scorecardresearch

പ്രതിഷേധം ജനാധിപത്യ രീതിയിലായിരിക്കണം; വിദ്യാര്‍ഥികളോട് നരേന്ദ്ര മോദി

വിദ്യാർഥികളെ ഉപയോഗിച്ച് രാജ്യത്ത് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനാണ് അർബൻ നക്‌സലുകൾ ശ്രമിക്കുന്നതെന്നും നരേന്ദ്ര മോദി

വിദ്യാർഥികളെ ഉപയോഗിച്ച് രാജ്യത്ത് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനാണ് അർബൻ നക്‌സലുകൾ ശ്രമിക്കുന്നതെന്നും നരേന്ദ്ര മോദി

author-image
WebDesk
New Update
പ്രതിഷേധം ജനാധിപത്യ രീതിയിലായിരിക്കണം; വിദ്യാര്‍ഥികളോട് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ വിവിധ ക്യാംപസുകളില്‍ പ്രതിഷേധം തുടരുകയാണ്. ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍, വിദ്യാര്‍ഥികളുടെ പ്രതിഷേധം ജനാധിപത്യപരമായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

Read Also: ഡല്‍ഹി ബലാത്സംഗ കേസ്: ചീഫ് ജസ്റ്റിസ് പിന്മാറി

"പഠിക്കുന്ന സ്ഥലത്തിന്റെ പ്രധാന്യം മനസിലാക്കണമെന്ന് ഞാന്‍ എല്ലാ വിദ്യാര്‍ഥികളോടും ആവശ്യപ്പെടുകയാണ്. സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച് ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ഉണ്ടാകണം. സര്‍ക്കാര്‍ നയങ്ങളില്‍ എന്തെങ്കിലും പിഴവുകളുണ്ടെന്ന് തോന്നിയാല്‍ അതിനെതിരെ പ്രതിഷേധിക്കണം. പക്ഷേ, പ്രതിഷേധങ്ങളെല്ലാം ജനാധിപത്യ രീതിയില്‍ ആയിരിക്കണമെന്ന് മാത്രം. നിങ്ങളുടെ പ്രതിഷേധം സര്‍ക്കാര്‍ കേള്‍ക്കുന്നതുവരെ ഉയര്‍ത്തുക. എല്ലാവരുടെയും ശബ്ദങ്ങള്‍ കേള്‍ക്കുകയും എല്ലാവരുടെയും വികാരങ്ങള്‍ മനസിലാക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് ഇത്," നരേന്ദ്ര മോദി പറഞ്ഞു.

Read Also: നിങ്ങള്‍ ആദ്യം കീഴ്‌ക്കോടതിയെ സമീപിക്കൂ; ജാമിയ വിഷയത്തില്‍ സുപ്രീം കോടതി

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മുസ്‌ലിങ്ങളില്‍ ഭയം സൃഷ്ടിച്ചത് കോണ്‍ഗ്രസാണെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. "കോണ്‍ഗ്രസ് നുണകള്‍ പരത്തുകയാണ്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. രാജ്യത്തെ ഒരു പൗരനെയും പൗരത്വ ഭേദഗതി നിയമം ബാധിക്കില്ല. രാജ്യത്തെ വിദ്യാര്‍ഥികളെ ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് അര്‍ബന്‍ നക്‌സലുകള്‍ ശ്രമിക്കുന്നത്. പൗരത്വ നിയമം രാജ്യത്തെ മുസ്‌ലിങ്ങളുടെ ഒരു അവകാശത്തിനും എതിരല്ല," നരേന്ദ്ര മോദി വ്യക്തമാക്കി.

Advertisment

Read Also: പൗരത്വം തെളിയിക്കാന്‍ ഇന്ത്യയിലെ മുസല്‍മാന് മനസില്ല; കത്തിക്കയറി കൊച്ചുമിടുക്കൻ

അതേസമയം, വസ്ത്രത്തില്‍നിന്ന് പ്രതിഷേധക്കാരെ മനസിലാക്കാം എന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശം നേരത്തെ ഏറെ വിവാദമായിരുന്നു. ഇതിനെതിരെ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. മുസ്‌ലിം വിഭാഗത്തെ പരോക്ഷമായി ലക്ഷ്യമിട്ടുള്ളതായിരുന്നു നരേന്ദ്ര മോദിയുടെ പരാമര്‍ശം.

Narendra Modi Citizenship Amendment Act Citizenship Amendment Bill

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: