scorecardresearch

കാവേരി പ്രശ്‌നം: സൂപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്‌നാട്

കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പ്രതിദിനം ഒരു ടിഎംസി അടി വെള്ളം വിട്ടുകൊടുക്കാൻ വിസമ്മതിച്ച കർണാടക സർക്കാരിനെ തമിഴ്‌നാട് പ്രമേയം പാസാക്കി

കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പ്രതിദിനം ഒരു ടിഎംസി അടി വെള്ളം വിട്ടുകൊടുക്കാൻ വിസമ്മതിച്ച കർണാടക സർക്കാരിനെ തമിഴ്‌നാട് പ്രമേയം പാസാക്കി

author-image
WebDesk
New Update
kaveri

കാവേരി അണക്കെട്ട് (ഫയൽ ചിത്രം)


ചെന്നൈ: കർണാടകയിൽ നിന്ന് കാവേരി നദീജലം ലഭിക്കുന്നതിന് ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാൻ ചൊവ്വാഴ്ച, തമിഴ്നാട് നിയമസഭയിൽ ചേർന്ന നിയമസഭാ കക്ഷി നേതാക്കളുടെ യോഗം തീരുമാനിച്ചു.കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പ്രതിദിനം ഒരു ടിഎംസി അടി വെള്ളം വിട്ടുകൊടുക്കാൻ വിസമ്മതിച്ച കർണാടക സർക്കാരിനെ യോഗത്തിൽ ശക്തമായി പ്രതിഷേധം ഉയർന്നു.

Advertisment


കാവേരി ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും ഉത്തരവുകൾ പാലിച്ച് വെള്ളം വിട്ടുനൽകാൻ കർണാടകയോട് ആവശ്യപ്പെടണമെന്ന് കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയോട് ആവശ്യപ്പെട്ടുള്ള മറ്റൊരു പ്രമേയവും യോഗത്തിൽ പാസാക്കി. ജൂലൈ 15 വരെ കർണാടകയിലെ നാല് പ്രധാന അണക്കെട്ടുകളിലെ മൊത്തം സംഭരണം 75.586 ടിഎംസി അടിയാണെങ്കിൽ തമിഴ്‌നാട്ടിലെ മേട്ടൂർ റിസർവോയറിലെ ജലനിരപ്പ് 13.808 ടിഎംസി അടി മാത്രമാണെന്നാണ് തമിഴ്നാടിന്റെ വാദം.

കൂടാതെ കാലാവസ്ഥ പ്രവചനമനുസരിച്ച കർണാടകയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ (സിഡബ്ല്യുആർസി) നിർദ്ദേശപ്രകാരം വെള്ളം വിട്ടുനൽകാൻ കർണാടക വിസമ്മതിക്കുന്നത് തമിഴ്‌നാട്ടിലെ കർഷകരോടുള്ള വഞ്ചനയാണെന്നും നേരത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞിരുന്നു. 


അതേ സമയം, സിഡബ്ല്യുആർസിയുടെ നിർദേശപ്രകാരം ഈ മാസം അവസാനം വരെ തമിഴ്‌നാടിന് ഒരു ടിഎംസി അടിക്ക് പകരം കാവേരി നദിയിൽ നിന്ന് പ്രതിദിനം 8,000 ക്യുസെക്‌സ് വെള്ളം വിട്ടുനൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച പറഞ്ഞിരുന്നു.

Read More

Advertisment

Water Siddaramaiah Karnataka Tamilnadu Mk Stalin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: