/indian-express-malayalam/media/media_files/uploads/2022/02/Vande-Bharat.jpg)
ട്രാക്കില്‍ സ്ത്രീയുടെ മൃതദേഹം; വന്ദേഭാരത് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകി
കൊച്ചി: മൂന്നുവര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍ പുറത്തിറക്കുമെന്നു ബജറ്റ് പ്രഖ്യാപനം. തദ്ദേശനിർമിതി സെമി-ഹൈ സ്പീഡ് സെല്‍ഫ് പ്രൊപ്പല്‍ഡ് ട്രെയിനുകളായ വന്ദേ ഭാരത്, പിഎം ഗതി ശക്തിയുടെ പദ്ധിക്കു കീഴിലാണു നിര്‍മിക്കുന്നത്. ഉരുക്കിനു പകരം ഭാരം കുറഞ്ഞ അലുമിനിയം കൊണ്ട് നിര്‍മിക്കുന്ന ഈ ട്രെയിനുകള്‍ സൗകര്യങ്ങളുടെ കാര്യത്തിലും മികച്ചതാണ്.
16 കോച്ചുകളുള്ള ഒരു ടെയിനിനു 106 കോടി രൂപ ചെലവ് വരും. ഇതു നിലവിലുള്ള ട്രെയിന്‍സെറ്റുകളേക്കാള്‍ 25 കോടി രൂപ കൂടുതലാണ്. എന്നാല്‍ സ്റ്റീല്‍ നിര്‍മിത വന്ദേ ഭാരത് ട്രെയിനുകളെ അപേക്ഷിച്ച് കുറഞ്ഞ ഊര്‍ജ ഉപഭോഗം കുറവായയതിനാല്‍ ലാഭിക്കുന്ന പണം വളരെ കൂടുതലാണ്.
ആന്റി-കൊളിഷന്‍ സംവിധാനമുള്ള ഈ ട്രെയിനുകള്‍ 2000 കിലോമീറ്റര്‍ റെയില്‍ ശൃംഖലയെ ഉള്‍ക്കൊള്ളും. 2023 ഓഗസ്റ്റ് 15-നകം 75 റൂട്ടുകളിലെങ്കിലും വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കുന്നതിനായി 44 വന്ദേ ഭാരത് ട്രെയിനുകളുടെ ആദ്യ ഘട്ടം സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ. നിലവില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണു സര്‍വീസ് നടത്തുന്നത്. ഡല്‍ഹിയില്‍നിന്നു വാരണാസിയിലേക്കും കത്രയിലേക്കുമാണിത്.
Also Read: പുതുക്കാൻ അവസരം; ആദായനികുതി റിട്ടേണ്‍ പരിഷ്‌കരിക്കും
മണിക്കൂറില്‍ 160 കിലോമീറ്ററാണു ട്രെയിന്റെ പ്രഖ്യാപിത വേഗം. നിലവില്‍ 130 കിലീമീറ്ററാണു അനുവദിച്ചിരിക്കുന്ന പരമാവധി വേഗം. എന്നാല്‍ പരീക്ഷണ ഓട്ടങ്ങളില്‍ 180 കിലോമീറ്റര്‍ വേഗം വന്ദേഭാരത് കൈവരിച്ചിട്ടുണ്ട്.
റോഡ്, വിമാനത്താവളം, റെയില്‍വേ, തുറമുഖങ്ങള്‍ ഏഴ് ഗതാഗത മേഖലകളില്‍ അതിവേഗ വികസനം ലക്ഷ്യമിടുന്ന പിഎം ഗതിശക്തി പദ്ധതിയുടെ ഭാഗമായാണു 400 വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണം.
റയില്‍വേ ചരക്കു നീക്കത്തിനായി പ്രത്യേക പദ്ധതി തയാറാക്കും. പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ നീക്കം പ്രോത്സാഹിപ്പിക്കുന്നതിന് 'ഒരു സ്റ്റേഷന്‍ ഒരു ഉല്‍പ്പന്നം' പദ്ധതിയും ബജറ്റിലുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 25,000 കിലോമീറ്റര്‍ എക്സ്പ്രസ് വേകള്‍ നിര്‍മിക്കും. മലയോര റോഡ് വികസനത്തിന് പര്‍വത് മാല പദ്ധതി നടപ്പാക്കും. 100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ നിര്‍മിക്കും.
Also Read: ഡിജിറ്റല്‍ റുപ്പീ, 5ജി ഇന്റര്‍നെറ്റ്, ഇ-പാസ്പോർട്ട് ഈ വര്‍ഷം
മലിനീകരണ മുക്തമായ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. ഗ്രീന്‍ മൊബിലിറ്റി ഉറപ്പാക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കും. ഇലക്ട്രിക് വാഹനങ്ങളെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക സോണുകള്‍ ഒരുക്കും.
ഇലക്ട്രിക് ചാര്‍ജിങ്ങ് സെന്ററുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്കഒ വ്യാപിപ്പിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി കൈമാറ്റം ചെയ്യുന്നതിനുള്ള നയം ആവിഷ്‌കരിക്കും. ചാര്‍ജിങ്ങ് കേന്ദ്രങ്ങള്‍ ഒരുക്കാനുള്ള സ്ഥലപരിമിതിയുള്ള പ്രദേശങ്ങളിലായിരിക്കും കൈമാറ്റ സംവിധാനം നടപ്പാക്കുക.
ബാറ്ററികള്‍ നിര്‍മിക്കുന്നതിനും ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനുമായി സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കും. സീറോ ഫോസില്‍ ഫ്യുവല്‍ പോളിസിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.