scorecardresearch

Citizenship Amendment Act protests Highlights: പ്രതിഷേധം ശക്തം; ഉത്തർപ്രദേശിലെ പ്രക്ഷോഭത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു

Citizenship Amendment Act protests Live Updates: യുപിയിലെ 15 ലധികം ജില്ലകളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നു.

Citizenship Amendment Act protests Live Updates: യുപിയിലെ 15 ലധികം ജില്ലകളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നു.

author-image
WebDesk
New Update
Citizenship Amendment Act protests Highlights: പ്രതിഷേധം ശക്തം; ഉത്തർപ്രദേശിലെ പ്രക്ഷോഭത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു

Citizenship Amendment Act protests Highlights: ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയിൽ രാജ്യത്തുടനീളം സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളായ ബുലന്ദ്‌ഷഹർ, മീററ്റ്, മുസാഫർനഗർ എന്നിവിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമാവുകയും ഇന്റർനെറ്റ് സേവനം റദ്ദാക്കുകയും ചെയ്തു.

Advertisment

ബുലന്ദ്‌ഷഹറിൽ പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ കത്തിച്ചു. ലിസാർ ഗേറ്റിൽ കല്ലെറിഞ്ഞതിനെത്തുടർന്ന് മീററ്റ് പൊലീസ് ലാത്തിചാർജ് നടത്തി. യുപിയിലെ 15 ലധികം ജില്ലകളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നു. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെട്ടു

ഡൽഹിയിലും പ്രതിഷേധം ശക്തമായി. ആറുമണിയോടെയാണ് രാജ്യതലസ്ഥാനത്ത് സംഘർഷം ഉടലെടുത്തത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. നിരവധിയാളുകൾക്ക് മാരകമായ പരുക്കുകളേറ്റട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

Read Also: Explained: How Section 144 CrPC works: എന്താണ് സെക്ഷന്‍ 144? പ്രയോഗത്തില്‍ വരുന്നതെങ്ങനെ?

Advertisment

കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധങ്ങളിൽ രാജ്യത്ത് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മംഗളൂരുവിൽ രണ്ട് പേരും ഉത്തർപ്രദേശിൽ ഒരാളും കൊല്ലപ്പെട്ടു. മംഗളൂരുവിൽ പരക്കെ അക്രമങ്ങളുണ്ടായി. ദക്ഷിണ കര്‍ണാടകയിലും മംഗളൂരുവിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇവിടങ്ങളില്‍ 48 മണിക്കൂറത്തേക്ക് ഇന്റർനെറ്റ് സൗകര്യം റദ്ദാക്കിയിട്ടുണ്ട്. മംഗളൂരു കമ്മീഷണറേറ്റ് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്‌പ്പിലാണ് മംഗളൂരുവിൽ രണ്ട് പേർ കൊല്ലപ്പെട്ടത്. രാത്രി ഏറെ വെെകിയാണ് രണ്ട് പേർ കൊല്ലപ്പെട്ട വിവരം പൊലീസ് പുറത്തുവിടുന്നത്.

Live Blog

Citizenship Amendment Act (CAA) protest Today Live Updates: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ആളിക്കത്തുന്നു














Highlights

    20:30 (IST)20 Dec 2019

    ഉത്തർപ്രദേശിലെ പ്രക്ഷോഭത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു

    ബുലന്ദ്‌ഷഹറിൽ പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ കത്തിച്ചു. ലിസാർ ഗേറ്റിൽ കല്ലെറിഞ്ഞതിനെത്തുടർന്ന് മീററ്റ് പൊലീസ് ലാത്തിചാർജ് നടത്തി. യുപിയിലെ 15 ലധികം ജില്ലകളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നു. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെട്ടു

    19:51 (IST)20 Dec 2019

    വിശദീകരണവുമായി ആഭ്യന്തര വകുപ്പ്

    19:02 (IST)20 Dec 2019

    ഡൽഹിയിൽ കൂടുതൽ മെട്രോ സ്റ്റേഷനുകൾ അടയ്ക്കുന്നു

    പ്രതിഷേധം ശക്തമായതോടെ സുരക്ഷ മുൻനിർത്തി ഡൽഹിയിലെ 16 മെട്രോ സ്റ്റേഷനുകൾ കൂടി അടച്ചു. സെൻട്രൽ സെക്രട്ടറിയേറ്റ്, ചൗരി ബസാർ, ചാന്ദിനി ചൗക്ക്, രാജീവ് ചൗക്ക്, ഡൽഹി ഗേറ്റ്, ലാൽ ഖില, ജമ മസ്ജിദ്, ഖാൻ മാർക്കറ്റ്, ജൻപത്, പ്രഗാട്ടി മെയ്ഡൻ, മണ്ഡി ഹൗസ്, ജാമിയ മിലിയ ഇസ്ലാമിയ, ജഫ്രാബാദ്, മോജ്പുർ, ശിവ് വിഹാർ, ജോഹ്‌റി എൻക്ലേവ്. എന്നീ സ്റ്റേഷനുകളാണ് അടച്ചത്.

