/indian-express-malayalam/media/media_files/Fz00nDuWhBDgkrGqyRqU.jpg)
കോൺഗ്രസിൻ്റെ 2019ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ഹൈലൈറ്റ് ആയിരുന്നു ന്യായ് അല്ലെങ്കിൽ ന്യൂന്തം ആയ് യോജന.
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് മുന്നോടിയായി, 2019ലെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന 'ന്യായ്' പദ്ധതിയെ ബുധനാഴ്ച വീണ്ടും പൊടിതട്ടിയെടുത്ത് പുനരുജ്ജീവിപ്പിച്ച് കോൺഗ്രസ്. പാർട്ടി അധികാരത്തിൽ വന്നാൽ എല്ലാ ദരിദ്ര കുടുംബത്തിലേയും ഒരു സ്ത്രീക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ സഹായധനം നൽകുമെന്ന് പാർട്ടി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിലെ പുതിയ നിയമനങ്ങളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകുമെന്നും പാർട്ടി അറിയിച്ചു.
കോൺഗ്രസിൻ്റെ 2019ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ ഹൈലൈറ്റ് ആയിരുന്നു 'ന്യായ്' അല്ലെങ്കിൽ 'ന്യൂന്തം ആയ് യോജന'. രാജ്യത്തെ ഏറ്റവും ദരിദ്രരായ, ജനസംഖ്യയുടെ 20 ശതമാനം വരുന്ന അഞ്ച് കോടി കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ നൽകുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. കഴിയുന്നത്ര ബാങ്ക് അക്കൗണ്ടുള്ള കുടുംബത്തിലെ ഒരു സ്ത്രീയുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുമെന്നും അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ പ്രേരിപ്പിക്കുമെന്നും അന്നത്തെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു.
ബുധനാഴ്ച മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ നടന്ന വനിതാ റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും, മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയും ഒരു വീഡിയോ പ്രസ്താവനയിലൂടെ അഞ്ച് 'മഹിളാ ന്യായ്' ഗ്യാരണ്ടികൾ പ്രഖ്യാപിച്ചു.
വാഗ്ദാനങ്ങളിൽ ആദ്യത്തേതാണ് 'മഹാലക്ഷ്മി ഗ്യാരൻ്റി'. ഇതിലൂടെ ദരിദ്രരായ ഓരോ കുടുംബത്തിലെയും ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപ നൽകും. വാഗ്ദാനത്തിൻ്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ചോ, പരിരക്ഷിക്കപ്പെടുമെന്ന് കണക്കാക്കിയ കുടുംബങ്ങളുടെ എണ്ണത്തെക്കുറിച്ചോ കോൺഗ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
എത്ര കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന ചോദ്യത്തിന്, ഛത്തീസ്ഗഡ് മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് പ്രകടന പത്രിക കമ്മിറ്റി കൺവീനറുമായ ടി.എസ്. സിങ് ദിയോ ഇന്ത്യൻ എക്സ്പ്രസിന് മറുപടി നൽകി. “ഇന്ത്യ ഗവൺമെൻ്റ് സെൻസസ് ചെയ്യുന്നതിനായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്. സർക്കാർ അത് ചെയ്തുകഴിഞ്ഞാൽ ഞങ്ങൾക്ക് സ്ത്രീകളുടെ കണക്ക് തിരിച്ചറിയാനാകും. വിവിധ സമിതികളുടെ കണക്കുകൾ ഉണ്ട്. പക്ഷേ അവ പൊരുത്തപ്പെടുന്നില്ല. അതിനാൽ വ്യക്തമായും, ഇത് സർക്കാർ ചെയ്യേണ്ട ഒരു കാര്യമാണ്”
“ഒരു കണക്ക് പ്രകാരം ദരിദ്ര കുടുംബങ്ങളുടെ എണ്ണം 6-7 ശതമാനമാണെന്ന് പറയുന്നു. മറ്റൊരാൾ ഇത് 12 ശതമാനമായി കണക്കാക്കുന്നു. വേറൊരാൾ ഇത് 15-16 ശതമാനമായി കണക്കാക്കുന്നു. സെൻസസുമായി സർക്കാർ മുന്നോട്ട് പോയിട്ടില്ല. 2011ലെ സെൻസസിൻ്റെ കണക്കുകൾ മാത്രമാണ് ഞങ്ങളുടെ പക്കലുള്ളത്. എന്നാൽ അതൊരു പ്രശ്നമല്ല. ഇത് നേടിയെടുക്കേണ്ട ഒരു ലക്ഷ്യമാണ്. അത് നടപ്പിലാക്കും,” അദ്ദേഹം പറഞ്ഞു.
Read More:
- ബെംഗളൂരു കഫേ സ്ഫോടനക്കേസിൽ പുതിയ വഴിത്തിരിവ്; നിർണായകമായത് സിസിടിവി ദൃശ്യം?
- 22,217 ഇലക്ടറൽ ബോണ്ടുകൾ വാങ്ങി; 22,030 എണ്ണം പിൻവലിച്ചു; സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങൾ പുറത്ത്
- റഷ്യൻ 'യുദ്ധ വിസ' കേസിൽ മുഖ്യപ്രതി ബിജെപി നേതാവിന്റെ മകൻ; നിഗൂഢ ഓഫീസ് തിരഞ്ഞ് സിബിഐ
- മുബൈ സെൻട്രൽ ഇനി 'നാനാ ജഗന്നാഥ് സ്റ്റേഷൻ;' 8 റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ അനുമതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.