scorecardresearch

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് കാനേഡിയൽ പ്രധാനമന്ത്രി

ഊർജ്ജസ്വലമായ ജനാധിപത്യ രാഷ്ട്രങ്ങൾ എന്ന നിലയിൽ ഇന്ത്യയും കാനഡയും പരസ്പര ബഹുമാനത്തോടെ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ക്ഷണത്തിന് നന്ദി അറിയിച്ച് മോദി പറഞ്ഞു

ഊർജ്ജസ്വലമായ ജനാധിപത്യ രാഷ്ട്രങ്ങൾ എന്ന നിലയിൽ ഇന്ത്യയും കാനഡയും പരസ്പര ബഹുമാനത്തോടെ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ക്ഷണത്തിന് നന്ദി അറിയിച്ച് മോദി പറഞ്ഞു

author-image
WebDesk
New Update
PM Modi, Canadian PM Mark Carney

ചിത്രം: എക്സ്

ഡൽഹി: ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജി 7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഈ മാസം അവസാനം കനനാസ്കിസിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിലേക്ക് കനേഡിയൻ പ്രധാനമന്ത്രിയിൽ നിന്ന് ക്ഷണം ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Advertisment

മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെക്കാലമായി വഷളായി തുടരുകയാരുന്നു. ഖാലിസ്ഥാൻ വിഘടനവാദിയായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് 2023-ൽ ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കിയിരുന്നു. ട്രൂഡോയുടെ ആരോപണങ്ങൾ അസംബന്ധം എന്നായിരുന്നു ഇന്ത്യയുടെ പ്രതികരം.

Also Read: തടസ്സം നീങ്ങി; ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്

ഇന്ത്യ ജി 7-ന്റെ ഭാഗമല്ലെങ്കിലും, ആതിഥേയരാകുന്ന രാജ്യങ്ങൾക്ക് ചില രാജ്യങ്ങളെ അതിഥി രാജ്യങ്ങളായോ ഔട്ട്‌റീച്ച് പങ്കാളികളായോ ക്ഷണിക്കാറുണ്ട്. കഴിഞ്ഞ ആറു വര്‍ഷവും ഇന്ത്യൻ പ്രധാനമന്ത്രിയെ ജി 7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നു. ഇത്തവണ കാനഡയിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണം ലഭിക്കമോ എന്ന് സംശയം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷണം എത്തുന്നത്.

Also Read:  ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം; ട്രംപിന്റെ ഇടപെടലിനെ പ്രശംസിച്ച് പുടിൻ

Advertisment

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി മോദി, മാർക്ക് കാർണിയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിക്കുകയും ക്ഷണം ലഭിച്ചതിൽ നന്ദി അറിയിക്കുകയും ചെയ്തു. ഊർജ്ജസ്വലമായ ജനാധിപത്യ രാഷ്ട്രങ്ങൾ എന്ന നിലയിൽ ഇന്ത്യയും കാനഡയും പരസ്പര ബഹുമാനത്തോടെ ഒരുമിച്ച് പ്രവർത്തിക്കുമെന്നും എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി മോദി കുറിച്ചു.

Read More: ബെംഗളൂരു അപകടം; കെഎസ്‌സിഎ ഭാരവാഹികളുടെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി

Canada Narendra Modi India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: