/indian-express-malayalam/media/media_files/uploads/2023/01/Rahul-Gandhi-FI.jpg)
Photo: Facebook/ Rahul Gandhi
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സ്പീക്കറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. രാജ്യത്തെ രക്ഷിക്കാന്‍ ആവശ്യമെങ്കില്‍ പാര്‍ട്ടി ജയിലില്‍ പോകുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. രാഹുലിനെ അയോഗ്യനാക്കാനുള്ള നീക്കം നമ്മുടെ ജനാധിപത്യത്തിന് ദോഷമാണെന്ന് ശശി തരൂര്‍ എംപിയും പ്രതികരിച്ചു.
രാഹുലിനെ അയോഗ്യനാക്കാന്‍ ബിജെപി എല്ലാ വഴികളും ഉപയോഗിച്ചു. സത്യം പറയുന്നവരെ നിലനിര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ ജെപിസിക്കായുള്ള ഞങ്ങളുടെ ആവശ്യം ഞങ്ങള്‍ തുടരും. ജനാധിപത്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ ജയിലില്‍ പോകുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ലമെന്റിന് പുറത്ത് പറഞ്ഞു.
കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളില്‍ എടുത്ത നടപടി അതിവേഗത്തിലുള്ളതാണെന്നും തന്നെ അമ്പരപ്പിച്ചുവെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു. ഇത് നമ്മുടെ ജനാധിപത്യത്തിന് ദോഷകരമാണ്.'അദ്ദേഹം പറഞ്ഞു. ''ഞങ്ങള്‍ ഈ പോരാട്ടത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇത് ഞങ്ങളെ ഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട അദാനിമെഗാഅഴിമതിയില്‍ ജെപിസിക്ക് പകരം രാഹുല്‍ ഗാന്ധി അയോഗ്യനായി നില്‍ക്കുന്നു'' ജയറാം രമേശും ട്വിറ്ററില്‍ കുറിച്ചു.
I’m stunned by this action and by its rapidity, within 24 hours of the court verdict and while an appeal was known to be in process. This is politics with the gloves off and it bodes ill for our democracy. pic.twitter.com/IhUVHN3b1F
— Shashi Tharoor (@ShashiTharoor) March 24, 2023
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം തിടുക്കത്തിലുള്ള അയോഗ്യതക്കെതിരെ ചോദ്യം ഉന്നയിച്ചു. മാര്‍ച്ച് 23-ന് വിധി, മാര്‍ച്ച് 24-ന് അയോഗ്യത. സിസ്റ്റം നീങ്ങിയ വേഗത അതിശയകരമാണ്. ചിന്തിക്കുന്നതിനോ മനസ്സിലാക്കുന്നതിനോ നിയമപരമായ അവലോകനത്തിനായി സമയം അനുവദിക്കുന്നതിനോ സമയം ചെലവഴിക്കുന്നില്ല. വ്യക്തമായും, ബിജെപി പാര്‍ട്ടിയിലോ സര്‍ക്കാരിലോ മിതത്വത്തിന്റെ ശബ്ദമില്ല. പാര്‍ലമെന്ററി ജനാധിപത്യത്തിന് മറ്റൊരു ക്രൂരമായ പ്രഹരം ഏറ്റുവാങ്ങി എന്നതാണ് ഫലം, '' ചിദംബരം പറഞ്ഞു.
मोदी सरकार को सबसे ज़्यादा डर श्री @RahulGandhi व कांग्रेस पार्टी से लगता है।
— Mallikarjun Kharge (@kharge) March 24, 2023
लोकतंत्र की हत्या करने लिए उन्होंने श्री गाँधी की संसद सदस्यता रद्द की है।वो सच बोलने वालों का मुँह बंद करना चाहते हैं।
देशवासी ये तानाशाही नहीं सहेंगे।
लोकतंत्र की हिफ़ाज़त के लिए हम जेल तक जाएँगे। pic.twitter.com/bxvwwJik5U
സത്യത്തിനായുള്ള രാഹുല്‍ ഗാന്ധിയുടെ പോരാട്ടം തടയാനുള്ള ഗൂഢാലോചനയായാണിതെന്ന് കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ പറഞ്ഞു. അദാനിക്കും പ്രധാനമന്ത്രി മോദിക്കുമെതിരെ രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ ഉന്നയിച്ച ദിവസം തന്നെ അദ്ദേഹത്തെ നിശബ്ദനാക്കാന്‍ ഈ ഗൂഢാലോചന ആരംഭിച്ചു. ബിജെപി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ, ഏകാധിപത്യ മനോഭാവത്തിന്റെ വ്യക്തമായ ഉദാഹരണമാണിത്''അദ്ദേഹം പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തി. പ്രധാനമന്ത്രി മോദിയുടെ പുതിയ ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കള്‍ ബിജെപിയുടെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ അവരുടെ പ്രസംഗത്തിന് അയോഗ്യരാക്കപ്പെടുന്നു. ഇന്ന് നമ്മുടെ ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിച്ചു,' തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞു.
In PM Modi’s New India, Opposition leaders have become the prime target of BJP!
— Mamata Banerjee (@MamataOfficial) March 24, 2023
While BJP leaders with criminal antecedents are inducted into the cabinet, Opposition leaders are disqualified for their speeches.
Today, we have witnessed a new low for our constitutional democracy
അയോഗ്യതയ്ക്കെതിരെ പ്രതികരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് ഡെറക് ഒബ്രിയന്‍ പറഞ്ഞു. ''പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാന്‍ ബിജെപി തീവ്രശ്രമത്തിലാണ്. അവര്‍ നിരാശരാണെന്ന് ഞങ്ങള്‍ക്കറിയാം. അവര്‍ ശബ്ദം നിശബ്ദമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. അവര്‍ ഏതറ്റ േവരെ പോകുമെന്ന് ഞങ്ങള്‍ക്കറിയാം അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ലജ്ജാകരവും നിര്‍ഭാഗ്യകരവുമാണെന്ന് ആര്‍ജെഡി എംപി മനോജ് കെ ഝാ പറഞ്ഞു. ''പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത ഏടാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ തീരുമാനത്തിന്റെ തീവ്രത… അടിസ്ഥാനരഹിതമായ വസ്തുതകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തില്‍. ജനാധിപത്യം പ്രതിസന്ധിയിലാണെന്ന് രാഹുല്‍ ഗാന്ധി കേംബ്രിഡ്ജില്‍ പറഞ്ഞത് ശരിയാണെന്ന് നിങ്ങള്‍ തെളിയിച്ചു. നിങ്ങള്‍ക്ക് ജനാധിപത്യത്തോട് യാതൊരു ബഹുമാനവുമില്ല. ഈ സ്വേച്ഛാധിപത്യ മനോഭാവത്തെ പരാജയപ്പെടുത്താന്‍ എല്ലാ പാര്‍ട്ടികളും സാധാരണ സമൂഹവും ജനങ്ങളും ഒന്നിച്ച് നില്‍ക്കണമെന്ന് ഞാന്‍ കരുതുന്നു. രാഹുല്‍ ഗാന്ധിയെ കുറിച്ച്… ഇത് ജനാധിപത്യത്തിന്റെ മരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും ഝാ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനുള്ള നീക്കം ജനാധിപത്യത്തെ കൊല്ലുകയാണെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ''കള്ളന്‍, കള്ളന്‍ എന്ന് വിളിക്കുന്നത് നമ്മുടെ രാജ്യത്ത് കുറ്റമായി മാറിയിരിക്കുന്നു. കള്ളന്മാര്‍ ഇപ്പോഴും സ്വതന്ത്രരാണ്, രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടു. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും സമ്മര്‍ദ്ദത്തിലാണ്,'' ഉദ്ധവ് പറഞ്ഞു.
ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി ഇതിനെ പ്രതികാരവും ലജ്ജാകരവുമായ നടപടിയെന്നാണ് വിശേഷിപ്പിച്ചത്. കൂട്ടിലടച്ച ജനാധിപത്യത്തിന്റെ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് ഈ അയോഗ്യത വീണ്ടും തെളിയിക്കുന്നു,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയെ ന്യായീകരിച്ച് കേന്ദ്ര നിയമ സഹമന്ത്രിയും നീതിന്യായ സഹമന്ത്രിയുമായ എസ് പി എസ് ബാഗേല്‍ ഇത് നിയമപരമാണ് എന്ന് വിശേഷിപ്പിക്കുകയും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ് എന്നും പറഞ്ഞു.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും കോണ്‍ഗ്രസ് നേതാവിന് പാര്‍ലമെന്റില്‍ സത്യത്തില്‍ നിന്ന് വളരെ അകലെ പോകുന്ന ശീലമുണ്ടെന്ന് പറഞ്ഞു. 'നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ രാഹുല്‍ ഗാന്ധി ജാമ്യത്തിലാണ്. പാര്‍ലമെന്റില്‍ സത്യത്തില്‍ നിന്ന് വളരെ ദൂരെ പോകുന്ന ശീലം അദ്ദേഹത്തിനുണ്ട്. താന്‍ പാര്‍ലമെന്റിനും നിയമത്തിനും രാജ്യത്തിനും അതീതനാണ്, താന്‍ വിശേഷാധികാരിയും ഗാന്ധി കുടുംബത്തിന് എന്തും ചെയ്യാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.