമന്ത്രി.
ഇനി നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കും.
അനാവശ്യമായി പുറത്തിറങ്ങി നടക്കുന്ന ആളുകളെ ഇതുവരെ തിരിച്ച്പറഞ്ഞുവിടുകയായിരുന്നു. സംസ്ഥാനത്ത് ഇതുവരെ 22338 കേസുകൾ നിയന്ത്രണങ്ങൾ ലംഘിച്ചതിന് രജിസ്റ്റർ ചെയ്തെന്നും 2115 പേരെ അറസ്റ്റ് ചെയ്തെന്നും 12782 വാഹനങ്ങൾ പിടിച്ചെടുത്തെന്നും മുഖ്യമന്ത്രി.
ഇനി നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കും.
വിളവെടുപ്പ് നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കണം. അത് സംഭരിക്കാനും വിൽക്കാനുമുള്ള നടപടികൾ കൃഷിവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും കുരുമുളക് പോലുള്ള വിളകൾ എടുക്കാനും സൂക്ഷിക്കാനും കർഷകർ തയ്യാറാകണം. സ്ഥലത്തെ സഹകരണ സംഘവുമായി ആലോചിച്ച് ഈ വിളകൾ അവരെ ഏൽപ്പിക്കാൻ കഴിയുമോയെന്നും ആലോചിക്കണം. ഏലത്തിന് മരുന്നടിക്കാനുള്ള സാഹചര്യമൊരുക്കും.
ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനിലൂടെ 270913 പേർക്ക് ഭക്ഷണം വിതരണം ചെയ്തതായി മുഖ്യമന്ത്രി. ഇതിൽ 245607 എണ്ണവും സൗജന്യമാണ്. 1316 കമ്മ്യൂണിറ്റി കിച്ചനുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
ഒരു ലക്ഷത്തി എമ്പതിനായിരം ലിറ്റർ പാൽ മിച്ചമായി വരുന്ന സാഹചര്യമുണ്ടായി. ഇത് പാൽപൊടിയാക്കി മാറ്റാൻ തമിഴ്നാട് സർക്കാരുമായി ധാരണയായി. എന്നാലും മിൽമയുടെ കൈവശം പാൽ സ്റ്റോക്ക് ഉണ്ടാകും. ഈ സാഹചര്യത്തിൽ മിൽമയുടെ പാലും മറ്റ് ഉൽപ്പന്നങ്ങളും പൊതുജനങ്ങൾ വാങ്ങണമെന്നും മുഖ്യമന്ത്രി. ബാക്കിവരുന്ന പാൽ അങ്കൻവാടി മുഖേന വിതരണം ചെയ്യാനും അതിഥി തൊഴിലാളികൾക്ക് ക്യാമ്പുകളിൽ നൽകുന്നതിനും തീരുമാനമായി.
സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ആരംഭിച്ചെന്നും നല്ല രീതിയിൽമുന്നോട്ട് പോകുന്നെന്നും മുഖ്യമന്ത്രി. ഇന്ന് പതിനാറര ലക്ഷം പേർക്ക് റേഷൻ വിതരണം ചെയ്തു. ചില സ്ഥലങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു. എന്നാൽ പലയിടങ്ങളിലും കുടിക്കാൻ വെള്ളവും ഇരിക്കാൻ കസേരയുമുൾപ്പടെയുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നെന്നും മുഖ്യമന്ത്രി. 21472 മെട്രിക് ടൺ അരിയാണ് വിതരണം ചെയ്തത്. ഏപ്രിൽ 20 വരെ സൗജന്യ റേഷൻ വിതരണം തുടരും.
ടെസ്റ്റിങ് മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് മുഖ്യമന്ത്രി. കാസർഗോഡ് മെഡിക്കൽ കോളെജ് നാല് ദിവസത്തിനുള്ളിൽ പൂർണ തോതിൽ കോവിഡ് ആശുപത്രിയാക്കി മാറ്റാൻ കഴിയുമെന്നും കോവിഡ് പ്രതിരോധത്തിന്റെ സാഹചര്യത്തിൽ മറ്റ് പ്രധാനപ്പെട്ട ചികിത്സകൾ മുടങ്ങാതിരിക്കാനുള്ള നിർദേശം നൽകിയെന്നും മുഖ്യമന്ത്രി.
ഇതുവരെ രോഗബാധയുണ്ടായ 192 പേർ വിദേശത്ത് നിന്നെത്തിയ മലയാളികളാണെന്ന് മുഖ്യമന്ത്രി. രോഗം സ്ഥിരീകരിച്ച ഏഴ് പേർ വിദേശികളാണെന്നും 67 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നെഗറ്റീവായ 26 കേസുകളിൽ നാലെണ്ണം വിദേശികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
164130 പേരാണ് സംസ്ഥാനത്ത് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 163508 പേർ വീടുകളിലും 622 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 123 ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 7965 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും ഇതിൽ 7256 സാമ്പിളുകളും നെഗറ്റീവാണെന്നും മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഇന്ന് പുതിയതായി 24 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 12. എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് പേർക്ക് വീതവും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 386 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്ത ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണ് കടന്നുപോകുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ ഇതുവരെ 1637 പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 38 പേർ ഇതുവരെ മരണപ്പെട്ടു.
കോവിഡ്-19-ന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് നിന്നുള്ള രോഗികള്‍ക്ക് മംഗലാപുരത്തേക്കുള്ള പ്രവേശനം കര്‍ണാടകം നിഷേധിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളായ കന്യാകുമാരി, നാഗര്‍കോവില്‍, തിരുനെല്‍വേലി തുടങ്ങിയ ജില്ലകളില്‍നിന്നും ചികിത്സതേടി തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിലേക്ക് വരുന്നവരെ സഹായിച്ച് കേരളം. രോഗികളുമായി വരുന്ന വാഹനങ്ങളെ സഹായിക്കാന്‍ പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം റൂറല്‍ എസ് പി ബി അശോക് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. Read More
തിരുവനന്തപുരം: കോവിഡ്-19-ന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് നിന്നുള്ള രോഗികള്‍ക്ക് മംഗലാപുരത്തേക്കുള്ള പ്രവേശനം കര്‍ണാടകം നിഷേധിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളായ കന്യാകുമാരി, നാഗര്‍കോവില്‍, തിരുനെല്‍വേലി തുടങ്ങിയ ജില്ലകളില്‍നിന്നും ചികിത്സതേടി തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിലേക്ക് വരുന്നവരെ സഹായിച്ച് കേരളം. Read More
കോവിഡ് 19 സ്ഥിതിവിശേഷം നേരിടാൻ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സർക്കാരിൻ്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് ഏപ്രിൽ ആദ്യവാരം വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി. ശ്രീ. പി .എം.അലി അസ്ഗർ പാഷ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറിൽ ഹെഡ്ഓഫീസിലും, തിരഞ്ഞെടുത്ത സൂപ്പർമാർക്കറ്‌റുകളിലും ആണ് വിതരണത്തിനുള്ള
കിറ്റുകൾ തയ്യാറാക്കുന്നത്.17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുക.
നിസാമുദ്ദീൻ മർക്കസ് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ അടിയന്തരമായി ശേഖരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രക്യാബിനെറ്റ് സെക്രട്ടറിയുടെ നിർദ്ദേശം. നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയവരെ കണ്ടെത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം. വിസ ചട്ടം ലംഘിച്ച വിദേശികൾക്കെതിരെ നടപടി വേണമെന്നും ക്യാബിനെറ്റ് സെക്രട്ടറി നിർദ്ദേശിച്ചു.
രാജ്യത്താകമാനം ഇതുവരെ 47,951 കോവിഡ് -19 ടെസ്റ്റുകൾ നടത്തിയതായും ഇന്നലെ മുതൽ സ്വകാര്യ ലാബുകളിൽ 816 ടെസ്റ്റുകൾ നടത്തിയതായും ഐസിഎംആറിന്റെ ഡോ. ആർ. ഗംഗാഖേദ്കർ പറഞ്ഞു.
Till date 47951 tests done, 38% capacity utilisation, 816 tests in private labs since yesterday: numbers approved 51: Dr R R Gangakhedkar @ICMRDELHI@IndianExpress#Covid_19india
— abantika ghosh (@abantika77) April 1, 2020
ആരോഗ്യവാനായ ഒരാളുടെ ശ്വാസകോശത്തെ കൊറോണ വൈറസ് ബാധിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ചുളള ത്രീ ഡി വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് യുഎസിലെ ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റി ആശുപത്രി. ഏതാനും ദിവസം മുൻപ് കൊറോണ വൈറസ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചയാളുടെ സിടി സ്കാൻ ചിത്രങ്ങൾ ഉപയോഗിച്ചാണ് വീഡിയോ തയാറാക്കിയത്. Read More
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ സഹായ ധനം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ആരോഗ്യപ്രവര്‍ത്തകര്‍ സൈനികരെക്കാള്‍ ഒട്ടും പിന്നിലല്ലെന്നും കേജ്‍രിവാള്‍.
കണ്ണൂർ ആറളത്ത് പനി ബാധിച്ച് മരിച്ച കുട്ടിയുടെ സ്രവം കൊവിഡ് പരിശോധനക്ക് അയക്കും. നിലവിൽ വിദേശത്ത് നിന്ന് വന്നവരുമായോ നിരീക്ഷണത്തിൽ കഴിയുന്ന ആളുകളുമായോ കുട്ടിക്ക് സമ്പർക്കമുണ്ടായിട്ടില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് സ്രവം പരിശോധനക്കയ്ക്ക് അയക്കുന്നതെന്നും ആശുപത്രി അധികൃതർ. സ്രവ പരിശോധന ഫലം വന്ന ശേഷം മാത്രം പോസ്റ്റ്‌മോർട്ടത്തിൽ തീരുമാനം.
കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിയ്ക്കുന്നതിനിടെ ആരോഗ്യ പ്രവർത്തകർക്ക് ജീവഹാനി സംഭവിച്ചാൽ അവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. യുദ്ധത്തിൽ പോരാടുന്ന സൈനികരെ പോലെയാണ് ഓരോ ആരോഗ്യപ്രവർത്തകരുമെന്ന് കേജ്‌രിവാൾ പറഞ്ഞു. Read More
കാസർഗോഡ് നിന്നുള്ള രോഗികളെ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്ന നിലപാടിലുറച്ച് കർണാടക സർക്കാർ. രോഗികളെ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കർണാടക അഡ്വക്കറ്റ് ജനറൽ കേരള ഹൈക്കോടതിയിൽ ആവർത്തിച്ച് വ്യക്തമാക്കി. അതിർത്തി റോഡുകൾ അടച്ച് കാസർഗോഡ് നിന്നുള്ള രോഗികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരായ പൊതുതാൽപ്പര്യ ഹർജിയിലാണ് കർണാടകം നിലപാട് വ്യക്തമാക്കിയത്. അതിർത്തികൾ അടച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ രംഗത്തെത്തിയിരുന്നു.
ലോകമൊട്ടാകെ കൊറോണ വെെറസ് വ്യാപനം ഭീതി പരത്തുമ്പോൾ വിചിത്ര തീരുമാനവുമായി ഒരു രാജ്യം. ‘കൊറോണ’യെന്ന വാക്ക് മിണ്ടരുതെന്നാണ് ആ രാജ്യത്തെ പുതിയ നിയമം. ‘കൊറോണ’ എന്ന വാക്ക് ആ രാജ്യത്തു നിന്ന് തന്നെ നിരോധിച്ചിരിക്കുകയാണ്. തുർക്ക്‌മെനിസ്ഥാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. രാജ്യത്തെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ‘കൊറോണ’ എന്ന വാക്കു നിരോധിച്ചതിനു പിന്നാലെ ആരോഗ്യ ബ്രോഷര്‍, സ്‌കൂള്‍ കരിക്കുലം എന്നിവിടങ്ങളില്‍ നിന്നെല്ലാം ഈ വാക്ക് നീക്കിയെന്ന് തുര്‍ക്ക്‌മെനിസ്ഥാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും നൽകിയിരുന്ന എല്ലാ ബ്രോഷറുകളിൽ നിന്നും ‘കൊറോണ’ എന്ന വാക്ക് പൂർണ്ണമായി പിൻവലിച്ചിട്ടുണ്ട്.
നിസാമുദ്ദീൻ സമ്മേളനം കേരളത്തിലും ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത് മസ്‌ജിദിലെ സമ്മേളനത്തിൽ കേരളത്തിൽ നിന്നു പങ്കെടുത്തത് 399 പേരാണ്. തിരിച്ചറിഞ്ഞ മലയാളികളുടെ എണ്ണം 71 ആയി. മറ്റുള്ളവരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. 18 മലപ്പുറം സ്വദേശികളെയും 14 പത്തനംതിട്ട സ്വദേശികളെയും കൊല്ലം ജില്ലയിൽ 11 പേരെയുമാണ് തിരിച്ചറിഞ്ഞത്. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ എട്ട് പേരെ വീതവും തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തും ഇടുക്കിയിലും അഞ്ച് പേരെ വീതവും കോഴിക്കോട് രണ്ട് പേരെയും തിരിച്ചറിഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇവരെല്ലാം നിരീക്ഷണത്തിലാണ്. മലപ്പുറത്തു നിന്നു മതസമ്മേളനത്തിൽ പങ്കെടുത്ത ഒരാളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിൽ നിന്ന് പങ്കെടുത്ത 14 പേരില്‍ 4 പേർ നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവ സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ ആശുപത്രിയിലെ മൂന്നു ഡോക്ടർമാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്നലെയാണ് സർദാർ വല്ലഭായ് പട്ടേൽ ആശുപത്രിയിലെ പീഡിയാട്രിക്സ് ഡിപ്പാർട്മെന്റിലെ 32 വയസുളള ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചത്. സാഫ്ദർജങ് ആശുപത്രിയിലെ ബയോകെമിസ്ട്രി ഡിപ്പാർട്മെന്റിലെ ഡോക്ടറായ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മാർച്ച് 26 നാണ് വൈറസ് സ്ഥിരീകരിച്ചത്. Read More
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി അടുത്തിടപഴകിയ ഡോക്‌ടർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് ബാധിതരെ ചികിത്സിച്ചിരുന്ന ഡോക്‌ടറാണിത്. കോവിഡ് രോഗികള്‍ക്കായി തയ്യാറാക്കിയ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പുടിൻ സന്ദർശനം നടത്തിയിരുന്നു. പുടിന് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കാന്‍ ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ക്കാണ് രോഗം കണ്ടെത്തിയത്. കയ്യുറയും മാസ്‌കും ധരിക്കാതെയാണ് ഡോക്‌ടർ പുടിനുമായി സംസാരിക്കുന്നതും ആശുപത്രിയിലെ കാര്യങ്ങൾ വിശദീകരിക്കുന്നതും. ഇതിനിടയിൽ പുടിനു ഡോക്‌ടർ ഷേക് ഹാൻഡ് നൽകുന്നുമുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാർച്ച് 23 നാണ് പുടിൻ ആശുപത്രി സന്ദർശിച്ചതെന്നാണ് റഷ്യയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലോക്ക് ഡൗണ്‍ കാലത്ത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് പാചകവാതക വില കുറഞ്ഞു. ഗാര്‍ഹിക സിലിണ്ടറുകളുടെ വില 62.രൂപ 50 പൈസ കുറഞ്ഞ് 734 രൂപ 50 പൈസയായി. 796 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ വില. വാണിജ്യസിലിണ്ടറുകളുടെ വില 97രൂപ 50 പൈസ കുറഞ്ഞു. 1274 രൂപ 50 പൈസയാണ് പുതിയ വില. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വില കുറഞ്ഞ പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികള്‍ പാചകവാതക വില കുറച്ചത്
കേരളത്തിൽ സാലറി ചലഞ്ചിനു മന്ത്രിസഭയുടെ അംഗീകാരം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് സാലറി ചലഞ്ചിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുക. കോവിഡ് ജാഗ്രതയിൽ വിട്ടുവീഴ്ച വേണ്ടെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിമാർ ഒരു ലക്ഷം രൂപ വീതം സാലറി ചലഞ്ചിൽ നൽകണം. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളമാണ് നൽകേണ്ടത്.
മർകസ് സമ്മേളനത്തിൽ പങ്കെടുത്ത് കേരളത്തിൽ തിരിച്ചെത്തിയവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മർകസ് സമ്മേളനത്തിൽ പങ്കെടുത്ത 79 പേർ കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് നിഗമനം. മിക്ക ജില്ലകളിലും മർകസ് സമ്മേളനത്തിൽ പങ്കെടുത്തവർ ഉണ്ട്. ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത പല മലയാളികളും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ട്. അവരെ കണ്ടെത്തുക ദുഷ്കരമാണ്. കേരളത്തിൽ നിന്നു ആകെ 300 ലേറെ പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.
