ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ബജറ്റായിരുന്നു നിര്‍മല സീതാരാമന് അവതരിപ്പിച്ചത്. ഗ്രാമീണ മേഖലകളില്‍ പല കുട്ടികള്‍ക്കും രണ്ട് വര്‍ഷത്തോളമായി വിദ്യാഭ്യാസ ഭാഗീകമായിട്ടെങ്കിലും നഷ്ടമായിട്ടുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാണിച്ചു. കൂടുതലും സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികളാണ് ദുരതമനുഭവിച്ചതെന്നും മന്ത്രി.
ഇതിനായി ‘ഒരു ക്ലാസ് ഒരു ടിവി ചാനല്‍’ എന്ന പദ്ധതിക്ക് സാധ്യമാക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള ഓരൊ ക്ലാസുകള്‍ക്കും ഓരൊ ചാനലായിരിക്കും. പ്രദേശിക ഭാഷകളിലും ഇത് ലഭ്യമാകും. നിലവില്‍ രാജ്യത്തെ വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനാണിതെന്നും മന്ത്രി വ്യക്തമാക്കി.
വൊക്കേഷണൽ കോഴ്സുകളിൽ കുട്ടികളുടെ മികവ് ഉയര്‍ത്തുന്നതിനായി ശാസ്ത്രത്തിലും കണക്കിലും 750 വെർച്വൽ ലാബുകളും ഇ-ലാബുകളും 2022-23 ൽ സജ്ജീകരിക്കും. ഇതിനായുള്ള കണ്ടന്റുകള്‍ എല്ലാ സംസാരഭാഷയിലും ഒരുക്കും. ഇന്റര്‍നെറ്റ് മുഖേനെ ഇത് കൂട്ടികള്‍ക്ക് മൊബൈല്‍ ഫോണിലും മറ്റ് ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയും ലഭിക്കും.
വിദ്യാഭ്യസ മേഖലയിലെ സുപ്രധാനമായ മറ്റൊരു പ്രഖ്യാപനം ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയാണ്. രാജ്യത്ത് ഉടനീളമുള്ള വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തില്‍ സംവിധാനം ലഭ്യാമാകും. ഇത് രാജ്യത്തുള്ള വിവിധ ഭാഷകളിലും ഐസിടി ഫോര്‍മാറ്റിലും തയാറാക്കും. മികച്ച സര്‍വകലാശാലകളും സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനമായിരിക്കും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടേത്.
Also Read: Budget 2022 Live Updates: നാല് മേഖലകളില്‍ ഊന്നല്‍; ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇങ്ങനെ