scorecardresearch

ബിജെപി-ആർഎസ്എസ് ചിന്താഗതി അംബേദ്കർ വിരുദ്ധം; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

അദാനി വിവാദത്തിൽ നിന്ന് വഴിതിരിച്ചു വിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു

അദാനി വിവാദത്തിൽ നിന്ന് വഴിതിരിച്ചു വിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു

author-image
WebDesk
New Update
Rahul Gandhi, Kharge

Photograph: (X/Rahul Gandhi)

ഡൽഹി: തൻ്റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്ന ആരോപിണങ്ങൾക്കു പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷായെ കടന്നാക്രമിച്ചത് കോൺഗ്രസ്. ഡോ ബി.ആർ. അംബേദ്കറിനെക്കുറിച്ച് വിവാദ പരാമർശം നടത്തിയ അമിത് ഷാ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Advertisment

ബിജെപി-ആർഎസ്എസ് ചിന്താഗതി ഭരണഘടനാ വിരുദ്ധവും അംബേദ്കർ വിരുദ്ധവുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അവരുടെ മന്ത്രി അവരുടെ മനസ്സ് എല്ലാവരുടെയും മുന്നിൽ തുറന്നു കാണിച്ചു. അമിത് ഷാ മാപ്പു പറയണമെന്നും, രാജി ആവശ്യപ്പെട്ടത് കേവലം പ്രതീകാത്മകമല്ലെന്നും ഉത്തരവാദിത്തത്തിൻ്റെ ആവശ്യമാണെന്നും രാഹുൽ വ്യക്തമാക്കി.

അദാനി വിവാദത്തിൽ നിന്ന് വഴി തിരിച്ചുവിടാൻ ബിജെപി ശ്രമിക്കുന്നതായും, പാർലമെൻ്റ് സമ്മേളനത്തിന് മുമ്പാണ് അദാനിക്കെതിരായി യുഎസ് കേസിൻ്റെ തുടക്കമെന്നും രാഹുൽ പറഞ്ഞു. വിഷയം ചർച്ച ചെയ്യാതിരിക്കാനാണ് ബിജെപി ശ്രമിച്ചത്. അദാനി വിഷയം അട്ടിമറിക്കുക എന്നതായിരുന്നു അവരുടെ അടിസ്ഥാന തന്ത്രം, രാഹുൽ പറഞ്ഞു.

Advertisment

അതേസമയം, അംബേദ്ക്കറിനെതിരായ അമിത ഷായുടെ പരാമര്‍ശം, ദാരുണവും വസ്തുത വിരുദ്ധവും ആണെന്ന് ഖാർഗെ വിമർശിച്ചു. 'ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് അദ്ദേഹം വസ്തുതകൾ പരിശോധിക്കണം. അതിനു ശേഷമായിരിക്കണം നെഹ്റുവിനെയും അംബേദ്കറെയുമെല്ലാം വിമർശിക്കാൻ വരാവൂ. അമിത് ഷാ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്,' ഖാർഗെ പറഞ്ഞു. 

തങ്ങളുടെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും, ഭരണപക്ഷം തങ്ങളെ പാര്‍ലമെന്റ് കവാടത്തില്‍ തടഞ്ഞുവെന്നും ഖാർഗെ പറഞ്ഞു. വനിതാ എംപിമാരെ അടക്കം കോൺഗ്രസ് പ്രതിഷേധം തടയാനെത്തി. മസില്‍ പവര്‍ കാണിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് ഖാർഗെ ആരോപിച്ചു. ബിജെപിയുടെ ആക്രമണത്തില്‍ തനിക്ക് പരിക്ക് പറ്റിയെന്നും അദ്ദേഹം പറഞ്ഞു.

Read More

Rahul Gandhi Mallikarjun Kharge Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: