/indian-express-malayalam/media/media_files/Pod7B9tZSaYZgV3kDpE9.jpg)
ആസൂത്രണം ചെയ്തു പുറത്തിറക്കിയതാണ് ഈ എക്സിറ്റ് പോളുകളെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു (ഫയൽ ചിത്രം)
ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസ്. 295 സീറ്റില്‍ കൂടുതല്‍ ഇന്ത്യ സഖ്യം നേടുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പങ്കുവച്ചു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസിന്റെ പ്രതികരണം. അനീതിക്ക് മേല്‍ നീതി പുലരുമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
ആസൂത്രണം ചെയ്തു പുറത്തിറക്കിയതാണ് ഈ എക്സിറ്റ് പോളുകളെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു. എക്സിറ്റ് പോളുകള്‍ തള്ളി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും രംഗത്തെത്തി. എക്സിറ്റ് പോളുകള്‍ അശാസ്ത്രീയമാണെന്നും ശശി തരൂർ പറഞ്ഞു. ശരിക്കും ഫലം വരട്ടേയെന്നും തരൂർ പറഞ്ഞു.
പുറത്ത് വന്ന ഭൂരിപക്ഷം സർവേകളും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ വിജയം പ്രവചിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് തരൂരിൻ്റെ പ്രതികരണം. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവന്തപുരത്ത് പന്ന്യൻ രവീന്ദ്രനായിരുന്നു ഇടതു സ്ഥാനാർത്ഥി.
മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോളുകള്‍. 400 സീറ്റ് അവകാശപ്പെടുന്ന എന്‍ഡിഎയ്ക്ക് 358 സീറ്റില്‍ വരെ വിജയം എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികള്‍ക്ക് 37 സീറ്റുകള്‍ വരെയും സർവേകൾ പ്രവചിക്കുന്നുണ്ട്.
എന്‍ഡിടിവിയെ കൂടാതെ മറ്റു ആറ് എക്സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിക്കുന്നതാണ്. റിപ്പബ്ലിക് ഭാരത് - പിമാര്‍ക്ക് (359), ഇന്‍ഡ്യാ ന്യൂസ് -ഡി ഡൈനാമിക്‌സ് (371), റിപ്പബ്ലിക് ഭാരത് - മാറ്റ്‌റസ് (353-368), ദൈനിക് ഭാസ്‌കര്‍ (281-350), ന്യൂസ് നാഷൻ (342-378), ജന്‍ കി ബാത് (362-392) എന്നിങ്ങനെയാണ് പ്രവചനം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.