scorecardresearch

Explained: How Section 144 CrPC works: എന്താണ് സെക്ഷന്‍ 144? പ്രയോഗത്തില്‍ വരുന്നതെങ്ങനെ?

അഞ്ചോ അതിലധികമോ വ്യക്തികളുടെ സമ്മേളനങ്ങൾ നിരോധിക്കുന്നതിനോ, ഒന്നോ അതിലധികമോ ചെറുതോ വലുതോ ആയ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിൽ വോയ്‌സ്, എസ്എംഎസ് അല്ലെങ്കിൽ ഇന്റർനെറ്റ് ആശയവിനിമയങ്ങൾ തടയാൻ മൊബൈൽ ഫോൺ കമ്പനികളോട് ഉത്തരവിടുന്നതിനോ സെക്ഷൻ 144 സി‌ആർ‌പി‌സി പ്രകാരമുള്ള അധികാരങ്ങൾ ഉദ്ധരിച്ചു കൊണ്ടാണ് പതിവായി ഉത്തരവ് പുറപ്പെടുവിക്കുന്നത്

section 144, what is section 144, section 144 crpc, prohibitory orders, citizenship law protests, cab protests, caa protests, express explained, indian express

Explained: How Section 144 CrPC works: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാർ ഡിസംബർ 19ന് പല സംസ്ഥാനങ്ങളിലും തെരുവിലിറങ്ങിയപ്പോൾ, അവയെ പ്രതിരോധിക്കാന്‍ സംസ്ഥാന സർക്കാരുകൾ 1973 ലെ കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യറിന്റെ (സിആർ‌പി‌സി) സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചു. 18 മുതല്‍ ബെംഗളൂരുവിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.  ഇപ്പോള്‍ മംഗലാപുരത്തും. ഉത്തർപ്രദേശ് മുഴുവൻ ഇപ്പോഴും ഈ വ്യവസ്ഥയിൽ തുടരുന്നു.

Read Here: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

What is Section 144?: എന്താണ് സെക്ഷന്‍ 144?

ബ്രിട്ടീഷ് കോളോണിയല്‍ കാലഘട്ടത്തില്‍നിന്നു തുടര്‍ന്ന് പോരുന്ന നിയമമാണ് സെക്ഷൻ 144 സി‌ആർ‌പി‌സി. സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഒരു ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നിവര്‍ക്ക് സെക്ഷൻ 144 സി‌ആർ‌പി‌സി ചുമത്താനുള്ള അധികാരമുണ്ട്‌. അക്രമത്തിലേക്കോ അപകടത്തിലേക്കോ നീങ്ങാവുന്ന പ്രത്യേക, അടിയന്തിര സാഹചര്യങ്ങളില്‍, അത് തടയാന്‍ ലക്ഷ്യമിട്ട് സെക്ഷൻ 144 സി‌ആർ‌പി‌സി നടപ്പാക്കാന്‍ ഇവര്‍ ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്.

ഒരു പ്രത്യേക വ്യക്തിക്കെതിരെ, അല്ലെങ്കിൽ ഒരു പ്രത്യേക സ്ഥലത്ത് അല്ലെങ്കിൽ പ്രദേശത്ത് താമസിക്കുന്ന വ്യക്തികൾക്ക്, അല്ലെങ്കിൽ ഒരു പ്രത്യേക സ്ഥലത്തെയോ പ്രദേശത്തെയോ പതിവായി സന്ദർശിക്കുമ്പോഴോ പൊതുജനങ്ങൾക്ക് ശ്രദ്ധിക്കേണ്ടത് എന്നാ നിലയില്‍ നൽകപ്പെടുന്ന രേഖാമൂലമുള്ള സെക്ഷന്‍ 144 ഉത്തരവ് മജിസ്‌ട്രേറ്റ് പാസാക്കണം. അടിയന്തിര കേസുകളിൽ, ഉത്തരവ് നൽകേണ്ടയാളെ, മുൻകൂട്ടി നോട്ടീസ് മൂലം അറിയിക്കാതെ തന്നെ മജിസ്‌ട്രേറ്റിന് ഈ ഉത്തരവുകൾ പുറപ്പെടുവിക്കാന്‍ കഴിയും.

ഈ വ്യവസ്ഥയ്ക്കു കീഴിൽ ഭരണത്തിന് ഏതൊക്കെ അധികാരങ്ങളുണ്ട്?

ഒരു വ്യക്തിയെ, ഒരു പ്രത്യേക പ്രവൃത്തിയിൽനിന്ന് വിട്ടുനിൽക്കാനോ അല്ലെങ്കിൽ അയാളുടെ കൈവശമുള്ള അല്ലെങ്കിൽ ചുമതലയുടെ കീഴിലുള്ള ചില വസ്തുക്കളുമായി ബന്ധപ്പെട്ട് നിശ്ചിത ഉത്തരവ് കൊടുക്കാന്‍ മജിസ്‌ട്രേറ്റിന് നിർദേശിക്കാൻ കഴിയും. ആളുകളുടെ പോക്കുവരവ്, ആയുധങ്ങൾ സൂക്ഷിക്കല്‍/കൈമാറല്‍, നിയമവിരുദ്ധമായ ഒത്തുചേരൽ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ ഇതിൽ സാധാരണയായി ഉൾപ്പെടുന്നു. സെക്ഷൻ 144 പ്രകാരം മൂന്നോ അതിലധികമോ ആളുകളുടെ സമ്മേളനം നിരോധിച്ചിരിക്കുന്നുവെന്ന് പൊതുവില്‍ വിശ്വസിക്കപ്പെടുന്നു.

എന്നിരുന്നാലും, ഒരു വ്യക്തിയെ പോലും നിയന്ത്രിക്കാൻ ഇത് ഉപയോഗിക്കാം. നിയമാനുസൃതമായി ജോലി ചെയ്യുന്ന ഏതെങ്കിലും വ്യക്തിയെ തടയുക, തടസപ്പെടുത്തുക, ശല്യപ്പെടുത്തുക, അവരുടെ ജീവനോ ആരോഗ്യത്തിനോ സുരക്ഷയ്ക്കോ തടസം നില്‍ക്കുക, അല്ലെങ്കിൽ പൊതുസമാധാനത്തിനു വിഘാതം സൃഷ്ടിക്കുക, കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുക തുടങ്ങിയവ തടയുന്നതുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റിന് സെക്ഷൻ 144 ചുമത്തല്‍ പരിഗണിക്കാം.

എന്നിരുന്നാലും, സെക്ഷൻ 144 പ്രകാരമുള്ള ഉത്തരവുകൾ, ഉത്തരവ് തീയതി മുതൽ രണ്ട് മാസത്തിൽ കൂടുതൽ പ്രാബല്യത്തിൽ തുടരാനാവില്ല. സംസ്ഥാന സർക്കാർ അത് തുടരേണ്ടത് അനിവാര്യമാണെന്നു കരുതുന്ന സാഹചര്യത്തില്‍ പോലും, മൊത്തം കാലയളവ് ആറു മാസത്തിൽ കൂടുതൽ നീട്ടാൻ കഴിയില്ല.

Read in English: How have courts ruled on Section 144?

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: What is section 144 crpc prohibitory orders india caa citizenship act