    18:18 (IST)20 Dec 2019

    ഡൽഹിയിൽ പ്രതിഷേധം ശക്തം

    പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം ശക്തം. നിരവധി ആളുകളാണ് രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നത്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തിചാർജും നടത്തി.

    17:59 (IST)20 Dec 2019

    ജാമിയ മിലിയ വിദ്യാർഥികൾ വീണ്ടും തെരുവിൽ

    17:30 (IST)20 Dec 2019

    രാജീവ് ചൗക്കിലും മെട്രോ സ്റ്റേഷൻ അടച്ചു

    17:00 (IST)20 Dec 2019

    മഹാരാഷ്ട്രയിലെ ഭിവണ്ടിയിലും ശക്തമായ പ്രതിഷേധം

    പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരെ മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ പ്രതിഷേധം. പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് പ്രദേശത്ത് സ്‌കൂളുകളും കോളേജുകളും കടകളും അടച്ചു. (എക്‌സ്പ്രസ് ഫോട്ടോ: ദീപക് ജോഷി)publive-image

    16:56 (IST)20 Dec 2019

    ഡി‌എം‌ആർ‌സി: ജോഹ്രി എൻ‌ക്ലേവ്, ശിവ് വിഹാർ, ദിൽ‌ഷാദ് ഗാർഡൻ എന്നിവയുടെ പ്രവേശന കവാടങ്ങൾ അടച്ചു

    ജോഹ്രി എന്‍ക്ലേവ്, ശിവ വിഹാര്‍, ദില്‍ഷാദ് ഗാര്‍ഡന്‍ എന്നിവയുടെ പ്രവേശന കവാടങ്ങള്‍ അടച്ചിരിക്കുന്നു. ഈ സ്റ്റേഷനില്‍ ട്രെയിനുകള്‍ നിര്‍ത്തുകയില്ലെന്ന് ഡല്‍ഹി മെട്രോ കോര്‍പ്പറേഷന്‍ അറിയിച്ചു

    16:55 (IST)20 Dec 2019

    ഉത്തർപ്രദേശിൽ പ്രതിഷേധം അക്രമാസക്തം; വാഹനങ്ങൾ കത്തിച്ചു

    പൗരത്വ നിയമ ഭേദഗതിയിൽ രാജ്യത്തുടനീളം സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളായ ബുലന്ദ്‌ഷഹർ, മീററ്റ്, മുസാഫർനഗർ എന്നിവിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമാവുകയും ഇന്റർനെറ്റ് സേവനം റദ്ദാക്കുകയും ചെയ്തു. ബുലന്ദ്‌ഷഹറിൽ പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ കത്തിച്ചു. ലിസാർ ഗേറ്റിൽ കല്ലെറിഞ്ഞതിനെത്തുടർന്ന് മീററ്റ് പൊലീസ് ലാത്തിചാർജ് നടത്തി. യുപിയിലെ 15 ലധികം ജില്ലകളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നു.

    14:46 (IST)20 Dec 2019

    കിംവദന്തികൾ വിശ്വസിക്കരുത്; വിദ്യാർഥികളോട് ജാമിയ വിസി

    കിംവദന്തിള്‍ വിശ്വസിക്കരുതെന്ന് വിദ്യാര്‍ഥികളോട് ജാമിയ മില്ലിയ ഇസ്ലാമിയ വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച കത്തില്‍, വാഴ്‌സിറ്റി തങ്ങളോടൊപ്പമുണ്ടെന്നും അവര്‍ക്ക് 'സമ്പൂര്‍ണ്ണ സാമ്പത്തികവും വൈകാരികവുമായ പിന്തുണ' നല്‍കുമെന്നും അവര്‍ ഉറപ്പ് നല്‍കി. ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ മുന്‍പന്തിയിലാണ്. ഡിസംബര്‍ 15 ന് കാമ്പസിലെ പോലീസിന്റെ പ്രവേശനം അപലപനീയമാണെന്ന് അക്തര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ അവര്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

    13:31 (IST)20 Dec 2019

    അക്രമങ്ങൾക്കെതിരെ ശക്തമായ നടപടെയന്ന് സ്മൃതി ഇറാനി

    'പൗരത്വ നിയമം ഇന്ത്യയിലെ ഒരു പൗരന്റെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നില്ല. അക്രമകാരികള്‍ക്ക് പിന്തുണ നല്‍കുന്ന ആളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഞാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു,'' 

    13:29 (IST)20 Dec 2019

    ഷർമിഷ്ഠ മുഖർജിയേയും മറ്റ് 49 സ്ത്രീകളെയും മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി

    അമിത് ഷായുടെ വസതിക്ക് പുറത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയെ ഡല്‍ഹി പ്രദേശ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. 

    12:48 (IST)20 Dec 2019

    മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കും: മുഖ്യമന്ത്രി

    മംഗലാപുരത്ത് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പോർട്ടർമാരെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കുന്നത് ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി കർണാടക പോലീസുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

    12:43 (IST)20 Dec 2019

    ജമാ മസ്ജിദിലേക്കുള്ള യാത്രാമധ്യേയാണ് താനെന്ന് ചന്ദ്രശേഖർ ആസാദ്

    തന്റെ അറസ്റ്റിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ദയവായി ചെവികൊടുക്കരുതെന്നും താൻ ഉടൻ ജമാ മസ്ജിദിൽ എത്താൻ പോകുന്നുന്നുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. 

    12:17 (IST)20 Dec 2019

    മംഗളൂരു വെടിവയ്പ്പ്: വടക്കൻ കേരളത്തിൽ അതീവ ജാഗ്രത

    മംഗളൂരുവില്‍ വ്യാഴാഴ്ച നടന്ന പോലീസ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കാന്‍ കേരള പോലീസിന് നിര്‍ദേശം നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വയനാട്, കോഴിക്കോട്, കാസറഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം

    11:20 (IST)20 Dec 2019

    പ്രതിഷേധവുമായി വന്നവർക്ക് മുന്നിൽ ദേശീയ ഗാനം ആലപിച്ച് ബെംഗളൂരു ഡിസിപി

    പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം നടക്കുകയാണ്. ചിലയിടത്ത് അക്രമങ്ങൾ നടക്കുന്നു. ചിലയിടത്ത് വേറിട്ട പ്രതിഷേധങ്ങളിലൂടെ വിദ്യാർഥികൾ കണ്ടു നിൽക്കുന്ന പൊലീസുകാരുടെ ഉൾപ്പെടെ ഹൃദയങ്ങൾ കീഴടക്കുന്നു. അതിനിടെയാണ് ബെംഗളൂരു ഡിസിപിചേതൻ സിം​ഗ് രാത്തോർ തിഷേധത്തിൽ പങ്കെടുത്തവരോട് ദേശീയ ​ഗാനം ആലപിച്ച് പിരിഞ്ഞു പോകാൻ ആവശ്യപ്പെടുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. Read More

    11:07 (IST)20 Dec 2019

    കേരളത്തില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടില്ല: മംഗലാപുരം പൊലീസ്

    കേരളത്തില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നു മംഗലാപുരം പൊലീസ്. ''ഇതുവരെ ആരെയും കസറ്റഡിയിലെടുത്തിട്ടില്ല. ഈ മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്,'' മംഗലാപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. അതേസമയം, വിഷയം കര്‍ണാടക ഡിജിപിയുമായി സംസാരിച്ചതായും ഇവരെ കേരളത്തിലേക്കു തിരിച്ചയയ്ക്കുമെന്ന ഉറപ്പ് ലഭിച്ചതായും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

    11:02 (IST)20 Dec 2019

    പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട രണ്ടുപേരുടെ മൃതദേഹം വെന്‍ലോക്ക് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

    പ്രതിഷേധത്തിനിടെ മംഗലാപുരത്ത് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട രണ്ടുപേരുടെ മൃതദേഹം വെന്‍ലോക്ക് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയാണു പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. ആശുപത്രി പരിസരത്ത് സുരക്ഷ ശക്തമാക്കിയതായി മംഗലാപുരം സിറ്റി പൊലീസ് അധികൃതര്‍ പറഞ്ഞു.

    11:01 (IST)20 Dec 2019

    ഭീം ആര്‍മി ഡല്‍ഹിയില്‍ നടത്താനിരുന്ന മാര്‍ച്ചിനു പൊലീസ് അനുമതി നിഷേധിച്ചു

    ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കുന്ന ഭീം ആര്‍മി ഡല്‍ഹിയില്‍ നടത്താനിരുന്ന മാര്‍ച്ചിനു പൊലീസ് അനുമതി നിഷേധിച്ചു.  ജമ മസ്ജിദില്‍നിന്നു ജന്തര്‍ മന്തറിലേക്കാണു മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്.

    09:53 (IST)20 Dec 2019

    ഗേറ്റുകൾ തുറന്നു, ഡൽഹിയിൽ മെട്രോ സേവനങ്ങൾ പുനഃസ്ഥാപിച്ചു

    ഡൽഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും സേവനങ്ങൾ പുനഃരാരംഭിച്ചു. എല്ലാ സ്റ്റേഷനുകളിലേയും പ്രവേശന കവാടങ്ങൾ തുറന്നതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.  

    09:44 (IST)20 Dec 2019

    മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ നി​ർ​ത്തി

    ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രേ ന​ട​ത്തി​യ പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ നി​ർ​ത്തി. മം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​ക​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളാ​ണ് നി​ർ​ത്തി​വ​ച്ച​ത്. സ്വ​കാ​ര്യ ബ​സു​ക​ൾ കാസ‍ർകോട് അ​തി​ർ​ത്തി​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. 

    09:41 (IST)20 Dec 2019

    ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു

    അസമിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. 

    08:46 (IST)20 Dec 2019

    മാധ്യമപ്രവർത്തകനെ തടഞ്ഞു

    മംഗളൂരുവിൽ റിപ്പോർട്ടിങ് നടത്തുകയായിരുന്ന മലയാളി മാധ്യമപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ടിങ് തടഞ്ഞാണ് പൊലീസ് നടപടി. 

    08:45 (IST)20 Dec 2019

    ഇന്റർനെറ്റ് നിയന്ത്രണവും നിരോധനാജ്ഞയും

    മംഗളൂരുവിലും ദക്ഷിണ കന്നഡയിലും കനത്ത ജാഗ്രതാ നിർദേശം. ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

    08:44 (IST)20 Dec 2019

    കേരളത്തിൽ ജാഗ്രതാ നിർദേശം

    പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കനക്കുന്നതിനിടെ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. മംഗളൂരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്‌പ്പിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ വടക്കന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. മംഗളൂരിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മംഗളൂരു കമ്മീഷണറേറ്റ് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളൂരുവില്‍ 48 മണിക്കൂറത്തേക്ക് ഇന്റർനെറ്റ് സൗകര്യം വിച്ഛേദിച്ചിട്ടുണ്ട്. കര്‍ണാടകത്തിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

    Citizenship Amendment Act (CAA) protest Today Live Updates: സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് എയര്‍ടെല്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. ഡാനിഷ് ഖാന്‍ എന്ന ഉപയോക്താവിന് മറുപടിയായി ടെലികോം കമ്പനി എഴുതിയതിങ്ങനെ ‘ഹായ്, ഡാനിഷ്! ഞങ്ങള്‍ പറഞ്ഞതുപോലെ, സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം. അധികാരികള്‍, വോയ്സ്, ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ നിലവില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. സസ്പെന്‍ഷന്‍ ഓര്‍ഡറുകള്‍ എടുത്തുകഴിഞ്ഞാല്‍, ഞങ്ങളുടെ സേവനങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. ഞങ്ങളോട് ക്ഷമിക്കണം.’ നിരവധി മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലാണ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.

    പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഇന്നും തുടരും. പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. പലയിടത്തും പ്രതിഷേധം അക്രമാസക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് കനത്ത ജാഗ്രതയിലാണ്. ജാമില മിലിയയിലെ വിദ്യാർഥികൾ ഇന്ന് ക്യാംപസിന് പുറത്തേക്കും പ്രതിഷേധം വ്യാപിപ്പിക്കും. രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുലർത്തുകയാണ് പൊലീസ്. ഇന്ന് വെെകീട്ട് ഇന്ത്യ ഗേറ്റിൽ പ്രതിഷേധ പരിപാടി നടക്കും. സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്‌താണ് ഇന്ത്യാ ഗേറ്റിലെ പ്രതിഷേധം. ഡൽഹിയിൽ മൂന്ന് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്.

    അനുമതിയില്ലാതിരുന്നിട്ടും പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ ഡൽഹിയിലെ ജമാ മസ്ജിദിൽ പ്രതിഷേധ റാലി നടത്തിയ ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷമാണ് റാലി നടത്താനായി ആസാദ് ജമാ മസ്ജിദിൽ എത്തിയത്.

    ചന്ദ്രശേഖര്‍ ആസാദിന് ജുമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ റാലി നടത്താനുള്ള അനുമതി ഡൽഹി പൊലീസ് നിഷേധിച്ചിച്ചിരുന്നു. നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന ജാമിയ മിലിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എത്തിയിരുന്നു.

    മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ഷർമിഷ്ഠ മുഖർജി ഉൾപ്പെടെ അമ്പത് വനിതാ കോൺഗ്രസ് പ്രവർത്തകരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിക്ക് സമീപം പ്രക്ഷോഭം നടത്തിയതിന് മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി

    Bjp Citizenship Amendment Act Citizenship Amendment Bill Amit Shah

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: