scorecardresearch
Latest News

നിങ്ങള്‍ ആദ്യം കീഴ്‌ക്കോടതിയെ സമീപിക്കൂ; ജാമിയ വിഷയത്തില്‍ സുപ്രീം കോടതി

ക്യാംപസിനകത്ത് ആരെങ്കിലും അതിക്രമം കാണിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു

നിങ്ങള്‍ ആദ്യം കീഴ്‌ക്കോടതിയെ സമീപിക്കൂ; ജാമിയ വിഷയത്തില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: ജാമിയ മിലിയയിലും  അലിഗഡ് മുസ്ലിം സർവകലാശാലകളിലും വിദ്യാർഥികൾക്കെതിരേ നടന്ന പൊലീസ് അതിക്രമങ്ങളിൽ ആദ്യം ഹെെക്കോടതികളെ സമീപിക്കാൻ ഹർജിക്കാർക്കാരോട് സുപ്രീം കോടതി. ഇക്കാര്യത്തിൽ കൂടുതല്‍ സമയം ചെലവഴിക്കാനില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെത്തുടർന്ന് ജാമിയ മിലിയ, അലിഗഡ് സർവകലാശാലകളിൽ പൊലീസ് നടത്തിയ അതിക്രമത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് കേസിൽ വാദം കേട്ടത്. സംഭവത്തിൽ വസ്തുതാന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്നു വ്യക്തമാക്കിയ കോടതി ഹർജിക്കാരോട് ഹെെെക്കോടതികളെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.

ക്യാംപസിനകത്ത് ആരെങ്കിലും അതിക്രമം കാണിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. പരുക്കേറ്റ വിദ്യാർഥികൾക്ക് വെെദ്യസഹായം ലഭ്യമാക്കണം. ക്യാംപസിനകത്ത് പലയിടത്തായാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിനിടെ ബസ് കത്തിയത് എങ്ങനെയാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

Read Also: പൗരത്വം തെളിയിക്കാന്‍ ഇന്ത്യയിലെ മുസല്‍മാന് മനസില്ല; കത്തിക്കയറി കൊച്ചുമിടുക്കൻ

ക്യാംപസിനകത്ത് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. പരുക്കേറ്റ വിദ്യാർഥികളെ പൊലീസ് ആശുപത്രിയിലെത്തിച്ചെന്നും പ്രതിഷേധക്കാരെ ആരെയും ക്യാംപസിനകത്തുനിന്ന് അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും വാദത്തിനിടെ കേന്ദ്രം വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റിയുടെ അകത്തേക്ക് പ്രവേശിക്കണമെങ്കിൽ പൊലീസിന് വെെസ് ചാൻസലറുടെ അനുമതി വേണമെന്നും അതുണ്ടായിട്ടില്ലെന്നും ജാമിയ മിലിയ പ്രതിഷേധക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ജാമിയ മിലിയ വിദ്യാർഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയിൽ പറഞ്ഞു.

Read Also: പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ

അതേസമയം, ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് 10 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അറസ്റ്റിലായവരെല്ലാം ക്രിമിനൽ പശ്ചാത്തലമുളളവരാണെന്നും ഇക്കൂട്ടത്തിൽ വിദ്യാർഥികളായ ഒരാൾ പോലും ഇല്ലെന്നും പൊലീസ് വക്താവ് പറഞ്ഞു. ”അക്രമവുമായി ബന്ധപ്പെട്ട് ജാമിയ നഗർ പ്രദേശത്തുനിന്നും 10 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ ഭൂരിഭാഗം പേരും ക്രിമിനൽ പശ്ചാത്തലമുളളവരാണ്. അറസ്റ്റിലായവരിൽ വിദ്യാർഥികളാരുമില്ല. സിസിടിവി ദൃശ്യങ്ങളിൽനിന്നുമാണ് ഇവരെ തിരിച്ചറിഞ്ഞത്,” ഡൽഹി പൊലീസ് വക്താവ് എം.എസ്.റാന്ദവ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോടു പറഞ്ഞു.

Read Also: മതേതരത്വം, ജനാധിപത്യം, സമത്വം…. അതിരുകളില്ലാതെ നാം ഇന്ത്യക്കാർ: ദുൽഖർ സൽമാൻ

ഞായറാഴ്ച വൈകീട്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല വിദ്യാർഥികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. ക്യാംപസിനകത്തേക്ക് കടന്ന പൊലീസ് വിദ്യാർഥികൾക്കുനേരെ ലാത്തി വീശി. ഇതിൽ നിരവധി പേർക്ക് പരുക്കേറ്റു. പൊലീസ് കണ്ണീർ വാതവും പ്രയോഗിച്ചു. ലൈബ്രറിക്കുളളിൽനിന്നും വിദ്യാർഥികളെ വലിച്ചിഴച്ച് പുറത്തേക്കിട്ടാണ് പൊലീസ് മർദിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Citizenship amendment law supreme court on jamia millia protest