കോവിഡ്-19 വെെറസ് വ്യാപനത്തെ പ്രതിരോധിക്കാൻ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോൾ പുതിയ തലവേദനയായി മർകസ് നിസാമുദ്ദീൻ സമ്മേളനം. ഡൽഹി പശ്ചിമ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത് മസ്‌ജിദിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവരിൽ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കിയിരിക്കുകയാണ് സർക്കാർ. സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യം. വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും കണ്ടെത്തി രക്തസാംപിളുകൾ പരിശോധിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു.
കൊറോണ വൈറസ് ബാധ മൂലം പ്രമുഖ വൈറോളജിസ്റ്റും ഇന്ത്യന്‍ വംശജയുമായ ഗീത റാംജി (50) ദക്ഷിണാഫ്രിക്കയില്‍ മരിച്ചു. ലോക പ്രശസ്ത വൈറോളജിസ്റ്റായ ഗീത എച്ച് ഐ വി പ്രതിരോധ ഗവേഷണ രംഗത്തെ നേതൃസ്ഥാനീയയായിരുന്നു. ഒരാഴ്ച മുമ്പ് ലണ്ടനില്‍ നിന്നും മടങ്ങി വന്ന അവരില്‍ കോവിഡ്-19-ന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ഡര്‍ബന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (എസ് എ എം ആര്‍ സി) എച്ച് ഐ വി പ്രതിരോധ ഗവേഷണ വിഭാഗത്തിന്റെ ഡയറക്ടറും ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റിന്റെ പ്രധാന ഗവേഷകയുമായിരുന്നു ഗീത. കൗണ്‍സില്‍ അധികൃതരാണ് ഗീതയുടെ മരണവിവരം പുറത്ത് വിട്ടത്.
കൊറോണ വൈറസ് ബാധ മൂലം പ്രമുഖ വൈറോളജിസ്റ്റും ഇന്ത്യന്‍ വംശജയുമായ ഗീത റാംജി (50) ദക്ഷിണാഫ്രിക്കയില്‍ മരിച്ചു. ലോക പ്രശസ്ത വൈറോളജിസ്റ്റായ ഗീത എച്ച് ഐ വി പ്രതിരോധ ഗവേഷണ രംഗത്തെ നേതൃസ്ഥാനീയയായിരുന്നു. ഒരാഴ്ച മുമ്പ് ലണ്ടനില്‍ നിന്നും മടങ്ങി വന്ന അവരില്‍ കോവിഡ്-19-ന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ഡര്‍ബന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (എസ് എ എം ആര്‍ സി) എച്ച് ഐ വി പ്രതിരോധ ഗവേഷണ വിഭാഗത്തിന്റെ ഡയറക്ടറും ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റിന്റെ പ്രധാന ഗവേഷകയുമായിരുന്നു ഗീത. കൗണ്‍സില്‍ അധികൃതരാണ് ഗീതയുടെ മരണവിവരം പുറത്ത് വിട്ടത്.
