scorecardresearch

മതവികാരം വ്രണപ്പെട്ടുവെന്ന പരാതി: തിരുമല ക്ഷേത്രത്തിന് സമീപം ഹോട്ടൽസിന് പുതിയ സ്ഥലം; പിന്നാലെ വിമർശനം

സംസ്ഥാനത്തിന് 250 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കുന്നതാണ് ഈ നീക്കം എന്നാണ് സർക്കാരിൻ്റെ അവകാശവാദം.1999 മുതലാണ് ഇവിടുത്തെ ഭൂമിതർക്കം ആരംഭിക്കുന്നത്

സംസ്ഥാനത്തിന് 250 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കുന്നതാണ് ഈ നീക്കം എന്നാണ് സർക്കാരിൻ്റെ അവകാശവാദം.1999 മുതലാണ് ഇവിടുത്തെ ഭൂമിതർക്കം ആരംഭിക്കുന്നത്

author-image
WebDesk
New Update
chandrababu naidu

ചന്ദ്രബാബു നായിഡു

അമരാവതി: തിരുമല‌ ക്ഷേത്രത്തിന് സമീപത്തുള്ള നിർദ്ദിഷ്ട ഒബ്‌റോയ് ഹോട്ടൽസ് റിസോർട്ടിനെച്ചൊല്ലിയുള്ള ദീർഘകാല ഭൂമി തർക്കത്തിന് പരിഹാരമാകുന്നു. മതവികാരങ്ങളെ മാനിച്ചുകൊണ്ട് പദ്ധതിക്ക് സൗകര്യമൊരുക്കുന്നതിനായി മറ്റൊരു ഭൂമി കണ്ടെത്തി നൽകി പ്രശ്നപരിഹാരം ഉണ്ടാക്കിയെന്നാണ് ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ അവകാശപ്പെടുന്നത്. സംസ്ഥാനത്തിന് 250 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കുന്നതാണ് ഈ നീക്കം എന്നാണ് സർക്കാരിൻ്റെ അവകാശവാദം.

Advertisment

Also Read:ചീഫ് ജസ്റ്റിസിൻറെ ബന്ധുവിനെ ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാർശ; സുതാര്യതയെ ബാധിക്കുമെന്ന് വിമർശനം

1999 മുതലാണ് ഇവിടുത്തെ ഭൂമിതർക്കം ആരംഭിക്കുന്നത്. തീർത്ഥാടകർക്കായി ഒരു സന്ദർശക മേഖല വികസിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് 1999ൽ തിരുപ്പതി ഗ്രാമീണ മേഖലയിലെ പേരൂർ ഗ്രാമത്തിലെ 50 ഏക്കർ ഭൂമി ഏറ്റെടുത്തു. 2021 നവംബറിൽ, അന്നത്തെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി സർക്കാർ ഈ ഭൂമിയിൽ നിന്ന് 20 ഏക്കർ ഒബ്‌റോയ് ഗ്രൂപ്പിന്റെ മുംതാസ് ഹോട്ടൽസ് ലിമിറ്റഡ് എന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന് ഒരു ആഡംബര റിസോർട്ടിനായി അനുവദിച്ചു. എസ്പിവിയുടെ പേര് മുംതാസ് ഹോട്ടൽസ് എന്നാണെന്ന് ചൂണ്ടിക്കാണിച്ച് ഒരു വിഭാ​ഗം ഭക്തർ രം​ഗത്ത് വരികയായിരുന്നു. അത്തരമൊരു പേരുള്ള ഒരു പദ്ധതി വെങ്കിടേശ്വരന്റെ പുണ്യസ്ഥലത്തിനടുത്തുള്ള ഒരു ഭൂമിയിൽ അനുചിതമാണെന്നായിരുന്നു അവരുടെ വാദം.

തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് 2024 നവംബർ 18-ന് പുറത്തിറക്കിയ ഒരു പ്രമേയത്തിൽ ഈ നീക്കം റദ്ദാക്കണമെന്ന് സർക്കാരിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചിരുന്നു. പ്രദേശത്തിന്റെ പവിത്രതയും ആത്മീയതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ടിടിഡിയുടെ പ്രമേയം തീർത്ഥാടകരുടെ ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

Advertisment

Also Read:ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരം; ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

യഥാർത്ഥ ഭൂമി തിരിച്ചുപിടിച്ച് ഒരു ബദൽ സ്ഥലം നിർദ്ദേശിക്കാൻ ഇതിന് പിന്നാലെ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ടിടിഡിയോട് നിർദ്ദേശിച്ചു. ഇത് പ്രകാരമുള്ള സ്ഥല കൈമാറ്റ ധാരണ 2025 ജൂലൈയിൽ ടിടിഡി ബോർഡ് അംഗീകരിക്കുകയായിരുന്നു. 20 ഏക്കർ വരുന്ന പുതിയ സ്ഥലം വിവാദ സ്ഥലത്ത് നിന്നും ഏകദേശം രണ്ടോ മൂന്നോ കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

ഇതിന് പിന്നാലെ 2025 ഓഗസ്റ്റ് 7 ന് പുതിയൊരു സർക്കാർ ഉത്തരവ് വഴി മുംതാസ് ഹോട്ടലുകൾക്ക് നേരത്തെ സ്ഥലം അനുവദിച്ച ഉത്തരവ് സർക്കാർ ഔദ്യോഗികമായി റദ്ദാക്കി. പിന്നാലെ പുതിയ ക്രമീകരണം അന്തിമമാക്കുന്നതിനായി ടൂറിസം വകുപ്പ് ടിടിഡി നിർദ്ദേശിച്ച ബദൽ ഭൂമി ഏറ്റെടുത്തു. ഈ നടപടിക്രമം പൂർത്തിയാക്കിയതിന് ശേഷമാണ് സ്ഥലം ഒബ്‌റോയ് ഗ്രൂപ്പിന് അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2025 ഓഗസ്റ്റ് 22 ന് നടന്ന ഒരു യോഗത്തിൽ സംസ്ഥാന നിക്ഷേപ പ്രോത്സാഹന കമ്മിറ്റി ഇത് സംബന്ധിച്ച മുഴുവൻ നടപടിക്രമങ്ങളും അം​ഗീകരിക്കുകയായിരുന്നു.

Also Read:ജമ്മു കശ്മീരിലെ ദോഡയില്‍ മേഘവിസ്‌ഫോടനം: മിന്നല്‍ പ്രളയത്തില്‍ നാല് മരണം

എന്നാൽ ഈ നീക്കത്തിനെതിരെ വൈഎസ്ആർ കോൺഗ്രസ് രം​ഗത്ത് വന്നിട്ടുണ്ട്. ടിടിഡിയുടെ വിലയേറിയ സ്വത്ത് കൈമാറാൻ നായിഡു സർക്കാർ "ഗൂഢാലോചന" നടത്തിയതായി വൈഎസ്ആർസിപിയുടെ മുതിർന്ന നേതാവും മുൻ ടിടിഡി ചെയർമാനുമായ ബി കരുണാകർ റെഡ്ഡി ആരോപിച്ചു. ക്ഷേത്രത്തിനടുത്തുള്ള പ്രധാന ഭൂമി കുറഞ്ഞ മൂല്യമുള്ള ഗ്രാമീണ പ്ലോട്ടിനായി കൈമാറ്റം ടിടിഡിക്ക് ഗണ്യമായ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും ശ്രീ റെഡ്ഡി ആരോപിച്ചു.

നിക്ഷേപകരെ പിന്തിരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള "തെറ്റായ വിവരണം" ആണിതെന്നാണ് തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് വ്യക്തമാക്കുന്നത്. ചന്ദ്രബാബു സർക്കാരിന്റെ നടപടി ടിടിഡിയുടെ അഭ്യർത്ഥനയ്ക്കും പൊതുജനവികാരത്തിനും അനുസരിച്ചുള്ള പ്രതികരണമാണെന്നാണ് ടിഡിപി വക്താവ് ജ്യോത്സ്ന തിരുനഗരി ചൂണ്ടിക്കാട്ടിയത്.

Read More: ആർ.എസ്.എസ് ഗണഗീതം ആലപിച്ച‌ സംഭവം; മാപ്പ് പറഞ്ഞ് ഡി കെ ശിവകുമാർ

thirupathi temple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: