/indian-express-malayalam/media/media_files/2025/02/10/YUL23YPksYzsmxSWZ1LM.jpg)
പ്രതീകാത്മക ചിത്രം
വായ്പയെടുത്താണ് ഭൂരിഭാഗം ആളുകളും തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നത്. വീടാകട്ടെ, വാഹനം ആകട്ടെ സാധാരണക്കാർക്ക് ലോണെടുക്കാതെ ഈ സ്വപ്‌നങ്ങൾ പൂർത്തികരിക്കാൻ കഴിയില്ല. എന്നാൽ മാസാമാസം കൃത്യമായി ഇഎംഐ അടച്ചു തീർത്താൻ ബാധ്യത കഴിഞ്ഞു എന്നാണ് പലരുടെയും ധാരണ. ലോൺ ക്ലോസ് ചെയ്തു കഴിഞ്ഞാലും ചെയ്ത് തീർക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ കൃത്യമായി ശ്രദ്ധിച്ചില്ലേൽ കിട്ടുന്നതാകട്ടെ മുട്ടൻ പണിയും. ലോൺ ക്ലോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിശോധിക്കാം.
നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ്
ബാങ്കിന് നൽകാനുള്ള ബാധ്യതകളെല്ലാം തീർത്തു എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റാണ് നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി). ലോൺ ക്ലോസ് ചെയ്താൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ ബാങ്ക് എൻഒസി നൽകണം. ലോൺ എടുത്തു വാങ്ങുന്ന വാഹനം ലോൺ കാലാവധിക്ക് മുൻപായി വിൽക്കുന്നതിനായി ബാങ്കിൽ നിന്ന് നോ ഓബ്‌ജെക്ക്ഷൻ സർട്ടിഫിക്കറ്റ് വേണം. അതു ലഭിച്ചില്ലെങ്കിൽ ആർസി ബുക്കിൽ പേരുമാറ്റാൻ സാധിക്കില്ല.
ഹൈപ്പോത്തിക്കേഷൻ
വാഹന വായ്പയാണെങ്കിൽ ആർസി ബുക്കിൽ ഹൈപ്പോത്തിക്കേഷൻ വിവരങ്ങളിൽ ലോൺ നൽകുന്ന ബാങ്കിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടാകും. ആർസി ബുക്കിൽ നിന്ന് ബാങ്കിന്റെ പേര് ഒഴിവാക്കിയാൽ മാത്രമേ വാഹനം പൂർണ്ണമായും ഉടമയുടേതാകൂ. ഇതിനായി ബാങ്കിൽ നിന്ന് അതാത് ആർടിഒയുടെ പേരിലേക്ക് ലഭിക്കുന്ന എൻഒസി സർട്ടിഫിക്കറ്റും ചേർത്ത് അപേക്ഷ സമർപ്പിക്കണം. കൂടാതെ ഇൻഷുറൻസ് കമ്പനിക്കും ഹൈപ്പോത്തിക്കേഷൻ മാറ്റിക്കിട്ടാൻ അപേക്ഷ സമർപ്പിക്കണം.
ലോൺ ക്ലോസ് ചെയ്യണം
ഇഎംഐ അടച്ചു തീർത്താൽ ലോൺ ക്ലോസ് ചെയ്യാൻ മറക്കരുത്. കാരണം അടുത്ത തവണ ലോൺ എടുക്കുമ്പോൾ ആക്ടീവ് ലോൺ ഉണ്ടെങ്കിൽ സിബിൽ സ്‌കോർ കുറയും. ഇതുമൂലം ചിലപ്പോൾ പുതിയ ലോൺ ലഭിക്കുന്നതുവരെ തടയപ്പെട്ടേക്കാം.
സിബിൽ സ്‌കോർ പരിശോധിക്കണം
ഏതൊരു ലോൺ ക്ലോസ് ചെയ്യുമ്പോഴും സിബിൽ സ്‌കോർ പരിശോധിക്കണം. സിബിൽ സ്‌കോറിന്റെ അടിസ്ഥാനത്തിലാകും തുടർന്നും ലോൺ ലഭിക്കുന്നത്. ക്ലോസ് ചെയ്ത ലോണിന്റെ ഇംഎഎ അടച്ചതിന്റെ വിവരങ്ങൾ, മറ്റ് ഏതെങ്കിലും ലോൺ ക്ലോസാകാതെ കിടപ്പുണ്ടോ തുടങ്ങിയ വിവരങ്ങൾ സിബിൽ സ്‌കോർ പരിശോധിച്ചാൽ മാത്രമേ അറിയാനാകു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.