കോവിഡ്-19 വെെറസ് ബാധയെ തുടർന്ന് ബ്രിട്ടനിൽ 13 വയസ്സുള്ള ആൺകുട്ടി മരിച്ചു. ലണ്ടൻ ഹോസ്‌പിറ്റൽ ട്രസ്റ്റ് തന്നെയാണ് കുട്ടി മരിച്ച വിവരം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഇത്. ലണ്ടനിലെ കിങ്‌സ് കോളേജ് ആശുപത്രിയിലായിരുന്നു കുട്ടിയുടെ മരണം. കോവിഡ് ബാധിച്ചാണ് കുട്ടി മരിച്ചതെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. തിങ്കളാഴ്‌ചയാണ് കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോവിഡ്-19 വെെറസ് ബാധയെ തുടർന്ന് ബ്രിട്ടനിൽ 13 വയസ്സുള്ള ആൺകുട്ടി മരിച്ചു. ലണ്ടൻ ഹോസ്‌പിറ്റൽ ട്രസ്റ്റ് തന്നെയാണ് കുട്ടി മരിച്ച വിവരം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഇത്. ലണ്ടനിലെ കിങ്‌സ് കോളേജ് ആശുപത്രിയിലായിരുന്നു കുട്ടിയുടെ മരണം. കോവിഡ് ബാധിച്ചാണ് കുട്ടി മരിച്ചതെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. തിങ്കളാഴ്‌ചയാണ് കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോവിഡ്-19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഇന്ന് മുതൽ. ആൾക്കൂട്ടം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാവരും ഒന്നിച്ചുവന്ന് റേഷൻ വാങ്ങുന്നത് ഒഴിവാക്കാൻ ചില ക്രമീകരണങ്ങൾ സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഇത്തരം നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം. കാർഡ് നമ്പരുകൾ അനുസരിച്ചാണ് റേഷൻ വിതരണം നടക്കുക. സർക്കാർ ക്രമീകരണങ്ങൾ പാലിച്ചുവേണം റേഷൻ വാങ്ങേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായി വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ് മരിച്ചത്. ന്യൂയോര്‍ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോർട്ട് അതോറിറ്റിയില്‍ ജീവനക്കാരനാണ്. കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇയാൾ. കടുത്ത പനിയെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെെറ്റ് ഹൗസ് വൃത്തങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ ഭയപ്പെടുത്തുന്നതാണ്. അമേരിക്കയിൽ കോവിഡ് ബാധിച്ച് ചുരുങ്ങിയത് ഒരു ലക്ഷം പേർ മരിക്കാൻ സാധ്യതയുള്ളതായി വെെറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചതായി ന്യൂയോർക് ടെെംസ് അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ മരണസംഖ്യ 2,40,000 വരെ ആകാനുള്ള സാധ്യതയുണ്ടെന്നും വെെറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ജനങ്ങൾ സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നാണ് ആരോഗ്യവിദഗ്‌ധരും അറിയിക്കുന്നത്.
വെെറ്റ് ഹൗസ് വൃത്തങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ ഭയപ്പെടുത്തുന്നതാണ്. അമേരിക്കയിൽ കോവിഡ് ബാധിച്ച് ചുരുങ്ങിയത് ഒരു ലക്ഷം പേർ മരിക്കാൻ സാധ്യതയുള്ളതായി വെെറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചതായി ന്യൂയോർക് ടെെംസ് അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ മരണസംഖ്യ 2,40,000 വരെ ആകാനുള്ള സാധ്യതയുണ്ടെന്നും വെെറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ജനങ്ങൾ സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നാണ് ആരോഗ്യവിദഗ്‌ധരും അറിയിക്കുന്നത്.
കോവിഡ്-19 മഹാമാരിക്കു മുന്നിൽ വിറങ്ങലിച്ചു അമേരിക്ക. ദിനംപ്രതി മരണസംഖ്യ വർധിക്കുന്നത് ട്രംപ് ഭരണകൂടത്തെ ആശങ്കയിലാഴ്‌ത്തുന്നു. വരുന്ന രണ്ട് ആഴ്‌ചക്കാലം ഏറ്റവും വിഷമകരമായ സമയമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ട്രംപ് ആവർത്തിച്ചു. നിലവിലെ സ്ഥിതി വളരെ മോശമാണ് അമേരിക്കയിൽ. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതാണ് പ്രധാന കാരണം. ബ്രസീലിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രകൾ പൂർണ്ണമായി വിലക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് അമേരിക്ക.
ആദ്യദിനമായ ഇന്ന് (ഏപ്രിൽ ഒന്ന്) 0, 1 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുള്ളവർക്കാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യുക. ഏപ്രിൽ രണ്ടിന് 2,3 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുള്ളവർക്കും മൂന്നിന് 4,5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുള്ളവർക്കും ഭക്ഷ്യധാന്യം വിതരണം ചെയ്യും. ഏപ്രിൽ നാലിന് 6,7 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുള്ളവർക്കും അഞ്ചിന് 8,9 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് നമ്പറുള്ളവർക്കുമാണ് സൗജന്യ റേഷൻ വിതരണം ചെയ്യുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us
Highlights