scorecardresearch

നമുക്ക് വോട്ട് ചെയ്തിരുന്നവരെല്ലാം ബിജെപിയിലേക്ക് പോയി: ശശി തരൂര്‍

അവര്‍ എന്തുകൊണ്ട് പോയി എന്ന് മനസ്സിലാക്കാതെ എങ്ങനെയാണ് അവരെ തിരിച്ചുകൊണ്ടുവരിക എന്നും ശശി തരൂർ

അവര്‍ എന്തുകൊണ്ട് പോയി എന്ന് മനസ്സിലാക്കാതെ എങ്ങനെയാണ് അവരെ തിരിച്ചുകൊണ്ടുവരിക എന്നും ശശി തരൂർ

author-image
WebDesk
New Update
Shashi Tharoor, ശശി തരൂർ, Shashi Tharoor on narendra modi, നരേന്ദ്ര മോദി, narendra modi, മോദി സ്തുതി, Shashi Tharoor praises Shashi Tharoor, കോൺഗ്രസ്, BJP, Congress, ബിജെപി, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നവരെല്ലാം ബിജെപിയിലേക്ക് പോയി എന്ന സ്വയം വിമര്‍ശനവുമായി ശശി തരൂര്‍ എംപി. എന്തുകൊണ്ട് ജനങ്ങള്‍ മോദിക്ക് വോട്ട് ചെയ്തു എന്ന് മനസ്സിലാക്കണമെന്നാണ് താന്‍ നേരത്തെ പറഞ്ഞതെന്നും ശശി തരൂര്‍ വ്യക്തമാക്കി. മോദി സ്തുതി വിവാദത്തെ തുടര്‍ന്നാണ് ശശി തരൂര്‍ പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്.

Advertisment

Read Also: മുദ്ര ലോണ്‍ പദ്ധതി പരാജയം; പുതിയ ബിസിനസ് ആരംഭിച്ചത് അഞ്ചില്‍ ഒരാള്‍ മാത്രം

"എന്തുകൊണ്ട് ജനങ്ങള്‍ മോദിക്ക് വോട്ട് ചെയ്തു എന്ന് മനസ്സിലാക്കണം. 2014 ലും 2019 ലും കോണ്‍ഗ്രസിന് വോട്ട് ചെയ്തത് 19 ശതമാനം ജനങ്ങളാണ്. എന്നാല്‍, മോദിയുടെ കീഴില്‍ 2014 ല്‍ ബിജെപിക്ക് 31 ശതമാനം വോട്ട് ലഭിച്ചു. 2019 ല്‍ 37 ശതമാനം വോട്ടും ലഭിച്ചു. ഇതില്‍ ഭൂരിഭാഗം വോട്ടര്‍മാരും കോണ്‍ഗ്രസിന് വോട്ട് ചെയ്ത ജനങ്ങളാണ്. അവരെല്ലാം ബിജെപിയിലേക്ക് പോയിരുന്നു" - ശശി തരൂര്‍ പറഞ്ഞു.

Advertisment

"കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നവരെല്ലാം എന്തുകൊണ്ട് ബിജെപിയിലേക്ക് പോയി എന്ന് മനസ്സിലാക്കണം. അവര്‍ എന്തുകൊണ്ട് പോയി എന്ന് മനസ്സിലാക്കാതെ എങ്ങനെയാണ് അവരെ തിരിച്ചുകൊണ്ടുവരിക? ഞാന്‍ മോദിയെ സ്തുതിക്കുകയല്ല ചെയ്തത്. ഈ വോട്ടര്‍മാരെയെല്ലാം സ്വാധീനിച്ച ഘടകം എന്താണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. നമുക്ക് പറ്റിയ വീഴ്ചകള്‍ പരിശോധിച്ച് അത് തിരുത്തുകയാണ് വേണ്ടത്." - ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: പന്നികളോട് ഗുസ്തി പിടിക്കരുത്, ചളി പറ്റും; തരൂരിന്റെ ഒളിയമ്പ്

നരേന്ദ്ര മോദിയെ ശശി തരൂര്‍ പുകഴ്ത്തിയെന്ന് പറഞ്ഞ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശശി തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. കെ.മുരളീധരന്‍ അതിരൂക്ഷമായ ഭാഷയിലാണ് തരൂരിനെതിരെ സംസാരിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് മോദിയെ സ്തുതിക്കാന്‍ സമ്മതിക്കില്ലെന്നും അങ്ങനെ മോദിയെ സ്തുതിക്കണമെന്നുള്ളവര്‍ക്ക് ബിജെപിയിലേക്ക് പോകാമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. മോദി സ്തുതിയില്‍ കെപിസിസി തരൂരിനോട് വിശദീകരണം ആവശ്യപ്പെടുകയും തരൂര്‍ വിശദീകരണം നല്‍കുകയും ചെയ്തു.

Congress Bjp Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: